ഉർവശി, പാർവതി തിരുവോത്ത് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഉള്ളൊഴുക്ക് എന്ന ചിത്രത്തിന് പുതിയ നേട്ടം. ചിത്രം അക്കാദമി ഓഫ് മോഷൻ പിക്ചേഴ്‌സ് ആർട്‌സ് ആൻഡ് സയൻസ് ലൈബ്രറിയിൽ ഇടം പിടിച്ചു. ഇന്ത്യയിൽ നിന്ന് വളരെ ചുരുക്കം സിനിമകൾ മാത്രമാണ് അക്കാദമി ഓഫ് മോഷൻ പിച്ചേഴ്‌സ് സയൻസ് ആൻഡ് ആർട്‌സ് ലൈബ്രറിയുടെ ശേഖരത്തിലേക്ക് ഇടം പിടിച്ചിട്ടുള്ളത്.
ഉള്ളഴുക്കിൻറെ സംവിധായകൻ ക്രിസ്‌റ്റോ ടോമിയാണ് ഈ അപൂർവ നേട്ടം സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വിവിധ ഭാഷകൾ ഉള്ള സിനിമകളിൽ മികച്ചത് എന്ന തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളുടെ തിരക്കഥകളാണ് ഇത്തരത്തിൽ അക്കാദമി ഓഫ് മോഷൻ പിച്ചേഴ്‌സ് ശേഖരത്തിൽ സൂക്ഷിക്കാറുള്ളത്.
ചലച്ചിത്ര പ്രവർത്തകർക്കും വിദ്യാർഥികൾക്കും ഗവേഷണ ലൈബ്രറികളിൽ സൂക്ഷിച്ചിരിക്കുന്ന ഇത്തരം തിരക്കഥകൾ പഠന വിധേയമാക്കാം.ഓസ്‌കർ ലൈബ്രറിയിൽ നിന്നും സിനിമയുടെ ആശയ മികവ് മനസിലാക്കി സിനിമയുടെ തിരക്കഥ ഗ്രന്ഥശാലയിൽ ഉൾപ്പെടുത്താൻ തങ്ങളോട് നേരിട്ട് ആവശ്യപ്പെടുകയായിരുന്നു എന്ന് സംവിധായകൻ ക്രിസ്‌റ്റോ ഇടിവി ഭാരതിനോട് വെളിപ്പെടുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഇംഗ്ലീഷ് ഭാഷയിലാണ് ഉള്ളൊഴുക്കിൻറെ തിരക്കഥ പിഡിഎഫ് രൂപത്തിൽ ലൈബ്രറിക്ക് സമർപ്പിച്ചത്. ജീവിതത്തിലെ ഏറ്റവും മഹത്തായ നിമിഷമാണ് ഇതെന്നും സംവിധായകൻ പ്രതികരിച്ചു. വാനപ്രസ്ഥം അടക്കമുള്ള സിനിമകൾ ഇതിനുമുമ്പ് മലയാളത്തിൽ നിന്ന് ഓസ്‌കർ ലൈബ്രറിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എന്ന് ക്രിസ്‌റ്റോ വ്യക്തമാക്കി. ഇനിയും ചിത്രത്തിന് ലഭിക്കാനിരിക്കുന്ന വലിയ നേട്ടങ്ങളുടെ മുന്നോടിയാണ് ഇതൊന്നും ക്രിസ്‌റ്റോ കൂട്ടിച്ചേർത്തു.
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന അംഗീകാരങ്ങളിൽ ഉള്ളൊഴുക്ക് കൂടി കാരണമാകുന്നു എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ അംഗീകാരത്തെ അഭിനന്ദിക്കുന്നത്.
ഉർവശി, പാർവതി തിരുവോത്ത് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഉള്ളൊഴുക്ക് എന്ന ചിത്രം അക്കാദമി ഓഫ് മോഷൻ പിക്ചേഴ്‌സ് ആർട്‌സ് ആൻഡ് സയൻസ് ലൈബ്രറിയിൽ ഇടം പിടിച്ചു. ഇന്ത്യയിൽ നിന്ന് വളരെ ചുരുക്കം സിനിമകൾ മാത്രമാണ് അക്കാദമി ഓഫ് മോഷൻ പിച്ചേഴ്‌സ് സയൻസ് ആൻഡ് ആർട്‌സ് ലൈബ്രറിയുടെ ശേഖരത്തിലേക്ക് ഇടം പിടിച്ചിട്ടുള്ളത്.
ഉള്ളഴുക്കിൻറെ സംവിധായകൻ ക്രിസ്‌റ്റോ ടോമിയാണ് ഈ അപൂർവ നേട്ടം സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വിവിധ ഭാഷകൾ ഉള്ള സിനിമകളിൽ മികച്ചത് എന്ന തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളുടെ തിരക്കഥകളാണ് ഇത്തരത്തിൽ അക്കാദമി ഓഫ് മോഷൻ പിച്ചേഴ്‌സ് ശേഖരത്തിൽ സൂക്ഷിക്കാറുള്ളത്.
ചലച്ചിത്ര പ്രവർത്തകർക്കും വിദ്യാർഥികൾക്കും ഗവേഷണ ലൈബ്രറികളിൽ സൂക്ഷിച്ചിരിക്കുന്ന ഇത്തരം തിരക്കഥകൾ പഠന വിധേയമാക്കാം.ഓസ്‌കർ ലൈബ്രറിയിൽ നിന്നും സിനിമയുടെ ആശയ മികവ് മനസിലാക്കി സിനിമയുടെ തിരക്കഥ ഗ്രന്ഥശാലയിൽ ഉൾപ്പെടുത്താൻ തങ്ങളോട് നേരിട്ട് ആവശ്യപ്പെടുകയായിരുന്നു എന്ന് സംവിധായകൻ ക്രിസ്‌റ്റോ ഇടിവി ഭാരതിനോട് വെളിപ്പെടുത്തി.
English summary : The screenplay of Ullozhukku won a place in the Oscar library; Director Christo Tomi shared the joy