കൊച്ചി: എളമക്കരയില്‍ നടുറോഡില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രവീണ്‍ കൊല്ലപ്പെട്ട കേസില്‍ കൊല്ലം സ്വദേശി സമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.The incident where a young man was found dead in the middle of the road in Elamakara, police termed it as murde
തൃപ്പൂണിത്തുറ സ്വദേശിയായ മറ്റൊരാളെയും കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മദ്യപാനത്തെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ പുലര്‍ച്ചെയാണ് നടുറോഡില്‍ യുവാവ് മരിച്ചു കിടക്കുന്നത് പ്രദേശവാസികള്‍ കണ്ടത്. മാരോട്ടിച്ചുവട് പാലത്തിന് താഴെ താമസിക്കുന്ന പ്രവീണാണ് മരിച്ചത്.
മൃതദേഹത്തില്‍ കണ്ടെത്തിയ മുറിവുകളില്‍ നിന്ന് മരണം കൊലപാതകമാണെന്ന് പൊലീസിന് തുടക്കത്തില്‍ തന്നെ സംശയം ഉണ്ടായിരുന്നു.
സംഭവ സ്ഥലത്തിന് സമീപത്ത് നിന്ന് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ആയുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.
പ്രവീണിന്റെ ഫോണ്‍ കോളുകളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് സമീര്‍ പിടിയിലായത്.
കഴിഞ്ഞ കുറെ നാളുകളായി പ്രവീണ്‍ ഇവിടെ തന്നെയാണ് താമസം. സംഭവത്തെ കുറിച്ച് എളമക്കര പൊലീസ് ആണ് അന്വേഷണം നടത്തുന്നത്.









