കൈകാലുകളും ശിരസ്സുകളുമെല്ലാം പലയിടങ്ങളിലായി ചിതറിക്കിടക്കുന്നു…കുത്തിയൊലിച്ച മലവെള്ളം ചാലിയാറിനെ ചാവുപുഴയാക്കി

നിലമ്പൂർ: ക​വ​ള​പ്പാ​റ​യു​ടെ ക​ണ്ണീ​രോ​ർ​മ മാ​യും​മു​മ്പേ പോ​ത്തു​ക​ല്ല് വീ​ണ്ടും ദു​ര​ന്ത​ഭൂ​മി​ക​യാ​യി. കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​പ്പു​റം ചാ​ലി​യാ​റി​ന്‍റെ ഉ​ത്ഭ​വ​ത്തി​ൽ വ​യ​നാ​ട് മു​ണ്ട​ക്കൈ​യി​ലാ​ണ് ഇ​ത്ത​വ​ണ ദു​ര​ന്ത​മെ​ങ്കി​ലും ച​ങ്കു​ത​ക​ർ​ക്കു​ന്ന ദൃ​ശ‍്യ​ങ്ങ​ൾ​ക്കാ​ണ് പോ​ത്തു​ക​ല്ലും തേ​ക്കി​ൻ​നാ​ടും ദൃ​ക്സാ​ക്ഷി​ക​ളാ​യ​ത്. The gushing mountain water turned Chaliyar into Chavupuzha

പ്ര​കൃ​തി​യു​ടെ താ​ണ്ഡ​വ​ത്തി​ൽ രൗ​ദ്ര​ഭാ​വ​വു​മാ​യെ​ത്തി​യ ചാ​ലി​യാ​ർ കു​ഞ്ഞോ​മ​ന​യു​ടേ​ത് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് കൊ​ണ്ടു​വ​ന്ന​ത്.

പൂർണരൂപത്തിലുള്ള ഒരു ദേഹമേ ലഭിച്ചിട്ടുള്ളൂ. ബാക്കിയെല്ലാം ഉരുണ്ടുവന്ന പാറകളിൽ കുടുങ്ങിയും ഇടിച്ചും മുറിഞ്ഞ് വികൃതമായ നിലയിലാണ്.

കൈകാലുകളും ശിരസ്സുകളുമെല്ലാം പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന അവസ്ഥയിലായിരുന്നു. ഏതെല്ലാം മേഖലയിലുള്ളവരാണ് ഒഴുക്കിൽപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടി കുത്തിയൊലിച്ച മലവെള്ളം ചാലിയാറിനെ ചാവുപുഴയാക്കി. പുഴയുടെ തീരത്തുനിന്ന് ചൊവ്വാഴ്ച കണ്ടെടുത്തത് 32 മൃതദേഹങ്ങളാണ്. കരയ്ക്കടിയാതെ ഒഴുകിപ്പോയവ അതിലേറെയുണ്ടാകുമെന്നാണ് കരുതുന്നത്. 25 ശരീര ഭാഗങ്ങളും കണ്ടെടുത്തു.

19 പുരുഷന്മാരുടെയും 11 സ്ത്രീകളുടെയും രണ്ട് ആൺകുട്ടികളുടെയും മൃതദേഹങ്ങളാണ് പുഴയിൽനിന്ന് കിട്ടിയത്. ഇതിൽ 26 മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പൂർത്തിയായി. ചൊവ്വാഴ്ച വൈകീട്ട് ആറോടെ മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചു.

ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് മുണ്ടക്കൈയിൽ ഉരുൾപൊട്ടുന്നത്. മലവെള്ളം ഒഴുകിയെത്തിയതോടെ ചാലിയാർ ഉഗ്രരൂപിയായി. എല്ലാം തകർത്തുകൊണ്ടുള്ള ഒഴുക്കിൽ, ഒന്നുമറിയാതെ കിടന്നുറങ്ങിയവരെയെല്ലാം കോരിയെടുത്തു.

പുലർച്ചെ വെള്ളം അല്പം ഇറങ്ങിയപ്പോഴാണ് സംഭവത്തിന്റെ ഭയാനകത നാട്ടുകാർ അറിയുന്നത്.

ഭൂദാനം ഭാഗത്ത് ഒരു ചെറിയ കുട്ടിയുടെ മൃതദേഹഭാഗമാണ് കരയ്ക്കടിഞ്ഞതായി നാട്ടുകാർ ആദ്യം കണ്ടത്. അതോടെ അവർ തിരച്ചിൽതുടങ്ങി.

വാണിയമ്പുഴ പുഴയോരത്ത് ആറു മൃതദേഹഭാഗങ്ങൾ കണ്ടതായി അവിടുത്തെ ആദിവാസികൾ അറിയിച്ചു. പിന്നെ ഓരോരോ ഭാഗത്തുനിന്നായി മൃതദേഹഭാഗങ്ങൾ ലഭിക്കാൻ തുടങ്ങി. അതോടെ നാട്ടുകാർ പോലീസിനെയും മറ്റധികൃതരെയും അറിയിച്ചു.

അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും നാട്ടുകാരും വിവിധ സംഘടനാ പ്രവർത്തകരുമെല്ലാം കൈമെയ് മറന്നു നടത്തിയ തിരച്ചിലിലാണ് ഇത്രയും മൃതദേഹങ്ങൾ കണ്ടെടുത്തത്.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ തിരുവനന്തപുരം: പഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ...

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക്...

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു....

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഇടുക്കി: ഓഫ് റോഡ് ജീപ്പ്...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

Related Articles

Popular Categories

spot_imgspot_img