അഭിമുഖത്തിനെത്തിയ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി ; മുതിർന്ന CPM നേതാവ് സസ്‌പെൻഷനിൽ

അഭിമുഖത്തിനെത്തിയ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൽ പശ്ചിമബംഗാളിലെ മുതിർന്ന സി.പി.എം. നേതാവ് തൻമയ് ഭട്ടാചാര്യയെ പോലീസ് ചോദ്യംചെയ്തു. ഇതേത്തുടർന്ന് സി.പി.എം. ഇദ്ദേഹത്തെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.

തൻമയ് ഭട്ടാചാര്യക്കുനേരേ ഉയർന്ന ആരോപണം പാർട്ടിയുടെ പ്രതിച്ഛായക്ക്‌ ഏറെ കോട്ടംതട്ടിയെന്നും കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളിൽനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്ന പെരുമാറ്റം ഇതല്ലെന്നും സി.പി.എം. ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

പാർട്ടിയുടെ ആഭ്യന്തര പരാതി സമിതിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയെന്നും സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാവുമെന്നും വിശദീകരിച്ചു. പക്ഷേ, ഇത്തരം ആഭ്യന്തര അന്വേഷണത്തിൽ തനിക്ക് വിശ്വാസമില്ലെന്നും സത്യം തെളിയിക്കാൻ പോലീസും കോടതിയും ആവശ്യമില്ലല്ലോ എന്ന് പരാതിക്കാരിയായ മാധ്യമപ്രവർത്തക പറഞ്ഞു.

അറുപത്തിയാറുകാരനായ തൻമയ് ഭട്ടാചാര്യ ഡംഡം ഉത്തറിൽനിന്നുള്ള മുൻനിയമസഭാംഗമാണ്. അദ്ദേഹത്തിന്റെ വീട്ടിൽ അഭിമുഖം നടത്താനെത്തിയപ്പോൾ ക്യാമറാമാന്റെ മുന്നിൽവെച്ച് തന്നെ അപമാനിച്ചെന്ന് യുട്യൂബ് മാധ്യമപ്രവർത്തക പരാതിപ്പെട്ടു.

താൻ തമാശയായി പെരുമാറിയത് മാധ്യമപ്രവർത്തക തെറ്റിദ്ധരിച്ചതാണെന്നും അവർ തന്നെ മുൻപ് നാലഞ്ചുതവണ അഭിമുഖം നടത്തിയതാണെന്നും അന്നൊന്നും പരാതിപ്പെട്ടിട്ടില്ലെന്നും തൻമയ് ഭട്ടാചാര്യ പറഞ്ഞു. തന്റെ ബന്ധുവിന്റെ മുന്നിൽവെച്ചാണ്, പരാതി ഉന്നയിക്കുന്ന അഭിമുഖം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

English summary : The journalist who came for the interview was treated rudely ; a senior CPM leader is under suspension

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

അവരുടെ പുറംവും വയറും കാണാം

ന്യൂഡൽഹി: ബുർഖ ധരിക്കാതെ മസ്ജിദിനുള്ളിൽ കയറിയ സമാജ്‌വാദി പാർട്ടി നേതാവും ലോക്സഭാംഗവുമായ...

കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണു

കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണു പത്തനംതിട്ട∙ കാർ നിയന്ത്രണം വിട്ട് കുളത്തിൽ...

ഇന്ദിരാ​ഗാന്ധിയെ പിന്നിലാക്കി, ഇനി നെഹ്റു മാത്രം

ഇന്ദിരാ​ഗാന്ധിയെ പിന്നിലാക്കി, ഇനി നെഹ്റു മാത്രം ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ നരേന്ദ്രമോദി...

മഴ; അവധി അറിയിപ്പുകൾ

മഴ; അവധി അറിയിപ്പുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര...

ഭൂമിക്ക് കാവലായി ആകാശത്ത് നിസാർ ഉണ്ടാകും

ഭൂമിക്ക് കാവലായി ആകാശത്ത് നിസാർ ഉണ്ടാകും ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ...

Related Articles

Popular Categories

spot_imgspot_img