മലപ്പുറം: നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിലേക്ക് നിയന്ത്രണം വിട്ട ബൈക്കിടിച്ച് കയറി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൈപ്പുറം സ്വദേശി സഫ്‍വാനാണ് മരിച്ചത്. മലപ്പുറം ഇരിമ്പിളിയം നീലാടംപാറയിലാണ് ഇന്ന് വൈകിട്ട് അപകടമുണ്ടായത്.
സഫ്വാൻ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. അപകടത്തിൽ പരിക്കേറ്റ മറ്റൊരു വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.