റാഗിംഗിനെ തുടർന്ന് സിദ്ധാർഥ് എന്ന യുവാവ് മരിക്കാനിടയായ പൂക്കോട് വെറ്റിനറി കോളജിലെ ഹോസ്റ്റൽ സമാന്തര കോടതിയെന്ന് ഹോസ്റ്റലിലെ വിദ്യാർഥികൾ. കോളജ് യൂണിയൻ അംഗങ്ങളാണ് എല്ലാത്തിനും തീർപ്പ് കൽപ്പിക്കുന്നതെന്നും മർദ്ദനവും ഭീഷണിയും ഭയന്നാണ് ആരും ഒന്നും പുറത്തു പറയാത്തതെന്നും വിദ്യാർത്ഥികൾ പറഞ്ഞു. മരണപ്പെട്ട സിദ്ധാർത്ഥിനെ മർദ്ദനത്തിനിടെ നിലത്തെ മലിന ജലം കുടിപ്പിച്ചു. 3 ദിവസം ഭക്ഷണമോ കുടിവെള്ളമോ നല്കയത്തെ മർദ്ദിച്ചു. പ്രതികളെ ഭയന്നാണ് മർദ്ദന വിവരം പറയാത്തതെന്നും വിദ്യാർഥികൾ മൊഴിനൽകി.
ഇതിനിടെ സിദ്ധാർത്ഥിനെ ആക്രമിച്ച 19 വിദ്യാർഥികൾക്ക് മൂന്നുവർഷത്തെ പഠനവിലക്ക് ഏർപ്പെടുത്തി വെറ്റിനറി കോളേജ് ആന്റി റാഗിംഗ് കമ്മിറ്റിയുടെ തീരുമാനം. വിലക്ക് ഏർപ്പെടുത്തിയതോടെ രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളിൽ ഒന്നും ഇവർക്ക് അഡ്മിഷൻ ലഭിക്കില്ല. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കി. ഇവര്‍ക്ക് ക്ലാസിൽ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല. മർദനമേറ്റതായി കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാത്ത രണ്ട് പേരെ ഒരു വർഷത്തേക്ക് ഇന്റേണൽ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കി. പ്രതികൾ ഭീഷണിപ്പെടുത്തിയപ്പോൾ സിദ്ധാർത്ഥനെ മർദിച്ച 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കി. ഇവര്‍ക്ക് ക്ലാസിൽ പങ്കെടുക്കാനും പരീക്ഷ എഴുതാനും കഴിയില്ല.