റോൾ നമ്പർ തെറ്റിച്ച് എഴുതിയതിന് മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് അധ്യാപകൻ. രാജസ്ഥാനിലെ ബാർബർ ജില്ലയിലാണ് കുട്ടിയെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചത്. സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയായ മതറിനെ ടാഗ് ചെയ്ത ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് സംഭവം അറിയുന്നത്. വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചതിന് ചൗഹ്താനിലെ ഗവൺമെൻ്റ് ഹയർ പ്രൈമറി സ്‌കൂളിലെ ലെവൽ-1 അദ്ധ്യാപകനായ ഗൺപത് പടാലിയയെ സസ്‌പെൻഡ് ചെയ്യാൻ മന്ത്രി മദൻ ദിലാവർ ബുധനാഴ്ച ബാർമറിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രൈമറി സ്‌കൂളിലെ കൃഷ്ണ സിംഗിന് നിർദ്ദേശം നൽകി.