അടിച്ചു പാമ്പായി വിമാനത്തിൽ ബഹളം ഉണ്ടാക്കി മലയാളി; പൈലറ്റിനോടും തട്ടിക്കയറി; നെടുമ്പാശേരിയിൽ യാത്രക്കാരനെ വിമാനത്തിൽ നിന്ന് പിടിച്ചിറക്കി അറസ്റ്റ് ചെയ്തു

കൊച്ചി: മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് നെടുമ്പാശേരി വിമാനത്താവളത്തിൽ മലയാളി യാത്രക്കാരനെ വിമാനത്തിൽ നിന്ന് പിടിച്ചിറക്കി അറസ്റ്റ് ചെയ്തു.The passenger was seized from the plane and arrested at Nedumbassery

ഇയാൾ അമിതമായി മദ്യപിച്ച് വിമാനത്തിൽ കയറിയ ശേഷം സീറ്റിലിരിക്കാതെ ബഹളം വെച്ചതോടെയാണ് നടപടിയെടുത്തത്.

ഹരിപ്പാട് സ്വദേശി സത്യ ബാബുവിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചിറക്കിയത്. തുടർന്ന് നെടുമ്പാശ്ശേരി പോലീസിന് കൈമാറിയെങ്കിലും കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചു.

ഇന്ന് പുലർച്ചെ വിയറ്റ്നാമിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യാനെത്തിയതായിരുന്നു സത്യബാബു. ഇയാൾ വിമാനത്തിനകത്ത് ബഹളം വെച്ചപ്പോൾ യാത്രക്കാർ പരാതിപ്പെടുകയായിരുന്നു.

പൈലറ്റ് ഇയാളോട് വിമാനത്തിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും സത്യബാബു അതിന് തയ്യാറായില്ല. പൈലറ്റ് ആവശ്യപ്പെട്ട പ്രകാരമാണ് സുരക്ഷാ ഉദ്യോഗസ്ഥർ വന്ന് ഇയാളെ പിടിച്ചിറക്കിയത്.

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

ബജറ്റിൽ വയനാട്ടിലെ ദുരിതബാധിതർക്ക് ആശ്വാസം; മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിന് 750 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വയനാട് ഉരുൾപൊട്ടൽ ദുരിതബാധികർക്ക് ആശ്വാസം. മുണ്ടക്കൈ- ചൂരല്‍മല...

പഴയ സർക്കാർ വാഹനങ്ങൾ മാറ്റി വാങ്ങാൻ 100 കോടി രൂപ

തിരുവനന്തപുരം: പഴയ സർക്കാർ വാഹനങ്ങൾ മാറ്റി വാങ്ങുന്നതിനായി 100 കോടി രൂപ...

ബജറ്റ് അവതരണം തുടങ്ങി; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ് അവതരണം ധനമന്ത്രി കെ...

ഭാര്യയെ കൊന്ന് കെട്ടിത്തൂക്കി; സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവാവ് പിടിയിൽ

ലക്നൗ: ഉത്തർ പ്രദേശിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവാവ്...

ബ​സ് മാ​റ്റി​യി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്കം; തള്ളവിരൽ കടിച്ചു മുറിച്ചു,​ ബ്രേ​ക്കി​ന്‍റെ ലൈ​ന​ര്‍ കൊ​ണ്ട് ത​ല​യി​ലും മു​ഖ​ത്തും അ​ടി​ച്ചു; സുന്ദരൻ പിടിയിൽ

തൃ​ശൂ​ര്‍: ബ​സ് മാ​റ്റി​യി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നി​ടെ ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ൽ ഒ​രാ​ൾ...

തിരുവനന്തപുരത്ത് 28 വയസുകാരിക്ക് വെട്ടേറ്റു: വെട്ടിയത് ആൺസുഹൃത്തെന്ന് സൂചന

തിരുവനന്തപുരത്ത് 28 വയസുകാരിക്ക് വെട്ടേറ്റു. നെയ്യാറ്റിൻകരയിൽ ആണ് സൂര്യ എന്ന യുവതിയെ...

Related Articles

Popular Categories

spot_imgspot_img