മാന്നാർ കല കൊലപാതകക്കേസ്; അനിൽ കുമാറിനെ നാട്ടിലെത്തിക്കാൻ പെടാപ്പാട്; സെപ്റ്റിക് ടാങ്കിൽ നിന്ന് ശേഖരിച്ച അവശിഷ്ടങ്ങളുടെ രാസ പരിശോധന ഫലം ലഭിക്കാൻ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും

ആലപ്പുഴ:മാന്നാറിലെ കല വധക്കേസിലെ ഒന്നാം പ്രതിയായ ഭർത്താവ് അനിൽ വിദേശത്തുനിന്നു പുതിയ വാട്സാപ് നമ്പർ വഴി നാട്ടിൽ ബന്ധുക്കളെ ബന്ധപ്പെടുന്നതായി അന്വേഷണ സംഘം കണ്ടെത്തി.The investigation team has submitted a new application to bring home the first accused Anil Kumar in the Mannar Kala murder case

വീട്ടുകാരിൽ ചിലരുമായി ഈ നമ്പർ ഉപയോഗിച്ചു സംസാരിക്കുന്നതായും അന്വേഷണ വിവരങ്ങൾ അറിയുന്നതായുമാണ് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചത്.

മാന്നാർ കല കൊലപാതകക്കേസിലെ ഒന്നാം പ്രതി അനിൽ കുമാറിനെ നാട്ടിലെത്തിക്കാൻ പുതിയ അപേക്ഷ സമർപ്പിച്ച് അന്വേഷണ സംഘം.

റെഡ്കോർണർ നോട്ടീസ് ഇറക്കാനുള്ള അപേക്ഷ കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം തിരിച്ചയച്ചിരുന്നു.

സെപ്റ്റിക് ടാങ്കിൽ നിന്ന് ശേഖരിച്ച അവശിഷ്ടങ്ങളുടെ രാസ പരിശോധന ഫലം ലഭിക്കാൻ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും.

2009 ഡിസംബറിൽ കാണാതായ മാന്നാർ എരമത്തൂർ സ്വദേശി കലയുടെത് കൊലപാതകമെന്ന് ഈ മാസം ആദ്യമാണ് പുറത്ത് വന്നത്.

കലയുടെ ഭർത്താവ് അനിൽകുമാറും സുഹൃത്തുക്കളും ചേർന്ന് കലയെ കൊന്ന് കുഴിച്ചു മൂടിയെന്നാണ് കേസ്. ഒന്നാം പ്രതി അനിൽകുമാറിനെ ഇതുവരെ ഇസ്രയേലിൽ നിന്ന് നാട്ടിൽ എത്തിക്കാനായില്ല.

റെഡ് കോർണർ നോട്ടീസ് ഇറക്കാനുള്ള അപേക്ഷ കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം തിരിച്ചയച്ചിരുന്നു.

ആവശ്യപ്പെട്ട വിവരങ്ങൾ കൂടി ചേർത്ത് പുതിയ അപേക്ഷ അന്വേഷണസംഘം സമർപ്പിച്ചു. അനിൽ വിദേശത്തു നിന്ന് ബന്ധുക്കളെ നിരന്തരം ബന്ധപ്പെടുന്നത് പൊലീസ് നിരീക്ഷിക്കുന്നുണ്ട്.

കേസിൽ, അറസ്റ്റിലായ അനിൽകുമാറിന്റെ ബന്ധുക്കൾ കൂടിയായ ജിനു, സോമരാജൻ, പ്രമോദ് എന്നിവരെ രണ്ട് തവണയായി ഒൻപത് ദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തെങ്കിലും കൂടുതൽ തെളിവുകൾ ഒന്നും പൊലീസിന് കണ്ടെത്താനായിരുന്നില്ല.

അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് ശേഖരിച്ച അവശിഷ്ടങ്ങളുടെ രാസ പരിശോധനഫലം വേഗത്തിൽ ലഭ്യമാക്കണമെന്ന് അന്വേഷണം സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരിശോധന ഫലം ലഭിക്കാൻ ഇനിയും ഏറെ കാത്തിരിക്കണം.

പതിനഞ്ചു വർഷം മുൻപ് നടന്ന കൊലപാതകമായതിനാൽ തെളിവ് ശേഖരണം വെല്ലുവിളി നിറഞ്ഞതാണ്‌. ഇതിനിടെയാണ് മറ്റു തിരിച്ചടികൾ എന്നതും അന്വേഷണത്തെ കുഴക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

ഭൂമിക്ക് കാവലായി ആകാശത്ത് നിസാർ ഉണ്ടാകും

ഭൂമിക്ക് കാവലായി ആകാശത്ത് നിസാർ ഉണ്ടാകും ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ...

അവരുടെ പുറംവും വയറും കാണാം

ന്യൂഡൽഹി: ബുർഖ ധരിക്കാതെ മസ്ജിദിനുള്ളിൽ കയറിയ സമാജ്‌വാദി പാർട്ടി നേതാവും ലോക്സഭാംഗവുമായ...

ഇന്ദിരാ​ഗാന്ധിയെ പിന്നിലാക്കി, ഇനി നെഹ്റു മാത്രം

ഇന്ദിരാ​ഗാന്ധിയെ പിന്നിലാക്കി, ഇനി നെഹ്റു മാത്രം ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ നരേന്ദ്രമോദി...

മഴ; അവധി അറിയിപ്പുകൾ

മഴ; അവധി അറിയിപ്പുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര...

കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണു

കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണു പത്തനംതിട്ട∙ കാർ നിയന്ത്രണം വിട്ട് കുളത്തിൽ...

Related Articles

Popular Categories

spot_imgspot_img