ഈ ചതി ആക്രിക്കാരോട് വേണ്ടായിരുന്നു; അനുമതി എട്ട് സ്ഥാപനങ്ങൾക്ക് മാത്രം

കൊച്ചി: ഇ-വേസ്റ്റ് നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ചട്ടങ്ങൾ ചെറുകിട ആക്രിവ്യാപാരികൾക്കും ആക്രിശേഖരണ തൊഴിലാളികൾക്കും പാരയായി.

കമ്പ്യൂട്ടർ, ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, ടെലിവിഷൻ തുടങ്ങിയ ഇ-വേസ്റ്റ് വാങ്ങാൻ
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ എൻ.ഒ.സിയുള്ള എട്ട് വ്യാപാരികൾക്കു മാത്രമേ നിലവിൽ അനുമതിയുള്ളൂ.

കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണിവർ. ചട്ടപ്രകാരം സംസ്ഥാനത്തെ 10,000ഓളം ആക്രിക്കച്ചവടക്കാരും അവരെ ആശ്രയിക്കുന്ന മൂന്ന് ലക്ഷത്തിൽപ്പരം തൊഴിലാളികളും ശേഖരിക്കുന്ന ഇ-വേസ്റ്റ് ഇവർക്ക് മാത്രമേ കൈമാറാനാകൂ.

നിയന്ത്രണം ഇവരുടെ കൈയിലായതോടെ ന്യായമായ വില കിട്ടുന്നില്ല എന്നാണ് ആക്ഷേപം.

കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡ് 2022ൽ കൊണ്ടുവന്നതാണ് ഇലക്ട്രോണിക് വേസ്റ്റ് നിയന്ത്രണങ്ങളും ചട്ടങ്ങളും. എന്നാൽ കഴിഞ്ഞ വർഷമാണ് സംസ്ഥാനത്ത് ഇത് കർശനമായി നടപ്പാക്കി തുടങ്ങിയത്.

ഇ-വേസ്റ്റ് ശേഖരിക്കണമെങ്കിൽ ആ ഉത്പന്നത്തിന്റെ നിർമ്മാതാവായ കമ്പനി ഇ-വേസ്റ്റ് സംസ്‌കരണത്തിന് ചുമതലപ്പെടുത്തിയ സ്ഥാപനവുമായി കരാറിലേർപ്പെടണം എന്നാണ് ചട്ടം.

ആക്രി ശേഖരിക്കുന്നവർ ഈ കരാർ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ ഹാജരാക്കി എൻ.ഒ.സി വാങ്ങുകയും ചെയ്യണം.

എന്നാൽ ഹൈദരാബാദ്, ബംഗളൂരു, ഡൽഹി തുടങ്ങി ഏതാനും നഗരങ്ങളിൽ മാത്രമേയുള്ളൂ സംസ്‌കരണ സ്ഥാപനങ്ങൾ.

നേരത്തെ ഇ-വേസ്റ്റ് സംസ്കരണശാലകളുമായി കരാറിലേർപ്പെട്ട ഏതെങ്കിലും ആക്രിശേഖരണ സ്ഥാപനത്തിന്റെ രേഖാമൂലമുള്ള അനുമതിയുണ്ടെങ്കിൽ കച്ചവടക്കാർക്ക് ഇ-വേസ്റ്റ് ശേഖരിക്കുകയും സംഭരിക്കുകയും ചെയ്യാമായിരുന്നു.

ഇത്തരത്തിലുള്ള 240 ആക്രിക്കച്ചവടക്കാരുടെ പിന്തുണയിലാണ് ചെറുകിട ആക്രിവ്യാപാരികൾ ഇ-വേസ്റ്റ് ശേഖരിച്ച് കൈമാറിയിരുന്നത്.

എന്നാൽ പുതിയ കേന്ദ്രനിയമത്തിൽ ഇടനിലക്കാർക്ക് സ്ഥാനമില്ലെങ്കിലും പഴയ കരാറിന്റെ മറവിൽ ഇവരും രംഗത്തുണ്ട്.

പ്രതിദിനം 10,000 ടൺ,15 കോടിയുടെ വ്യാപാരംകേരളത്തിലെ ആക്രി കച്ചവടക്കാർ ദിവസം 15 കോടി രൂപ മൂല്യമുള്ള പതിനായിരം ടൺ ആക്രിസാധനങ്ങൾ ശേഖരിക്കുന്നുണ്ട്.

ഇ-വേസ്റ്റിന് പുറമേ, പ്ലാസ്റ്റിക്ക്, ലോഹങ്ങൾ, കുപ്പിച്ചില്ല്, പത്രം ഉൾപ്പെടെയാണിത്. 18 ശതമാനമാണ് നികുതി.

English Summary :

The regulations introduced by the central government to control e-waste have become a burden for small-scale scrap dealers and waste collection workers.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

അടയ്ക്ക വില സർവ്വകാല റെക്കോർഡിൽ

അടയ്ക്ക വില സർവ്വകാല റെക്കോർഡിൽ അടക്കയാണേൽ മടിയിൽ വെക്കാം എന്ന പഴമൊഴിയെ തിരുത്തുന്നതാണ്...

റഷ്യയില്‍ സുനാമി മുന്നറിയിപ്പ്

റഷ്യയില്‍ സുനാമി മുന്നറിയിപ്പ് മോസ്‌കോ: ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് റഷ്യയിലും ഹവായിയിലും സുനാമി...

ഇഡി നോട്ടീസ് നിയമപരമല്ലെന്ന് പ്രസ് ക്ലബ്

ഇഡി നോട്ടീസ് നിയമപരമല്ലെന്ന് പ്രസ് ക്ലബ് കൊച്ചി: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നൽകിയ നോട്ടീസ്...

ലൈംഗിക അധിക്ഷേപം നടത്തിയെന്ന് പരാതി

ലൈംഗിക അധിക്ഷേപം നടത്തിയെന്ന് പരാതി തിരുവനന്തപുരം: തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡില്‍ വനിതാ ജീവനക്കാരിക്ക്...

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ മദ്യം തലക്ക് പിടിച്ചപ്പോൾ ഇടുക്കി ഡാമിൻ്റെ...

Related Articles

Popular Categories

spot_imgspot_img