കൊച്ചി : ലൈംഗികാതിക്രമക്കേസില്‍ നടന്‍ ജയസൂര്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരായ കേസ് കെട്ടി ചമച്ചതാണെന്നും പീഡനം നടന്നതായി ആരോപിക്കുന്ന തിയതികളില്‍ വൈരുധ്യമുണ്ടെന്നും നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ജയസൂര്യ വാദിച്ചിരുന്നു.The High Court will consider the anticipatory bail plea of actor Jayasuriya today
വിദേശത്തായതിനാല്‍ എഫ്ഐആര്‍ കണ്ടിട്ടില്ലെന്നും ജയസൂര്യ ചൂണ്ടിക്കാട്ടുന്നു. കോടതിയില്‍ അറിയിച്ചത് പ്രകാരം കഴിഞ്ഞ പതിനെട്ടാം തിയതി ജയസൂര്യ വിദേശത്തുനിന്ന് കൊച്ചിയില്‍ മടങ്ങിയെത്തിയിട്ടുണ്ട്.
സെക്രട്ടറിയേറ്റിലെ സിനിമാചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയിലാണ് കേസ്.
തനിക്കെതിരെ ഉയർന്നുവന്ന പീഡന ആരോപണത്തിൽ ഇപ്പോൾ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയുന്നില്ലെന്ന്
നടൻ ജയസൂര്യ.
കാര്യങ്ങൾ വഴിയെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ നിന്നും മടങ്ങിയെത്തിയ ശേഷമായിരുന്നു ജയസൂര്യയുടെ പ്രതികരണം.
സെക്രട്ടേറിയറ്റിലെ ശുചിമുറിയ്ക്ക് സമീപംവെച്ച് ജയസൂര്യ മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ആലുവയില്‍ താമസിക്കുന്ന നടി നല്‍കിയ പരാതിയില്‍ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പോലീസാണ് ആദ്യം കേസെടുത്തത്.
തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന യുവ നടിയുടെ പരാതിയില്‍ കൂത്താട്ടുകുളം പോലീസും ജയസൂര്യയ്ക്കെതിരെ കേസെടുത്തിരുന്നു.