പോലീസിനിനു നേരിട്ടു കുറ്റപത്രം കോടതിയില്‍ ഫയല്‍ ചെയ്യാനാവില്ല; ഷമീറിനെ മാപ്പു സാക്ഷിയാക്കും; അന്വേഷണ റിപ്പോര്‍ട്ട്‌ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍ക്ക്‌ നല്‍കും

കൊച്ചി: അവയവക്കടത്ത്‌ കേസില്‍ അന്വേഷണം നടത്തംന്ന പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍ക്കു (ഡി.എം.ഇ.) കൈമാറും. The inquiry report will be submitted to the Director of Medical Education

രാജ്യാന്തര അവയവക്കടത്ത് കേസിൽ കൂടുതൽ ഇരകളെ കണ്ടെത്താൻ അന്വേഷണ സംഘം. ഇറാനിൽ വെച്ച് കിഡ്നി വിൽപ്പന നടത്തിയ പാലക്കാട്‌ സ്വദേശി ഷമീറിനെ കേസിൽ മാപ്പു സാക്ഷിയാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു.

ഇതോടെ അവയവ വിൽപ്പന നടത്തിയ കൂടുതൽ ഇരകൾ അന്വേഷണവുമായി സഹകരിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. ഇന്ത്യയിലെ നിയമം അനുസരിച്ച് അവയവ വിൽപന നടത്തിയവരും കേസിൽ പ്രതിയാകുമെന്ന് ഭീഷണിപ്പെടുത്തി ഇരകളെ നിശബ്ദരാക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.

മറ്റൊരു ഏജന്‍സിയുടെ കംപ്ലയിന്റ്‌ കേസായതിനാല്‍, പോലീസിനിനു നേരിട്ടു കുറ്റപത്രം കോടതിയില്‍ ഫയല്‍ ചെയ്യാനാവില്ല. ഡി.എ.ഇയാണു അതിനു ചുമതലയുള്ള അതോറിറ്റി.

ഡി.എം.ഇ. ഫയല്‍ ചെയ്യുന്ന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍, 1994 ലെ ഹ്യുമന്‍ ഓര്‍ഗന്‍ ട്രാന്‍സ്‌പ്ലാന്റേഷന്‍ നിയമപ്രകാരം കോടതി നേരിട്ടു പ്രതികളെ വിചാരണ നടത്തുകയാണു ചെയ്യുന്നത്‌.

ഈ നിയമപ്രകാരം പോലീസിനു പ്രതികളാക്കാനേ കഴിയൂ. കുറ്റപത്രം നല്‍കാനാവില്ല. അതിനാല്‍, പ്രതികളെ പിടികൂടിയശേഷം റിപ്പോര്‍ട്ട്‌ തയാറാക്കി സമര്‍പ്പിക്കുകയാണു ചെയ്യുക.

പ്രതികളാക്കാതെയും പോലീസിനു ഡി.എം.ഇയ്‌ക്കു റിപ്പോര്‍ട്ടു നല്‍കാം. എന്നാല്‍ കേസെടുത്ത ശേഷം പ്രതികളാക്കി റിപ്പോര്‍ട്ട്‌ ഡി.എ,.ഇയ്‌ക്കു കൈമാറുകയാണു പതിവു രീതി.

പഴുതടച്ച നിയമമില്ലാത്തതാണു അവയവ മാഫിയക്കു രക്ഷയാകുന്നതെന്നാണു അന്വേഷണസംഘം പറയുന്നത്‌. നിയമത്തിലെ പഴുതുകള്‍ മറയാക്കിയാണു അവയവക്കടത്തു സംഘം വിലസുന്നത്‌.

അവയവക്കടത്തു ഫലപ്രദമായി തടയാന്‍ കഴിയാത്തതിനു കാരണവും ഇതുതന്നെ.
നിര്‍ബന്ധിച്ചാണു ഒരാള്‍ അവയവദാനം നടത്തിയതെന്നു തെളിഞ്ഞാല്‍, വഞ്ചനാ കേസെടുക്കാമെന്നു മാത്രം. അടുത്ത ബന്ധു, മാനുഷിക പരിഗണന എന്നിവ മൂലമാണു അവയവം നല്‍കിയതെന്നു തെളിയിക്കാനാവണം.

