web analytics

ട്രാക്ടർ യാത്ര; എഡിജിപിക്ക് വീഴ്ചയുണ്ടായെന്ന് ഡിജിപി

ട്രാക്ടർ യാത്ര; എഡിജിപിക്ക് വീഴ്ചയുണ്ടായെന്ന് ഡിജിപി

തിരുവനന്തപുരം: ശബരിമലയിലെ വിവാദ ട്രാക്ടർ യാത്ര നടത്തിയ സംഭവത്തിൽ എഡിജിപി എംആ‍ര്‍ അജിത് കുമാറിന് വീഴ്ചയുണ്ടായതായി ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്. 

ഉത്തരവ് ലംഘിച്ച് ശബരിമല സന്നിധാനത്ത് ട്രാക്ടർ യാത്ര നടത്തിയതായി എഡിജിപി സമ്മതിച്ചിരുന്നു. ഒഴിവാക്കേണ്ട കാര്യമായിരുന്നുവെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും ഡിജിപി കർശന നിർദ്ദേശം നൽകിയതായാണ് പുറത്തു വരുന്ന വിവരം.

സന്നിധാനത്തേക്ക് സാധനങ്ങൾ കൊണ്ടുപോകാൻ ഉദ്ദേശിച്ചുള്ളതാണ്. ട്രാക്ടറുകൾ അപകടസാധ്യതയും അലക്ഷ്യമായി ഓടിക്കുന്നതും കാരണം പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറിൽ ആളെ കയറ്റാൻ പാടില്ലെന്ന് 2021-ൽ ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. 

വിഷയം ഹൈക്കോടതിയുടെ പരിഗണയിലായതിനാൽ നടപടിക്ക് ശുപാർശകളില്ലാതെയാണ് റിപ്പോർട്ട് നൽകിയത്. കഴിഞ്ഞ സീസണിൽ സ്പെഷ്യൽ കമ്മീഷണർ നിയമലംഘിച്ച ട്രാക്ടറുകൾക്കെതിരെ കർശന നടപടി എടുത്തിരുന്നു.

തിരുവനന്തപുരം: വിവാദങ്ങളും ആരോപണങ്ങളും നിരവധി ഉയർന്നിട്ടും എഡിജിപി എംആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി പേരിനൊരു അച്ചടക്ക നടപടി മാത്രമാണ് ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ സ്വീകരിച്ചിട്ടുള്ളു. അത്രമാത്രം മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ട അതിവിശ്വസ്തനായ ഉദ്യോഗസ്ഥനാണ് അജിത്കുമാർ പേരിന് ഒരു നടപടിക്കായി സിപിഐ എകെജി സെന്ററിൽ കയറി ഇറങ്ങി നടന്നതും രാഷ്ട്രീയ കേരളം കണ്ടതാണ്. എന്നാൽ ആ നില മാറുകയാണ്.

തൃശൂർ പൂരം അലങ്കോലമായതിൽ അജിത്കുമാറിന് എതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയിരുന്നു. ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. വലിയ പ്രതിസന്ധിയും സംഘർഷാവസ്ഥ ഉണ്ടായിട്ടും സ്ഥലത്തുണ്ടായിരുന്നിട്ടും ഇടപെട്ടില്ല. മന്ത്രിമാർ ഉൾപ്പെടെ വിളിച്ചിട്ടും ഫോൺ എടുക്കാൻ തയാറായില്ലെന്നും ഇതെല്ലാം വലിയ വീഴ്ചയാണെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ കണ്ടെത്തൽ. മുൻ ഡിജിപി ദർവേഷ് സാഹിബ് നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശ.

ഇതിനിടെയാണ് ഹൈക്കോടതി ഉത്തരവ് മറികടന്ന് ട്രക്ടറിൽ ശബരിമല യാത്ര നടത്തി എന്ന പുതിയ വിവാദവും ഉയർന്നത്. അജിത്കുമാറിന്റെ ട്രാക്ടർ യാത്രയെ ദൗർഭാഗ്യകരമായ സംഭവം എന്നാണ് ഹൈക്കോടതി വിമർശിച്ചത്. കോടതി നിയമം അറിയാവുന്ന ഉദ്യോഗസ്ഥൻ മനപൂർവം നിയമം ലംഘിച്ചിരിക്കുന്നു എന്നാണ് ഉയരുന്ന വിമർശനം. ആരോഗ്യപ്രശ്‌നങ്ങൾ കൊണ്ടാണ് ട്രാക്ടർ ഉപയോഗിച്ചതെന്ന അജിത്കുമാറിന്റെ വിശദീകരണവും കോടതി നേരത്തെ തള്ളിയിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിൽ ആംബുലൻസ് ഉപയോഗിക്കാമായിരുന്നല്ലോ എന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചിരുന്നു.

ആദ്യം മുതൽ അജിത്കുമാറിന് എതിരെ നിലപാട് എടുത്തിരുന്ന സിപിഐയും ഇതോടെ വിമർശനം കടുപ്പിച്ചിട്ടുണ്ട്. വകതിരിവ് എന്നൊരു കാര്യമുണ്ട്, അത് ട്യൂഷൻ സെന്ററിൽ പോയാൽ പഠിക്കാൻ കഴിയില്ലെന്നും മന്ത്രി കെ രാജൻ പറഞ്ഞു. ഇതോടെ അജിത്കുമാറിന് എതിരെ മുഖ്യമന്ത്രി എന്തു നടപടി സ്വീകരിക്കും എന്നതിൽ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്പുതിയ. ആർഎസ്എസ് നേതാക്കളെ ഊഴമിട്ട് പോയി കണ്ടത് അടക്കമുള്ള വിവാദങ്ങളെ നിസാരമായി കണ്ട മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശയേയും അങ്ങനെ തന്നെ കാണുമോ എന്നാണ് ഇനി അറിയേണ്ടത്.

English Summary :

In the controversial incident involving a tractor journey to Sabarimala, the investigation report submitted by the State DGP has found lapses on the part of ADGP M.R. Ajith Kumar

spot_imgspot_img
spot_imgspot_img

Latest news

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

Other news

സ്വാമിയേ ശരണമയ്യപ്പ! മകരവിളക്ക് ഉൽസവത്തിന് സമാപ്തി: യോഗനിദ്രയിലാണ്ട് അയ്യപ്പൻ, നട അടച്ചു; ഇനി വിഷുക്കാലം

പത്തനംതിട്ട: ഭക്തിനിർഭരമായ മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് സമാപനം കുറിച്ചുകൊണ്ട് ശബരിമല ധർമ്മശാസ്താ ക്ഷേത്രനട...

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് തമിഴ്നാട്ടില്‍ സമ്പൂര്‍ണ നിരോധനം

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് തമിഴ്നാട്ടില്‍ സമ്പൂര്‍ണ നിരോധനം ചെന്നൈ: ആല്‍മണ്ട് കിറ്റ്...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഹൃദയം തകർക്കുന്ന ക്രൂരത! മുക്കത്ത് നാല് വയസുകാരിയെ പീഡിപ്പിച്ച 22-കാരൻ പിടിയിൽ;

കോഴിക്കോട്: മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു ക്രൂരത കൂടി കോഴിക്കോട് മുക്കത്ത് റിപ്പോർട്ട്...

Related Articles

Popular Categories

spot_imgspot_img