വിൽപ്പന നടത്തിയ ടിക്കറ്റുകളുടെ എണ്ണം ബർത്തുകളുടെ എണ്ണത്തേക്കാൾ കൂടിയത് എങ്ങനെ? ഡൽഹി അപകടത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ന്യൂഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനും ഇന്ത്യൻ റെയിൽവേയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി. ഒരു കോച്ചിൽ ഉൾക്കൊള്ളാനാകുന്നതിലും അധികം ടിക്കറ്റുകൾ വിൽപ്പന നടത്തിയത് എന്തിനാണെന്നാണ് ഹൈക്കോടതി ചോദിച്ചത്.

ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യായ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് പൊതുതാൽപര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് വിമർശനം. വിഷയത്തിൽ കോടതി കേന്ദ്രത്തിൽ നിന്നും റെയിൽവേയിൽ നിന്നും മറുപടി തേടിയിട്ടുണ്ട്.

കോച്ചുകളിൽ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുന്ന നിലവിലുള്ള നിയമങ്ങൾ നടപ്പിലാക്കുന്നതിനും അധികാരമില്ലാതെ പ്രവേശിക്കുന്നവരെ ശിക്ഷിക്കുന്നതിനും എന്തെല്ലാം നടപടികളാണ് റെയിൽവേ സ്വീകരിക്കുന്നതെന്ന് കോടതി ചോദിച്ചു. റെയിൽവേയുടെ അനാസ്ഥയാണ് ഡൽഹി അപകടത്തിന് കാരണമെന്ന് കോടതി ചൂണ്ടിക്കാട്ടി.

വിൽപ്പന നടത്തിയ ടിക്കറ്റുകളുടെ എണ്ണം ബർത്തുകളുടെ എണ്ണത്തേക്കാൾ കൂടിയത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. റെയിൽവേയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കുകയും റെയിൽവേ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും അറിയിച്ചു. കേസിൽ വീണ്ടും മാർച്ച് 26ന് കോടതി വാദം കേൾക്കും.

spot_imgspot_img
spot_imgspot_img

Latest news

അണുബാധ തുമ്പിക്കയ്യിലേക്ക് കൂടി ബാധിച്ചു; മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു

തൃശൂർ: കോടനാട് ചികിത്സാകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന മസ്തകത്തിൽ മുറിവേറ്റ ആതിരപ്പള്ളിയിലെ കൊമ്പൻ ചരിഞ്ഞു....

കണ്ണൂരിൽ വെടിക്കെട്ടിനിടെ അപകടം; അഞ്ചുപേർക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം

കണ്ണൂരിൽ അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉൽസവത്തിനോടാനുബന്ധിച്ച വെടിക്കെട്ടിനിടെ അപകടം. അപകടത്തിൽ...

കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യ; മൂന്നാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യയിൽ മൂന്നാമത്തെ മൃതദേഹവും കണ്ടെത്തി....

കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ടു മൃതദേഹങ്ങൾ; മരിച്ചത് സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണറും സഹോദരിയും; അമ്മയെ കാണാനില്ല

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. ക്വാർട്ടേഴ്സിലെ മുറിക്കുള്ളിൽ...

Other news

ഒറ്റ നോട്ടത്തിൽ ചീര കൃഷി ; രഹസ്യ അറയിൽ സൂക്ഷിച്ചിരുന്നത് വാറ്റും വൈനും; സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വൻ ചാരായവേട്ട

തിരുവനന്തപുരം: വലിയമലയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വൻ ചാരായവേട്ട. വിൽപ്പനയ്ക്കായി ശേഖരിച്ച്...

രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടയ്ക്ക് ഹൃദയാഘാതം: പത്താം ക്ലാസുകാരിക്ക് ദാരുണാന്ത്യം

രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതം മൂലം പത്താം ക്ലാസുകാരിക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ...

ഭഗവാൻ ശ്രീകൃഷ്ണനെ വിവാഹം കഴിച്ചു, ഇപ്പോൾ താമസം വൃന്ദാവനത്തിലാണ്..മീരയായി മാറിയ നഴ്സിന്റെ കഥ

ഹരിയാന സ്വദേശിയായ യുവതി ഭഗവാൻ ശ്രീകൃഷ്ണനെ വിവാഹം കഴിച്ചു! ഹരിയാനയിലെ സിർസ...

കുതിപ്പിന് ശേഷം അൽപ്പം വിശ്രമം.. സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: ഇന്നലെ വീണ്ടും റെക്കോർഡിലെത്തിയ സ്വർണവിലയിൽ ഇന്ന് ഇടിവ്. ഒരു പവൻ...

സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം; ചികിത്സയിൽ തുടരുന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ സോണിയാ ഗാന്ധി ആശുപത്രിയില്‍. ഇന്നലെ രാവിലെയാണ്...

Related Articles

Popular Categories

spot_imgspot_img