എന്നാല്‍ ദാതാവും സ്വീകര്‍ത്താവും പരാതിയുമായി വരില്ലെന്നതാണു പ്രധാന പ്രശ്‌നം. സാമ്പത്തിക ലാഭം തെളിയിക്കാനും കഴിയണം. അവയവം നിയമവുരുദ്ധമായി നല്‍കുന്നതും കുറ്റകരമാണ്‌. അതിനാല്‍, സ്വീകര്‍ത്താവിനെതിരേ കേസെടുത്താല്‍, ദാതാവിനെതിരേയും കേസെടുക്കേണ്ടി വരും.

അതിനാലാണു കഴിഞ്ഞദിവസം പിടിയിലായ പാലക്കാട്‌ സ്വദേശി ഷെമീറിനെ പ്രതിയാക്കാതെ കേസില്‍ സാക്ഷിയാക്കാന്‍ ഒരുങ്ങുന്നത്‌. മറ്റു സംസ്‌ഥാനക്കാരായ ദാതാക്കളെ പോലീസ്‌ കണ്ടെത്തിയാലും കേസെടുക്കില്ല. അവര്‍ക്കെതിരേ കേസെടുക്കാന്‍ നിയമപരമായി പോലീസിനു കഴിയില്ല.

അതിനാല്‍, അവിവിടത്തെ അധികാരികളുടെ സഹായത്തോടെ. അനധികൃത അവയവദാനത്തിന്റെ ദൂഷ്യങ്ങളെപ്പറ്റി അവരെ ബോധവാന്മാരാക്കാനാണു ആലോചിക്കുന്നത്‌.

തൃശൂരില്‍ രജിസ്‌റ്റര്‍ ചെയ്‌ത ഒരു അവയവക്കടത്തു കേസ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷിച്ചെങ്കിലും കേസ്‌ അവസാനിപ്പിക്കേണ്ടി വന്നു. ലഭിച്ച തെളിവിന്റെ അടിസ്‌ഥാനത്തില്‍ രണ്ടു റിപ്പോര്‍ട്ടുകള്‍ ക്രൈംബ്രാഞ്ച്‌ ഡി.എം.ഇയ്‌ക്കു അയച്ചെങ്കിലും അവര്‍ കോടതിയില്‍ സമര്‍പ്പിച്ചില്ല. അതിനാല്‍, വിചാരണയും നടന്നില്ല. അതോടെ കേസും അവസാനിച്ചു.

വ്യക്‌തി അറിയാതെ അവയവമെടുത്തതായി തെളിഞ്ഞാല്‍ ക്രിമിനല്‍ കേസെടുക്കാം. കുട്ടികളെ തട്ടികൊണ്ടുപോയി അവയവം തട്ടിയെടുത്തതായ പരാതികളുണ്ടെങ്കിലും പരാതിക്കാരില്ലാത്തതിനാല്‍ കേസെടുക്കാറില്ല. ഒരിക്കല്‍, ബോട്ടില്‍നിന്നു വീണു പരുക്കേറ്റയാളെ ഓപ്പറേഷന്‍ നടത്തി.

പിന്നീടു എക്സ്റേയില്‍ ഒരു കിഡ്‌നി നഷ്‌ടപ്പെട്ടതായി സംശയം തോന്നി. എന്നാല്‍ വിശദമായി സ്‌കാന്‍ ചെയ്‌തപ്പോള്‍ ഒന്നു തീരെ ചെറിയ കിഡ്‌നിയാണ്‌ അയാള്‍ക്കുള്ളതെന്നു കണ്ടെത്തുകയായിരുന്നു. ആശുപത്രിയ്‌ക്കെതിരേ പോലീസില്‍ നല്‍കിയ പരാതിയും പിന്‍വലിക്കേണ്ടി വന്നു.

