പാലക്കാട്: പാലക്കാട് 10 വയസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല സ്വദേശി ഫൈസലിന്റെ മകൻ മുഹമ്മദ് ഫാമിസാണ് മരിച്ചത്. മുറിയിലെ ജനലിൽ കെട്ടിയിട്ടിരുന്ന തോർത്ത് കഴുത്തിൽ കുരുങ്ങിയാണ് ഫാമിസ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മുറിയിൽ കയറിയ കുട്ടിയെ ഏറെ നേരം കഴിഞ്ഞും പുറത്തു കാണാത്തതിനെ തുടർന്ന് വീട്ടുകാർ മുറി പരിശോധിച്ചപ്പോഴാണ് തോർത്ത് കഴുത്തിൽ കുരുങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.