web analytics

ലോകത്ത് ഇന്ന് വരെ ജീവിച്ചിരുന്നതിൽ ഏറ്റവും ധനികനായ മനുഷ്യൻ; മരിച്ചിട്ട് യു​ഗയു​ഗാന്തരങ്ങളായി; ബി.സി 14ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ധനികനായ മനുഷ്യന്റെ മുഖം പുനഃസൃഷ്‌ടിച്ച് ശാസ്ത്രലോകം

ലോകത്ത് ഇന്ന് വരെ ജീവിച്ചിരുന്നതിൽ ഏറ്റവും ധനികനായ മനുഷ്യന്റെ മുഖം പുനഃസൃഷ്‌ടിച്ചു. പ്രശസ്തനായ ഈജിപ്ഷ്യൻ ചക്രവർത്തി തുത്തൻഖാമുന്റെ മുത്തച്ഛനായ അമ്‌നോടോപ്പ് മൂന്നാമന്റെ മുഖമാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗവേഷകർ പുനസൃഷ്‌ടിച്ചിരിക്കുന്നത്. ബി.സി 14ആം നൂറ്റാണ്ടിൽ ഈജിപ്‌ത് ഭരിച്ചിരുന്ന അമ്‌നോടോപ്പ് മനുഷ്യദൈവമായാണ് അറിയപ്പെട്ടിരുന്നത്. അമ്‌നോടോപ്പിന്റെ മമ്മിയിൽ നിന്നെടുത്ത് തലയോട്ടിയിൽ നിന്നാണ് മുഖം പുനഃസൃഷ്ടിച്ചത്. തുടർന്ന് മൂക്ക്, ചുണ്ട്, കണ്ണ്, കാത് എന്നിവയും രൂപപ്പെടുത്തി. തങ്ങൾക്ക് തെറ്റ് പറ്റിയിട്ടില്ലെങ്കിൽ അമ്‌നോടോപ്പിന്റ ഏറ്റവും കൃത്യതയാർന്ന രൂപം ഇതായിരിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

പ്രജകൾക്കിടയിൽ അത്രയധികം സ്വാധീനവും പിന്തുണയും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഈജിപ്തിനെ പുരോഗതിയുടെയും സമ്പൽസമൃദ്ധിയുടെയും വിളനിലമാക്കി മാറ്റാൻ അമ്‌നോടോപ്പിന് സാധിച്ചു. ഫറവോമാരിൽ ഏറ്റവും മഹാൻ എന്ന പേര് കൂടി ഇദ്ദേഹത്തിനുണ്ട്. ചരിത്രത്തെ സ്നേഹിക്കുന്നവർക്കുള്ള സമ്മാനമാണ് ഇപ്പോൾ സംഭവിച്ചതെന്നും അവർ പറയുന്നു. ബ്രസീലിയൻ ഗ്രാഫി‌ക്‌സ് ഡിസൈനറായ സിസേറോ മോറിയസ് ആണ് ഫറവോയുടെ മുഖം കമ്പ്യൂട്ടറിൽ രൂപപ്പെടുത്തിയത്. വായുദേവനായ അമുന്റെ മകനാണ് താൻ എന്നാണ് അമ്‌നോടോപ്പ് ജീവിതകാലത്ത് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രാചീന ഈജിപ്തിൽ നിരവധി വൻകിട സൗധങ്ങൾ നിർമ്മിച്ചു. ഇദ്ദേഹത്തിന്റ സ്വത്ത് വകകൾക്ക് പരിധിയില്ലായിരുന്നുവത്രേ. എന്നാൽ ആരോഗ്യപരമായി ഫറവോ നല്ല രീതിയിൽ ആയിരുന്നില്ല. ഇതിന് മുമ്പ് ധാരാളം ഫറവോമാരുടെ മുഖം മോറിയസ് സൃഷ്‌ടിച്ചിട്ടുണ്ട്. താൻ ചെയ‌്തതിൽ ഏറ്റവും മികവാർന്ന വർക്ക് അമ്‌നോടോപ്പിന്റെതാണ് എന്നാണ് സിസേറോ മോറിയസ് പറയുന്നത്. പൊണ്ണത്തടി, കഷണ്ടി, ദന്തരോഗങ്ങൾ എന്നിവ അമ്‌നോടോപ്പിനെ അലട്ടിയിരുന്നു. കൂടാതെ അഞ്ചടി മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ ഉയരം.

 

Read Also: വിശ്വാസികളുടെ വിശ്വാസം നഷ്ടപ്പെടുത്താതെ വേണം; അഞ്ചു കോടിയുടെ അരവണ നശിപ്പിക്കാൻ ടെണ്ടർ ക്ഷണിച്ചു

spot_imgspot_img
spot_imgspot_img

Latest news

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശം

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ...

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ പത്തനംതിട്ട: ശബരിമല...

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

Other news

17 വയസ്സുകാരിയെ രാത്രിമുഴുവൻ കൂട്ടബലാൽസംഗം ചെയ്ത് മൂന്നു യുവാക്കൾ; സംഭവം ഹരിയാനയിൽ: വൻ പ്രതിഷേധം

17 വയസ്സുകാരിയെ രാത്രിമുഴുവൻ കൂട്ടബലാൽസംഗം ചെയ്ത് മൂന്നു യുവാക്കൾ ഗുരുഗ്രാം: ഹരിയാനയിലെ നൂഹ്...

രണ്ടും ആറും വയസുള്ള മക്കളെ വിഷം കൊടുത്ത് കൊന്ന ശേഷം പിതാവും അമ്മൂമ്മയും ആത്മഹത്യചെയ്തു

രണ്ടും ആറും വയസുള്ള മക്കളെ വിഷം കൊടുത്ത് കൊന്ന ശേഷം പിതാവും...

ആലപ്പുഴയിൽ പക്ഷികളെ കൊന്നൊടുക്കാൻ ഉത്തരവ്; ക്രിസ്മസ് വിപണിയിൽ ആശങ്കയേറ്റി പക്ഷിപ്പനി

ആലപ്പുഴ: ആലപ്പുഴയും കോട്ടയവും പക്ഷിപ്പനിയുടെ പിടിയിലായതോടെ സംസ്ഥാനത്ത് കടുത്ത ജാഗ്രത. ആലപ്പുഴ...

മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്ത മൂന്നുപേർ അറസ്റ്റിൽ

മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്ത മൂന്നുപേർ അറസ്റ്റിൽ തൃശൂർ: നടിയെ ആക്രമിച്ച കേസിലെ...

പീഡനക്കേസ് ഇരകൾ കൂറുമാറിയാൽ നഷ്‌ടപരിഹാരം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി

പീഡനക്കേസ് ഇരകൾ കൂറുമാറിയാൽ നഷ്‌ടപരിഹാരം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി ന്യൂഡൽഹി: ലൈംഗിക പീഡനക്കേസുകളിലെ ഇരകൾക്ക്...

Related Articles

Popular Categories

spot_imgspot_img