ഭൂമിയിലുണ്ടോ അന്യഗ്രഹ ജീവികൾ! ഈസ്റ്റർ ദ്വീപിലേ 1200 വർഷം പഴക്കമുള്ള പ്രതിമകൾ ഇഹലോകവാസികൾ നിർമിച്ചതോ നിഗൂഢത നിറഞ്ഞ ദ്വീപ്

spot_imgspot_img
spot_imgspot_img

Latest news

വയനാട്ടിൽ ദുരന്തബാധിതരുടെ പ്രതിഷേധത്തിൽ സംഘർഷം; പോലീസും സമരക്കാരും ഏറ്റുമുട്ടി

വയനാട്: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചു നടന്ന സമരത്തിൽ...

ആശാവർക്കർമാരുടെ സമരം സമ്പൂർണ്ണ നിസ്സഹകരണത്തിലേക്ക്: വീടുകൾതോറും കയറിയിറങ്ങിയുള്ള സേവനങ്ങൾ ഉൾപ്പെടെ എല്ലാം നിർത്തി

ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിന്റെ സ്വഭാവം മാറി പൂർണ...

തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി; സഹപാഠി പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം നഗരൂരിലാണ് സംഭവം....

ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊന്നു; ദാരുണ സംഭവം പാലക്കാട്

പാലക്കാട്: ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം....

ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില അതീവ ഗുരുതരമെന്ന് വത്തിക്കാൻ; അപകടനില തരണം ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട്

വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിതനായി റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന...

Other news

കേരളത്തിൽ കൊലപാതകങ്ങൾ കുറഞ്ഞു; പക്ഷെ മറ്റൊരു വലിയ പ്രശ്നമുണ്ട്

കൊച്ചി: കേരളത്തിൽ കൊലപാതകങ്ങള്‍ കുറഞ്ഞതായി പൊലീസിന്റെ വാര്‍ഷിക അവലോകനയോഗത്തില്‍ വിലയിരുത്തല്‍. കഴിഞ്ഞ...

വിനോദയാത്രക്കിടെ അപകടം; താമരശേരിയില്‍ കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: വിനോദയാത്രക്കിടെ യുവാവ് കൊക്കയില്‍ വീണ് മരിച്ചു. താമരശ്ശേരി ചുരം ഒന്‍പതാം...

പ്ലസ്ടുക്കാർക്കും ബി.എഡ് പഠിക്കാം! പത്തുവർഷം മുൻപ് നിൽത്തലാക്കിയ ഒരുവർഷ എം.എഡ് തിരിച്ചു വരുന്നു

തിരുവനന്തപുരം: ബി.എഡ് കോഴ്സ് ഇനി മൂന്നുതരത്തിൽ. പ്ലസ്ടുക്കാർക്ക് നാലുവർഷം, ബിരുദധാരികൾക്ക് രണ്ടുവർഷം,...

ബുള്ളറ്റ് യാത്രകൾ മാധ്യമങ്ങൾ ആഘോഷമാക്കിയപ്പോൾ, ലഹരി വിറ്റ് ലക്ഷങ്ങളുണ്ടാക്കി യുവതി; ബുള്ളറ്റ് ലേഡിയുടേത് കാഞ്ഞബുദ്ധി

കണ്ണൂർ: കഴിഞ്ഞ ദിവസമാണ് കണ്ണൂരിലെ പയ്യന്നൂരിൽ നിന്നും ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന...

പഞ്ചാബിൽ മന്ത്രി 20 മാസത്തോളം ഭരിച്ചത് ഇല്ലാത്ത വകുപ്പ് ! കടലാസ്സിൽ മാത്രമുള്ള വകുപ്പിന്റെ മന്ത്രിയായത് ഇങ്ങനെ:

20 മാസത്തോളമായി പഞ്ചാബ് മന്ത്രി കുല്‍ദിപ് സിങ് ധലിവാള്‍ ഭരിച്ചുവന്നത് നിലവില്ലാത്ത...

Related Articles

Popular Categories

spot_imgspot_img