web analytics

ദളപതി വിജയിയുടെ പാർട്ടി,തമിഴക വെട്രി കഴകത്തിന്റെ പതാക ഇന്ന് പുറത്തിറക്കും; തമിഴ്‌നാട്ടിലെ പ്രധാന ഇടങ്ങളിലെല്ലാം ഒരേസമയം കൊടിമരം സ്ഥാപിക്കാനും പതാക ഉയർത്താനും പ്രവർത്തകർക്ക് നിർദേശം

ചെന്നൈ: തമിഴ് നടൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക ഇന്ന് പുറത്തിറക്കും. രാവിലെ പത്തരയ്ക്ക് ചെന്നൈയിലെ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്ത് വിജയ് പതാക ഉയർത്തും.The flag of Tamil actor Vijay’s party Tamilaka Vetri Kazhagam will be released today

സംഗീതജ്ഞൻ എസ്‌ തമൻ ചിട്ടപ്പെടുത്തിയ പാർട്ടി ഗാനവും ചടങ്ങിൽ പരിചയപ്പെടുത്തും. തമിഴ്‌നാട്ടിലെ പ്രധാന ഇടങ്ങളിലെല്ലാം ഒരേസമയം കൊടിമരം സ്ഥാപിക്കാനും പതാക ഉയർത്താനും പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്.

മഞ്ഞ നിറത്തിലുള്ള പതാകയും അനുബന്ധ പ്രചാരണ സാമഗ്രികളുമാണ്‌ പാർട്ടിക്കായി രൂപകൽപന ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

കേരളം ഉൾപ്പടെയുള്ള തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പാർട്ടി പ്രതിനിധികൾ പതാക പ്രകാശന ചടങ്ങിനെത്തും. തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തിനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്.

വിജയുടെ ‘ദ ഗോട്ടി’ൻ്റെ റിലീസിന് ശേഷമായിരിക്കും സമ്മേളനം. നിലവിൽ വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിൽ സമ്മേളന നഗരിക്ക് അനുമതി തേടിയിട്ടുണ്ട് .

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിജയ് പാർട്ടി പ്രഖ്യാപിച്ചത്. 2026ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തമിഴ്നാട്ടിലെ ജനകീയ-സമൂഹ്യ പ്രശ്നങ്ങളിലെല്ലാം ശക്തമായ ഇടപെടൽ നടത്തിയാണ് വിജയ് പ്രവർത്തിക്കുന്നത് . ഡിഎംകെ സർക്കാരിന്റെ കടുത്ത വിമർശകനായി വിജയ് ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്.

നിലവിൽ വിഴുപ്പുറം ജില്ലയിലെ വിക്രവണ്ടിയിലാണ് പാർട്ടിയുടെ ആദ്യ സമ്മേളനത്തിനുള്ള സമ്മേളനനഗരി നിശ്ചയിച്ചിരിക്കുന്നത്.

അന്നുതന്നെ വിജയ് പാർട്ടിയുടെ ആശയങ്ങൾ പ്രഖ്യാപിക്കുകയും തന്റെ ആദ്യ രാഷ്ട്രീയ പ്രസംഗവും നടത്തുകയും ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്.

നേരത്തെ തിരുച്ചിറപ്പള്ളിയില്‍ സമ്മേളന വേദി നോക്കിയിരുന്നെങ്കിലും പൊലീസ് അനുമതി നിഷേധിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിജയ് പാര്‍ട്ടി പ്രഖ്യാപിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

ഈ 6 രാശിക്കാർക്ക് സൂപ്പർ ദിനം… മറ്റുള്ളവർ ജാഗ്രത പാലിക്കൂ!

ഈ 6 രാശിക്കാർക്ക് സൂപ്പർ ദിനം… മറ്റുള്ളവർ ജാഗ്രത പാലിക്കൂ! ഇന്ന് ചിലർക്കു...

പെരുമ്പാവൂരിന്റെ സ്വന്തം ധനകാര്യ വിദഗ്‌ദ്ധൻ കെ കെ കൃഷ്ണകുമാർ അന്തരിച്ചു; ഗവേഷണ രംഗത്ത് മൂന്ന് പതിറ്റാണ്ട് സേവനം

പെരുമ്പാവൂരിന്റെ സ്വന്തം ധനകാര്യ വിദഗ്‌ദ്ധൻ കെ കെ കൃഷ്ണകുമാർ അന്തരിച്ചു; ഗവേഷണ...

അമ്പലപ്പുഴയിൽ കടുത്ത മത്സരം; സിപിഎമ്മിന് ആശങ്ക, യുഡിഎഫ് വിജയം ഉറപ്പെന്ന് അവകാശം

അമ്പലപ്പുഴയിൽ കടുത്ത മത്സരം; സിപിഎമ്മിന് ആശങ്ക, യുഡിഎഫ് വിജയം ഉറപ്പെന്ന് അവകാശം ആലപ്പുഴ:...

ആർസിബിയെ കശാപ്പ് ചെയ്ത് രാജസ്ഥാൻ! വൈഭവിന്റെ താണ്ഡവം! 202 റൺസ് വെറും 18 ഓവറിൽ അടിച്ചൊതുക്കി

ആർസിബിയെ കശാപ്പ് ചെയ്ത് രാജസ്ഥാൻ! വൈഭവിന്റെ താണ്ഡവം! 202 റൺസ് വെറും...

പാലക്കാട് താപനില 40°C കടന്നു; സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്ട്

പാലക്കാട് 40°C കടന്നു; സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്ട് പാലക്കാട്: ഈ...

Related Articles

Popular Categories

spot_imgspot_img