ഒരു കൊച്ചുപെൺകുട്ടിയും കുറച്ച് നായകളും തമ്മിലുള്ള അപൂർവ സൗഹൃദവും അടുപ്പവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവിധ സമയങ്ങളിലാണ് വീഡിയോ പകർത്തിയിരിക്കുന്നത്.
ഒരു റോഡിൽ നിന്നുള്ള കാഴ്ചയാണ് വീഡിയോയിൽ കാണുന്നത്. വീഡിയോയിൽ ഒരു കൊച്ചുപെൺകുട്ടിയേയും കുറച്ചധികം നായകളേയും കാണാം.
കുട്ടി നായകൾക്കൊപ്പം നടക്കുന്നതും കളിക്കുന്നതുമൊക്കെവീഡിയോയിൽ കാണാം. അവയ്ക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതും അവയെ ഉയരമുള്ള സ്ഥലങ്ങളിലേക്ക് കയറാൻ സഹായിക്കുന്നതും ഒക്കെ കാണാം. നായയുടെ പുറത്ത് കയറിക്കൊണ്ട് അവൾ സഞ്ചരിക്കുകയും ചെയ്യുന്നുണ്ട്.
Watch video:
https://www.instagram.com/reel/DJ6AaN3oEz9/?utm_source=ig_web_copy_link
Tivvvvy എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. എവിടെ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത് എന്ന് വ്യക്തമല്ല. ഒരു റോഡിൽ നിന്നുള്ള കാഴ്ചയാണ് വീഡിയോയിൽ കാണുന്നത്. വീ
‘പെൺകുട്ടിക്ക് സുരക്ഷ നൽകാൻ മറ്റാരും വേണ്ട, അത്രയേറെ അവൾ ആ നായകൾക്കൊപ്പം സുരക്ഷിതയാണ്’ എന്ന് കമാറ്റുകളിൽ ആളുകൾ പറയുന്നു.
‘പുലിയ്ക്കോ കടുവയ്ക്കോ ഒന്നും തന്നെ അവളെ തൊടാനാവില്ല, അവൾക്ക് Z+ സുരക്ഷയാണ്’ എന്നാണ് മറ്റൊരു കമന്റ്. ഏതായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വാൻ ഹിറ്റാണ് ഇപ്പോൾ.