കുട്ടനാട്: ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി അധ്യാപിക മരിച്ചു. രാമങ്കരി കവലയ്ക്കൽ പി.കെ.വർഗീസിന്റെയും ഷൂബി മോളുടെയും മകൾ ആൽഫിമോൾ (24) ആണു മരിച്ചത്.The teacher died due to dengue fever
ഡെങ്കിപ്പനി ബാധിച്ച് കഴിഞ്ഞ 11 ദിവസമായി ബെംഗളൂരുവിലെ സെന്റ് ഫിലോമിനാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ആൽഫിമോൾ. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അന്ത്യം സംഭവിച്ചത്.
ബെംഗളൂരുവിൽ എംഎസ്‌സി പഠനം പൂർത്തിയാക്കിയ ശേഷം ദയ കോളജിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. സംസ്കാരം പിന്നീട്. സഹോദരൻ അലക്സ് വർഗീസ്.