മലയാള സിനിമകളുടെ ആടുജീവിതം കഴിഞ്ഞു; വർഷങ്ങൾക്കു ശേഷം നല്ല സിനിമകളുടെ പ്രമലു ; ആവേശത്തോടെ തീയറ്ററുകളിൽ ഇടിച്ചു കയറി മഞ്ഞുമ്മൽ ബോയ്സ് ; ഇത് സൂപ്പർ ഹിറ്റുകളുടെ ഭ്രമ യുഗം; സിനിമ കൊട്ടകകളിൽ മലൈക്കോട്ടൈ വാലിബനായി മാറിയ ആദ്യ പത്ത് സിനിമകളിതാ

ഇങ്ങനൊരു സിനിമാക്കാലം ഇതിനു മുമ്പ് മലയാളത്തിലുണ്ടായിട്ടുണ്ടോ? സംശയമാണ്. ഏത് സിനിമ ഇറങ്ങിയാലും അതൊക്കെ ഹിറ്റ്. അതിനിപ്പോ സൂപ്പർ താരങ്ങളുടെ അകമ്പടി പോലും വേണ്ടെന്ന അവസ്ഥ.
100 കോടിയുടെ നാല് സിനിമകൾ, നിരൂപക ശ്രദ്ധ നേടിയും കുടുംബ പ്രേക്ഷകർ ഏറ്റെടുത്തും മൗത്ത് പബ്ലിസിറ്റിയിലൂടെയും വിജയിച്ച സിനിമകളുടെ മറ്റൊരു നിര വേറേ. 2024-ന്റെ പകുതിയോടടുക്കുമ്പോൾ ഇതുവരെ മോളിവുഡ് ബോക്സ് ഓഫിസിൽ തിളങ്ങി നിൽക്കുന്ന ആദ്യ പത്ത് സിനിമകളിതാ.

ഒന്നാമ നജീബിന്റെ മരുഭൂമി ജീവിതം തുറന്നു കാണിച്ച ബ്ലെസിയുടെ ‘ആടുജീവിത’മാണ്. പൃഥ്വിരാജ് നായകനായ ആടുജീവിതം കേരള ബോക്സ് ഓഫീസിൽ മാത്രം സ്വന്തമാക്കിയത് 79 കോടി രൂപയാണ്. രണ്ടാമൻ കേരളത്തെയും തെന്നിന്ത്യയെയും ആവേശത്തിരയിലാക്കിയ ഫഹദ് ഫാസിൽ-ജിതു മാധവൻ കൂട്ടുകെട്ടിന്റെ ‘ആവേശ’മാണ്. ആവേശത്തിന്റെ ആകെയുള്ള കേരള ബോക്സ് ഓഫീസ് കളക്ഷൻ 76.15 കോടി.

തൊട്ടുപിന്നാലെ തെന്നിന്ത്യയാകെ തരംഗം സൃഷ്ടിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’. ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങിയ സർവൈവൽ ത്രില്ലർ ആഗോളതലത്തിൽ 220 കോടിയിലേറെ കളക്ട് ചെയ്തപ്പോൾ കേരളത്തിൽ നിന്ന് മാത്രം നേടിയതാവട്ടെ 72.10 കോടി. മഞ്ഞുമ്മൽ ബോയ്സ് കഴിഞ്ഞാൽ ലിസ്റ്റിൽ ഒപ്പമുള്ളത് വലിയ താരനിരയില്ലാതെ പ്രേക്ഷകരെ കയ്യിലെടുത്ത ‘പ്രേമലു’. ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ ഒരുങ്ങിയ റോം-കോം ചിത്രം മറ്റൊരു 100 കോടി സിനിമയായിരുന്നു. 62.75 കോടിയാണ് മലയാളത്തിൽ നിന്ന് പ്രേമലു സ്വന്തമാക്കിയത്.

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ 80കളിലെ സിനിമ ജീവിതം പറഞ്ഞ ‘വർഷങ്ങൾക്ക് ശേഷം’ നിരൂപക ശ്രദ്ധ നേടിയപ്പോൾ തൂത്തുവരിയത് 38.4 കോടി. ഫെബ്രുവരി 15-ന് പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായിരുന്നു ‘ഭ്രമയുഗം’. മേക്കിങ്ങിലും ഉള്ളടക്കത്തിലും ഏറെ പ്രത്യേകതകളുമായെത്തിയ ചിത്രം ബോക്സ് ഓഫീസ് വിജയമായിരുന്നു. 24.15 കോടി രൂപ കേരളത്തിൽ നിന്ന് ഭ്രമയുഗം സ്വന്തമാക്കിയിരുന്നു.

ജയറാം നായകനായി മമ്മൂട്ടി കാമിയോയിൽ തിളങ്ങിയ ഇൻവെസ്റ്റിഗേഷൻ ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ‘മലൈക്കോട്ടൈ വാലിബനാ’ണ് മറ്റൊരു ചിത്രം. 14.5 കോടി കേരളത്തിൽ നിന്ന് മാത്രം ചിത്രത്തിന് നേടാനായി. ടൊവിനോ തോമസ് നായകനായ ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഡിജോ ജോസ് ആന്റണിയുടെ നിവിൻ പോളി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’യുമാണ് ആദ്യ പത്തിലെ അവസാന ചിത്രങ്ങൾ. അന്വേഷിപ്പിൻ കണ്ടെത്തും 10.15 കോടിയും മലയാളി ഫ്രം ഇന്ത്യ 9.85 കോടിയും മോളിവുഡ് ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കി.

 

Read Also: രോ​ഗിയുമായി പോയ ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് തീപിടിച്ചു; വാഹനത്തിലുണ്ടായിരുന്ന രോ​ഗി വെന്തുമരിച്ചു

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക് ദാരുണാന്ത്യം

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക്...

പൂക്കച്ചവടക്കാരന് കുത്തേറ്റു

പൂക്കച്ചവടക്കാരന് കുത്തേറ്റു തിരുവനന്തപുരം: മുല്ലപ്പൂവ് വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് പൂക്കച്ചവടക്കാരന് കുത്തേറ്റു....

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

ഫെയ്‌സ്ബുക്ക്, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്…..26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി ഈ രാജ്യം…! കാരണം ഇതാണ്…..

ഫെയ്‌സ്ബുക്ക്, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്…..26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി...

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ന്യൂഡല്‍ഹി: ലോകമൊട്ടാകെയുള്ള മലയാളികള്‍ക്ക് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഓണാശംസകള്‍...

മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ

മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം...

Related Articles

Popular Categories

spot_imgspot_img