കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: കീമിന്റെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പഴയ ഫോര്‍മുല അനുസരിച്ച് റാങ്ക് ലിസ്റ്റ് പുതുക്കി പ്രഖ്യാപിച്ചപ്പോള്‍ സ്‌റ്റേറ്റ് സിലബസിലുള്ള വിദ്യാര്‍ഥികള്‍ പിന്നിലായി.
പുതുക്കിയ പട്ടിക പ്രകാരം 76,230 വിദ്യാർഥികൾ ആണ് യോഗ്യത നേടിയത്. തിരുവനന്തപുരം കവടിയാർ സ്വദേശിയായ ജോഷ്വ ജേക്കബിനാണ് ഒന്നാം റാങ്ക്. പഴയ പട്ടികയിൽ ജോഷ്വയ്ക്ക് അഞ്ചാം റാങ്കായിരുന്നു.
പഴയ ലിസ്റ്റിൽ ജോൺ ഷിനോജിനായിരുന്നു ഒന്നാം റാങ്ക്. രണ്ടാം റാങ്ക് ചെറായി സ്വദേശി ഹരികൃഷ്ണൻ ബൈജുവിനാണ്. തിരുവനന്തപുരം സ്വദേശി എമില്‍ ഐപ് സക്കറിയ മൂന്നാം റാങ്കും സ്വന്തമാക്കി.
തീരൂരങ്ങാടി സ്വദേശി അദല്‍ സയാന്‍ (4), ബെംഗളൂരു സ്വദേശി അദ്വൈത് അയിനിപ്പള്ളി (5), ബെംഗളുരു സ്വദേശി അനന്യ രാജീവ് (6), എറണാകുളം സ്വദേശി ജോണ്‍ ഷിനോജ് (7),
കോഴിക്കോട് കാക്കൂര്‍ സ്വദേശി അക്ഷയ് ബിജു (8), കോഴിക്കോട് സ്വദേശി അച്യുത് വിനോദ് (9), കോഴിക്കോട് സ്വദേശി അന്‍മോല്‍ ബൈജു (10) എന്നിവർ ആദ്യ പത്തില്‍ ഇടംപിടിച്ചു.
ആദ്യ 100 റാങ്കിൽ 21 പേർ കേരള സിലസിൽ നിന്നുള്ളവരാണ്. മുൻ ലിസ്റ്റിൽ 43 പേരായിരുന്നു ഉണ്ടായിരുന്നത്.
കീം ഫലവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി അംഗീകരിക്കുന്നുവെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു നേരത്തെ പ്രതികരിച്ചിരുന്നു.
ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകില്ല എന്നും കോടതി ഉത്തരവ് പാലിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
പഴയ ഫോർമുല തുടരും. പഴയ ഫോർമുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് ഇന്നു തന്നെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് സിംഗിള്‍ ബെഞ്ചിന് പുറമേ ഡിവിഷന്‍ ബെഞ്ചിലും സര്‍ക്കാരിന് തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് നടപടിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു.
റാങ്ക് ലിസ്റ്റ് റദ്ദാക്കിയ നടപടിയില്‍ ഇടപെടാനില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കുകയും ചെയ്തില്ല.
പഠിപ്പുമുടക്കിനിടെ സ്കൂളിലെ പാചകത്തൊഴിലാളിയെ കൈയേറ്റം ചെയ്തു; ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരേ കേസ്
കണ്ണൂർ: സ്കൂളിലെ പാചകത്തൊഴിലാളിയെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരേ പോലീസ് കേസെടുത്തു. എസ്എഫ്ഐ പഠിപ്പുമുടക്കിനിടെയാണ് അതിക്രമം നടന്നത്.
പേരാവൂർ ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി അക്ഷയ മനോജിനെതിരേയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കണ്ണൂർ മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പാചകത്തൊഴിലാളി വസന്തയ്ക്ക് നേരെയായിരുന്നു എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം.
രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളിലെ പാചക പുരയിൽ വെച്ചാണ് സംഭവം. ഉച്ചഭക്ഷണം തയ്യാറായാൽ ക്ലാസ് തുടരും എന്ന കാരണം പറഞ്ഞ് പ്രവർത്തകർ പാചകത്തൊഴിലാളിയെ കൈയേറ്റം ചെയ്യുകയായിരുന്നു.
എസ്എഫ്ഐയുടെ സമരമായതിനാൽ ക്ലാസ്സില്ലെന്നും അതുകൊണ്ട് ഭക്ഷണം പാകം ചെയ്യരുതെന്നും പറഞ്ഞ പ്രവർത്തകർ ഇതിനെ എതിർത്ത തൊഴിലാളിയുമായി വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. പിന്നാലെ പ്രവർത്തകർ വേവിക്കാൻ എടുത്ത അരി തട്ടിക്കളയുകയും ചെയ്തു.
സര്‍വകലാശാലകള്‍ കാവിവത്കരിക്കാനുള്ള ഗവര്‍ണറുടെ ഇടപെടലുകള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പ്രവർത്തകരെ പോലീസ് റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച എസ്എഫ്ഐ പഠിപ്പുമുടക്കിയത്.
Summary: The revised KEAM rank list has been published, with 76,230 students qualifying. Joshua Jacob from Kavadiyar, Thiruvananthapuram, has secured the first rank in the updated list.