web analytics

കേര വെളിച്ചെണ്ണ വില 529 രൂപ

കേര വെളിച്ചെണ്ണ വില 529 രൂപ

സർക്കാർ വെളിച്ചെണ്ണയായ കേരക്ക് ഒറ്റദിവസം കൊണ്ട് വർധിച്ചത് 110 രൂപ. ഇപ്പോൾ ഒരു ലിറ്റർ കേര വെളിച്ചെണ്ണയുടെ വില 529 രൂപയാണ്. ഒരു മാസത്തിനിടെ നാലാം തവണയാണ് കേര വെളിച്ചെണ്ണയ്ക്ക് വില കൂട്ടിയത്. ബ്രാൻഡുകളുടെ വെളിച്ചെണ്ണയും നാടൻ വെളിച്ചെണ്ണയും ലീറ്ററിന് 420 – 480 രൂപയ്ക്കു കിട്ടുമ്പോഴാണു കേരയുടെ കുത്തനെയുള്ള വില വർധന. ഇതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിലയുള്ള വെളിച്ചെണ്ണ കേരയുടേതായി.

ഇങ്ങനെ പോയാൽ ഇത്തവണ ഓണത്തിന് അടുക്കള ബജറ്റ് താളം തെറ്റും. ഓരോ ഓണത്തിനും 2500 ടണ്ണാണ് കേര വെളിച്ചെണ്ണയുടെ വിൽപ്പന. എന്നാൽ, വില സാധാരണക്കാരന് താങ്ങാനാകാത്ത നിലയിലെത്തിയതിനാൽ ഇക്കുറി ഉപഭോക്താക്കൾ മറ്റു ബ്രാൻഡുകളിലേക്ക് തിരിയും. പൊതുവിപണിയിലെ വെളിച്ചെണ്ണ വിലക്കയറ്റം പിടിച്ചു നിർത്താൻ സംവിധാനമൊരുക്കുമെന്ന് സർക്കാർ ഉറപ്പ് നില നിൽക്കെയാണ് സർക്കാർ ബ്രാൻഡ് കേര വെളിച്ചെണ്ണയുടെ വില കുതിച്ചുയർന്നിരിക്കുന്നത്.

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും വില കുതിച്ചുയരുകയാണ്. കേരളത്തിലാണെങ്കിൽ നാളികേര ഉല്പാദനം കൂപ്പുകുത്തിയ അവസ്ഥയിലും.ഓണക്കാലത്ത് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടക്കുമെന്നാണ് ഇപ്പോഴത്തെ ആശങ്ക.കൊപ്ര ക്ഷാമം അതിരൂക്ഷമായതിനെത്തുടർന്ന് ഇറക്കുമതി സാദ്ധ്യത തേടുകയാണ് കേരഫെഡ്.

ഇതിന് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അനുമതി വേണം.ക​ഴി​ഞ്ഞ​വ​ർഷം ഇതേ സമയത്ത് ഒ​രു​കിലോ വെ​ളി​ച്ചെ​ണ്ണ​ക്ക്​ 180 രൂ​പയും തേ​ങ്ങ​യ്ക്ക്​ 32 രൂപയുമായിരുന്നു.ഇപ്പോൾ വെളിച്ചെണ്ണ വില 430- 470 രൂപയും തേങ്ങയ്‌ക്ക് വില 78-85 രൂപയുമായി.പാമോയിൽ, സൂര്യകാന്തി, സോയാബീൻ എണ്ണകളുടെ ഇറക്കുമതി നിയന്ത്രിക്കാൻ 2024 സെപ്തംബറിൽ കേന്ദ്രസർക്കാർ ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി ചുങ്കം 20 മുതൽ 32 ശതമാനം വരെ ഉയർത്തി. അതോടെ ഇവയുടെ വിലയും ഉയർന്നു.പിന്നാലെ വെളിച്ചെണ്ണയുടെ വില്പന കൂടുകയും വില കുത്തനെ വർദ്ധിക്കുകയും ചെയ്തു.

കാ​ലാ​വ​സ്ഥാ ​വ്യ​തി​യാ​നവും രോഗങ്ങളും കാരണം ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്നു​ള്ള തേ​ങ്ങ വ​ര​വ് കുറഞ്ഞതും കനത്തപ്രഹരമായി.കേരളത്തി​ൽ തെങ്ങുകൃഷിക്കായി കോടികളുടെ പദ്ധതി നടപ്പാക്കുന്നുണ്ടെങ്കിലും ഇതൊന്നുംഫലം കാണുന്നില്ല.

തെ​ങ്ങി​ൻതോപ്പ് ഇല്ലാതായി

കൊ​മ്പ​ൻ ചെ​ല്ലി, ചെ​മ്പ​ൻ ചെ​ല്ലി എ​ന്നി​വ​യു​ടെ ആ​ക്ര​മ​ണവും കൂ​മ്പു​ചീ​യ​ൽ. കാ​റ്റു​വീ​ഴ്‌​ച​ തുടങ്ങിയ രോഗങ്ങളും കാരണം തെങ്ങുകൾക്ക് വ്യാപക നാശം സംഭവിച്ചിട്ടുണ്ട്.

