ഇരുണ്ട വഴിലൂടെ പോലീസിനെ നടത്തിച്ചു, നൊടിയിടയിൽ മുങ്ങി കിണറ്റിൽ ചാടി പ്രതി; എന്നാലൊന്നു കാണാമെന്നു പോലീസും, പൊക്കി…!
കൊല്ലം: പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി കിണറ്റിൽ ചാടിയ സംഭവം രാത്രി ആശങ്കയുയർത്തി. എഴുകോൺ ഇരുമ്പനങ്ങാട് വികെഎം ക്ലബ്ബിനു സമീപം വെള്ളിയാഴ്ച രാത്രി 11.45-ഓടെയായിരുന്നു സംഭവം.
ഓൺലൈൻ തട്ടിപ്പ് കേസിൽ കൊടുങ്ങല്ലൂർ പോലീസ് അന്വേഷിച്ചിരുന്ന പ്രതി ശ്രീകുമാറാണ് കിണറ്റിൽ ചാടിയത്. ഗുരുതരമായി പരിക്കേറ്റ പരാതി ശ്രീകുമാറിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചോദ്യം ചെയ്യുന്നതിനിടെ കൂട്ടുപ്രതി ഇരുമ്പനങ്ങാട് ഭാഗത്തുണ്ടെന്ന വിവരം നൽകിയതിനെ തുടർന്ന്, ശ്രീകുമാറിനെ കൂട്ടി പോലീസും അവിടെത്തിയിരുന്നു.
രാത്രി ഇരുണ്ട വഴികളിലൂടെ കൂട്ടുപ്രതിയുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നെന്നു നടിച്ച്, ശ്രീകുമാർ പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. അതിനുശേഷം, ചരുവിള പുത്തൻവീട്ടിൽ സജീവിന്റെ വീട്ടിലെ കിണറ്റിലേക്കാണ് ഇയാൾ ചാടിയത്.
വെള്ളത്തിൽ നിന്നും ഉയർന്ന ശബ്ദം കേട്ട് സജീവിന്റെ ഭാര്യയും മകനും എത്തി നോക്കിയപ്പോൾ കിണറ്റിൽ ആളെ കണ്ടു.
അവർ ബഹളം വിളിച്ചതോടെ സമീപത്തുണ്ടായിരുന്ന പോലീസ് ഓടിയെത്തി. കുണ്ടറയിൽ നിന്ന് ഫയർ ഫോഴ്‌സ് സംഘം എത്തി നടത്തിയ ശ്രമത്തിനൊടുവിൽ പ്രതിയെ കരയ്‌ക്കെത്തിച്ചു.
ഓണ്‍ലൈന്‍ പേമെന്‍റ് പരാജയപ്പെട്ടു, ഗർഭനിരോധന ഗുളിക വാങ്ങിയത് ഭാര്യയറിഞ്ഞു, ഫാർമസിക്കെതിരെ യുവാവ് നടത്തിയ പ്രതികാരം…!
ഗർഭനിരോധന ഗുളിക വാങ്ങാൻ ഫാർമസിയിൽ നടത്തിയ ഓൺലൈൻ പേയ്മെന്റ് പരാജയപ്പെട്ടതിന് പിന്നാലെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ഭാര്യയറിഞ്ഞു. അതോടെ രണ്ട് കുടുംബം തകർന്നു.
ചൈനയിലാണ് സംഭവം. ഗർഭനിരോധന ഗുളിക വാങ്ങാൻ പോയപ്പോൾ യുവാവിന്റെ ഓൺലൈൻ പേയ്മെന്റ് പരാജയപ്പെട്ടതോടെ ഇക്കാര്യം ഭാര്യ അറിഞ്ഞതാണു പ്രശ്നമായത്.
സംഭവം ഇങ്ങനെ:
ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ യാങ്ജിയാങ്ങിലുള്ള ഒരു ഫാർമസി സന്ദർശിച്ച യുവാവ് തന്റെ മൊബൈൽ പേയ്‌മെന്റ് കോഡ് ഉപയോഗിച്ച് ഗർഭനിരോധന ഗുളികകൾക്കായി 15.8 യുവാൻ (ഏകദേശം 200 രൂപ) നൽകാൻ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.
എന്നാൽ, മൊബൈലിൽ ഓൺലൈൻ പേയ്മെന്റ് നടത്താൻ ശ്രമിച്ചത് പരാജയപ്പെട്ടു. സിസ്റ്റം എറർ കാരണമാണ് പണമടക്കാൻ സാധിക്കാതെ പോയത്.
തുടർന്ന്, ഫാർമസി ജീവനക്കാർ പണം തിരികെ ലഭിക്കുന്നതിനായി അദ്ദേഹത്തിന്റെ അംഗത്വ കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പറിലേക്ക് വിളിച്ചു.ഇവിടെനിന്നാണ് ട്വിസ്റ്റ് തുടങ്ങുന്നത്.
ഫാർമസിയിൽ നിന്നും എന്താണ് വാങ്ങിയത് എന്ന് ഭാര്യ അന്വേഷി ച്ചതോടെ പണി പാളി. ഗർഭനിരോധന ഗുളികകളാണ് വാങ്ങിയത് എന്ന് സ്റ്റാഫ് അംഗം സ്ഥിരീകരിച്ചടെ ഭർത്താവിന്റെ അടുപ്പത്തെ കുറിച്ച് ഭാര്യയറിഞ്ഞു.
ഇത് വലിയ പ്രശ്നങ്ങളുണ്ടാക്കി. പിന്നാലെ ഫാർമസി രണ്ട് കുടുംബം നശിപ്പിച്ചു എന്ന് ആരോപിച്ച് മരുന്നിന്റെ രസീതും പിൻഗാങ് പൊലീസ് സ്റ്റേഷൻ ഓഗസ്റ്റ് 12 -ന് നൽകിയ പൊലീസ് റിപ്പോർട്ടും യുവാവ് പങ്കുവച്ചിട്ടുണ്ട്.
എന്നാൽ, ഫോൺ കോൾ നിയമാനുസൃതമാണെന്നും വിവരങ്ങൾ ചോർത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്നും അതിനാൽ തന്റെ അവകാശങ്ങളുടെ ലംഘനം തെളിയിക്കുന്നത് യുവാവിന് ബുദ്ധിമുട്ടായിരിക്കുമെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്.