ആഫ്രിക്കൻ രാജ്യമായ മലാവിയുടെ വൈസ് പ്രസിഡന്റ് സോലോസ് ചിലിമ സഞ്ചരിച്ചിരുന്ന വിമാനം കാണാതായി. ഒമ്പത് ഉന്നത ഉദ്യോഗസ്ഥരും വിമാനത്തിലുണ്ടായിരുന്നു.The plane carrying Malawi’s Vice President Zolos Chilima has gone missing
ദേശീയ തലസ്ഥാനമായ ലിലോങ്വെയിൽ നിന്ന് പ്രാദേശിക സമയം രാവിലെ 09.17നാണ് വൈസ് പ്രസിഡന്റുമായി വിമാനം പറന്നുയർന്നത്.
370 കിലോമീറ്റർ അകലെയുള്ള മുസുസു അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്.
45 മിനിറ്റുകൾ കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തേണ്ടിയിരുന്ന സൈനിക വിമാനം എന്നാൽ പറയുന്നയർന്ന് അൽപ സമയത്തിനകം റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.
വിമാനവുമായി പിന്നീട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. വിമാനത്തിനായി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.
അമ്പത്തൊന്നുകാരനായ ചിലിമയുമായി തലസ്ഥാനമായ ലിലോങ്‌വേയിൽനിന്ന് പറന്നുയർന്ന് ഒരു മണിക്കൂറിനകം വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.
ബിസിനസ് എക്സിക്യൂട്ടീവായിരിക്കെ രാഷ്ട്രീയത്തിലെത്തിയ ചിലിമ 2020 ൽ ആണു വൈസ് പ്രസിഡന്റായത്.