കാലാവസ്ഥാവ്യതിയാനം കാരണം 20 ശതമാനംവരെ ഉല്പാദനം കുറഞ്ഞു

വെ​ളി​ച്ചെ​ണ്ണയിൽ മായം​

രണ്ടാംതരം കൊപ്ര ശേ​ഖ​രി​ച്ച് രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ചേർത്ത് നി​ർ​മ്മി​ക്കു​ന്ന വെ​ളി​ച്ചെണ്ണ ​ കു​റ​ഞ്ഞ വി​ല​യ്​​ക്ക്​ വി​ൽ​ക്കുന്നതായി റിപ്പോർട്ടുണ്ട്.

പാരഫിൻ ഓ​യി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ക​ല​ർ​ത്തി​യ ബ്രാ​ൻ​ഡു​ക​ളും വി​പ​ണി​യിൽ

പിണ്ണാക്കിൽ നിന്നു വീണ്ടും എണ്ണ ഉത്പാദിപ്പിച്ച് നല്ല വെളിച്ചെണ്ണയിൽ ചേർത്തും വിൽക്കുന്നു .

രാസപദാർത്ഥങ്ങൾ ചേർത്തു ശുദ്ധീകരിക്കുന്നത് ഭക്ഷ്യയോഗ്യമല്ല.

മിനറൽ ഓയിൽ, സൺഫ്ളവർ ഓയിൽ ,കോട്ടൺ സീഡ് ഓയിൽ എന്നിവ കലർത്തുന്നു .

കൃഷി കേരളത്തിലും വിളവ് മറുനാട്ടിലും
1.കേരളം
നാളികേര കൃഷി – 7,65,840 ഹെക്ടർ
വാർഷിക ഉത്പാദനം – 5,522.71 ദശലക്ഷം
ഉത്പാദനക്ഷമത 7,211/ ഹെക്ടർ

തമിഴ്നാട്
കൃഷി – 4,92,610 ഹെക്ടർ
ഉല്പാദനം – 6,091.98 ദശലക്ഷം
ഉല്പാദന ക്ഷമത – 12,367/ ഹെക്ടർ
3.ആന്ധ്രപ്രദേശ്
കൃഷി – 1,07,370 ഹെക്ടർ
ഉല്പാദനം – 1,707.08 ദശലക്ഷം
ഉല്പാദന ക്ഷമത -15,899/ ഹെക്ടർ4. ഒഡീഷ
കൃഷി – 54,950 ഹെക്ടർ
ഉല്പാദനം -399.43 ദശലക്ഷം
ഉല്പാദന ക്ഷമത -7,269/ ഹെക്ടർ

ഉല്പാദന ക്ഷമതയിൽ കേരളം താഴേക്ക്വർഷം —————-ഉല്പാദന ക്ഷമത/ ഹെക്ടർ

2017 -18 —————– 10,472
2018-19 ——————- 10,097
2019-20 ——————– 9,175
2020 -21 ——————-9,030
2021 -22 ——————- 7,215
2022 -23 ——————-7,402
2023 -24 ——————–7,211

ENGLISH SUMMARY:

The price of “Kera” brand government coconut oil has surged by ₹110 in a single day, now costing ₹529 per litre. This marks the fourth price hike within a month. The sharp increase comes despite other branded and traditional coconut oils being available at ₹420 to ₹480 per litre. With this hike, Kera coconut oil has become the most expensive coconut oil brand in the state.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

Other news

വണ്ണം കുറയ്ക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് വാങ്ങി കഴിച്ചു; 19 കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

വണ്ണം കുറയ്ക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് കഴിച്ച വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം തമിഴ്നാട്ടിലെ മധുരയിൽ...

ഓൺലൈന‍ായി വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും;  80,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

ഓൺലൈന‍ായി വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും;  80,000 രൂപ നഷ്ടപരിഹാരം...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ദീപക്കിന്റെ ആത്മഹത്യയിൽ പ്രതി ഷിംജിത സംസ്ഥാനം വിട്ടു മംഗളൂരുവിലേക്ക് കടന്നതായി സൂചന

കോഴിക്കോട്: ഇൻസ്റ്റഗ്രാം റീലിലൂടെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് യുവാവിനെ പരസ്യമായി അപമാനിച്ച...

ടോൾ അടക്കാത്തവർക്ക് എൻഒസി ഇല്ല; ഇത്തരക്കാർക്ക് മുട്ടൻ പണി വരുന്നുണ്ട്

ടോൾ അടക്കാത്തവർക്ക് എൻഒസി ഇല്ല; ഇത്തരക്കാർക്ക് മുട്ടൻ പണി വരുന്നുണ്ട് ന്യൂഡൽഹി: ദേശീയപാതകളിലെ...

ദേവസ്വം നിയമനങ്ങൾ നിർത്തിയതോടെ പ്രതീക്ഷയറ്റ് ഒന്നരലക്ഷം ഉദ്യോഗാർത്ഥികൾ

ദേവസ്വം നിയമനങ്ങൾ നിർത്തിയതോടെ പ്രതീക്ഷയറ്റ് ഒന്നരലക്ഷം ഉദ്യോഗാർത്ഥികൾ കൊച്ചി: ഏകദേശം ഒന്നര ലക്ഷം...

Related Articles

Popular Categories

spot_imgspot_img