അധികം വൈകാതെ മലയാളിയുടെ തീൻമേശയിൽ നിന്നും പോർക്ക് വിഭവങ്ങൾ അപ്രത്യക്ഷമായെക്കും. അത്തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. അതിർത്തി കടന്നുള്ള പന്നി വരവിന്റെ നിരോധനം മാറിയതോടെ കേരളത്തിലേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നും പന്നികൾ എത്തിത്തുടങ്ങി. (The price of pork will soon reach 500 rupees)
എന്നാൽ ഇത് വിപരീതഫലം ഉണ്ടാക്കും എന്നാണ് ഇപ്പോഴത്തെ ആശങ്ക. വൻതോതിൽ പന്നികളെത്തുന്നത് വീണ്ടുമൊരു വിലക്കയറ്റത്തിലേക്ക് വഴിയൊരുക്കുമെന്ന് കച്ചവടക്കാർ പറയുന്നു.
എന്നാൽ ഇതിന് പിന്നാലെ വലിയൊരു അപകടം കാത്തിരിക്കുന്നുണ്ടെന്നാണ് കർഷകർ തന്നെ പറയുന്നത്. ആഫ്രിക്കൻ പന്നിപ്പനി പിടിപെട്ട പന്നികളെ ഇതിനിടയിലൂടെ കേരളത്തിലേക്ക് കടത്തുന്നുണ്ടെന്നാണ് കർഷകർ പറയുന്നത്.
നിലവിൽ കേരളത്തിൽ ആവശ്യത്തിന് പന്നിയിറച്ച് ലഭിക്കാത്ത സാഹചര്യമുണ്ട്. ഇതിന് പിന്നാലെ ആഫ്രിക്കൻ പന്നി പനി കൂടി പിടിപെട്ടാൽ വിലക്കയറ്റം അതിരൂക്ഷമാകും എന്നാണ് വ്യാപാരികളുടെ ആശങ്ക.
കഴിഞ്ഞ കുറേക്കാലമായി കേരളത്തിൽ പന്നിപ്പനി റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെങ്കിലും ഇതിനുള്ള സാധ്യത കർഷകർ തള്ളിക്കളയുന്നില്ല. സംസ്ഥാനങ്ങളിൽ നിന്ന് പന്നികളിൽ നിന്നും ഇത് ഫാമുകളിലേക്ക് പടർന്നാൽ കർഷകനെ കാത്തിരിക്കുന്നത് വൻ ഇരുട്ടടി ആയിരിക്കും
ഇത്തരം ഒരു സാഹചര്യം ഉടലെടുത്താൽ വിലയ്ക്ക് ഇപ്പോൾ തന്നെ 400 കടന്നു കുതിക്കുന്ന പന്നിയിറച്ചി വില ഇനിയും കൂടി 500 രൂപയിൽ എത്തിയേക്കും എന്നാണ് കർഷകർ പറയുന്നത്.