ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ച് അനാവശ്യ ഭയം വേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. റിപ്പോർട്ട് പുറത്ത് വിടുന്നത് വൈകില്ലെന്നും സർക്കാർ വേണ്ടതെല്ലാം ചെയ്യുമെന്നും എകെ ബാലൻ പറഞ്ഞു. റിപ്പോർട്ട് പുറത്തുവിടുന്നത് താൽക്കാലികമായി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു എകെ ബാലൻ.The Justice Hema Commission report will be released soon; AK Balan said that there should be no unnecessary fear
റിപ്പോർട്ടിൻ്റെ ഉള്ളടക്കം എന്തെന്ന് അറിയില്ലെന്നും അത്ര ഭയപ്പെടേണ്ടത് ആയിട്ട് അതിൽ ഒന്നുമില്ലെന്നും എകെ ബാലൻ കൂട്ടിച്ചേർത്തു. റിപ്പോർട്ടിനെ കുറിച്ച് അനാവശ്യ ഭയമാണുള്ളത്. സ്വകാര്യതയെ ലംഘിക്കുന്ന ഒന്നുമുണ്ടെന്ന് തോന്നുന്നില്ല. സിനിമാരംഗത്ത് പരിഹരിക്കേണ്ട ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടെന്നും എകെ ബാലൻ വ്യക്തമാക്കി.
അതേസമയം റിപ്പോർട്ട് പുറത്തുവിടാൻ എല്ലാ തയ്യാറെടുപ്പും നടത്തിയിരുന്നുവെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. കോടതി ഉത്തരവ് പരിശോധിച്ച് തീരുമാനം എടുക്കും. വ്യക്തിപരമായ ആക്ഷേപം ഒഴിച്ചുള്ള ഭാഗങ്ങൾ കൊടുക്കാനായിരുന്നു നിർദ്ദേശമെന്നും അത് സർക്കാർ അംഗീകരിച്ചതാണെന്നും അതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ടിന്റെ പകർപ്പ് നൽകാൻ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതാണെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.