‘ആട് 3’ യുടെ റിലീസ് തിയ്യതി പുറത്ത്
സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ജയസൂര്യയുടെ കോമഡി ചിത്രമാണ് ആട് 3. തിയേറ്ററിൽ വിജയമാകാതെ പോയ ചിത്രത്തിന്റെ ആദ്യത്തെ ഭാഗ്യത്തിന് പിന്നീട് വൻ സ്വീകാര്യതയാണ് ലഭിച്ചത്.
ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. ‘ആട് 3’ ഒരു സിനിമ ടൈം ട്രാവൽ പടമായിരിക്കും എന്ന സൂചനകൾ നേരെത്തെ തന്നെ പുറത്തു വന്നിരുന്നു.
ഇപ്പോഴിതാ അണിയറപ്രവർത്തകർ സിനിമയുടേതായി പങ്കുവെച്ച പോസ്റ്ററുകൾ ഈ സൂചന ഊട്ടിയുറപ്പിച്ചിരിക്കുകയാണ്.
സിനിമയുടെ ഏറ്റവും പുതിയ പോസ്റ്ററിൽ ‘ഭൂതകാലം വർത്തമാനമായി മാറുമ്പോൾ, ഭാവി ഭൂതകാലത്തെ മാറ്റുന്നു’ എന്നാണ് കുറിച്ചിരിക്കുന്നത്. കൂടാതെ ജയസൂര്യയുടെ പിറന്നാൾ ദിനത്തിൽ പങ്കുവെച്ച പോസ്റ്ററും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
‘പാപ്പോയ്.. എല്ലാ ലോകങ്ങളിലും എല്ലാ കാലങ്ങളിലും ഹാപ്പി ബർത്തഡേ’ എന്നാണ് പിറന്നാൾ ദിനത്തിൽ അണിയറപ്രവർത്തകർ പങ്കുവെച്ച പോസ്റ്റർ. ഈ പോസ്റ്ററുകളിലൂടെയാണ് സിനിമ ടൈം ട്രാവൽ ആണെന്ന് ഏറെക്കുറെ ഉറപ്പായത്.
കൂടാതെ ഒരു എപിക്-ഫാന്റസി ചിത്രമായാകും ആട് 3 എന്ന് നേരത്തെ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. സംവിധായകൻ മിഥുൻ തന്നെയാണ് ആട് 3 യുടെ തിരക്കഥ ഒരുക്കുന്നത്.
സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമിക്കുന്നത്.
സിനിമ അടുത്ത വർഷം മാർച്ച് 19 ന് റീലീസ് ചെയ്യുമെന്നു അണിയറപ്രവർത്തകർ അറിയിച്ചു.
അഡ്ജസ്റ്റ്മെന്റിന് നിന്നുകൊടുക്കേണ്ട ആവശ്യമില്ലല്ലോ
മലയാളികൾക്ക് സുപരിചിതമായ നടിയാണ് ഷീലു എബ്രഹാം. നിർമാതാവ് കൂടിയായ ഷീലു എബ്രഹാം തന്റെ അഭിപ്രായങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. തനിക്കെതിരെ വരാറുള്ള ട്രോളുകൾ നേരത്തെ തയ്യാറാക്കി വച്ചതായി തോന്നിയിട്ടുണ്ടെന്നും ഷീലു പറയാറുണ്ട്.
എന്ത് കാര്യമുണ്ടെങ്കിലും അത് വെട്ടി തുറന്ന് പറയുന്ന കൂട്ടത്തിലാണ് ഷീലു. സാമൂഹിക വിഷയങ്ങളിൽ അടക്കം ഇടപെട്ട് തന്റെ അഭിപ്രായങ്ങൾ ഷീലു പങ്കുവെക്കാറുണ്ട്.
ഇപ്പോളിതാ ഷീലുവിന്റെ മറ്റൊരു പ്രതികരണമാണ് സമൂഹ മാധ്യമത്തിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഷീലു എബ്രഹാം ഒരു കഴിവുമില്ലാത്ത സ്ത്രീയാണെങ്കിൽ എന്റെ കൂടെ അഭിനയിക്കാൻ നടന്മാർ തയ്യാറാകുമെന്ന് തോന്നുന്നുണ്ടോ?
എന്ന് ഷീലു ചോദിക്കുകയാണ്. കാശിന് ആവശ്യമുള്ളതുകൊണ്ടാണ് അവർ ഞാൻ നായികയാകുന്ന സിനിമകളിൽ അഭിനയിക്കുന്നതെന്ന് പറയുകയാണെങ്കിൽ അവർ പിന്നെ എന്തിന് സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ചൂസിയാകുന്നു.
ചില സിനിമകൾ വേണ്ടെന്ന് വെക്കുന്നു? എന്നും ഷീലു ചോദിച്ചു. സൂപ്പർ സ്റ്റാറുകളുടെ പെൺമക്കൾ സിനിമയിൽ അഭിനയിക്കാത്തതിനെ കുറിച്ചും ഷീലു പ്രതികരിച്ചു.
“കഴിവില്ലെങ്കിൽ എനിക്ക് അവസരം കിട്ടുമായിരുന്നോ?”
“എനിക്ക് കഴിവില്ലാത്ത നടിയാണെങ്കിൽ, എന്റെ നായികയാകുന്ന സിനിമകളിൽ നടന്മാർ അഭിനയിക്കാൻ വരുമോ? ചിലർ പറയുന്നു, അവർ പണം വേണ്ടതുകൊണ്ടാണ് എന്റെ സിനിമകളിൽ അഭിനയിക്കുന്നതെന്ന്.
എന്നാൽ, അങ്ങനെ ആയിരുന്നെങ്കിൽ അവർക്ക് കിട്ടുന്ന എല്ലാ സിനിമകളും ഏറ്റെടുക്കുമായിരുന്നു. ചിലത് അവർ വേണ്ടെന്ന് വെക്കാറില്ലേ? അതാണ് തെളിവ്.”
Summary: Jayasurya’s much-awaited comedy film Aadu 3 is creating huge anticipation among cinema lovers. While the first part didn’t succeed in theatres, it later gained massive popularity and cult status, leading to high expectations for this sequel.