പരുന്തും പ്രാപ്പിടിയനും ഗരുഡ സ്ക്വാഡിലേക്ക്; ഡ്രോണുകൾ കണ്ടാൽ ഇനി പക്ഷിപ്പട റാഞ്ചും

തെലങ്കാന: പരുന്ത്, പ്രാപ്പിടിയൻ പക്ഷികളെ തെലങ്കാന പോലീസിന്‍റെ ഗരുഡ സ്ക്വാഡിലേക്ക് ഉൾപ്പെടുത്തി. മൊയ്‌നാബാദിലെ ഇന്‍റഗ്രേറ്റഡ് ഇന്‍റലിജൻസ് ട്രെയിനിങ് അക്കാദമിയിൽ (ഐഐടിഎ) ആണ് പക്ഷികൾക്ക് പരിശീലനം നൽകുന്നത്.

ഡ്രോണുകൾക്കെതിരായ സുരക്ഷാ നടപടികൾക്കും നിരീക്ഷണ ആവശ്യങ്ങൾക്കുമായാണ് പക്ഷികളെ ഉപയോഗിക്കുക.

സംസ്ഥാനത്ത് വിഐപി, വിവിഐപി സന്ദർശനത്തിനിടെ ഡ്രോണ്‍ പറത്തി (യുഎവി) സുരക്ഷാ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് പക്ഷികളെ പരിശീലിപ്പിക്കുന്നത് .

രാജ്യത്ത് ആദ്യമായി ഇത്തരമൊരു സ്ക്വാഡ് അവതരിപ്പിച്ചത് തെലങ്കാനയാണ്. സുരക്ഷാ ആവശ്യങ്ങൾക്കായി പരുന്തുകളെയും കഴുകന്മാരെയും പരിപാലിക്കുകയും വിന്യസിക്കുകയും ചെയ്യുന്നതിൽ ലോകത്ത് നെതർലാൻഡ്‌സിന് ശേഷം രണ്ടാമതാണ് തെലങ്കാന.

അഞ്ച് പക്ഷികളെയാണ് ഡ്രോണുകൾക്കെതിരായി അണിനിരത്താൻ വിജയകരമായി ആദ്യം പരിശീലിപ്പിച്ചത്. പരിശീലനം നൽകിയ പക്ഷികളെ ആവശ്യമുള്ളിടത്തെല്ലാം വിന്യസിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

പക്ഷികളുടെ കാലിൽ പ്രത്യേക തരം വല കെട്ടുന്നു. ഈ വലയിൽ ഡ്രോണിന്‍റ ചിറകുകൾ കുടുങ്ങുമ്പോൾ പക്ഷി ഡ്രോണിനെ നിർവീര്യമാക്കുന്നതിനായി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകും”- എങ്ങനെയാണ് ഡ്രോണ്‍ വേട്ടയ്ക്ക് പക്ഷികളെ ഉപയോഗിക്കുന്നതെന്ന് തെലങ്കാന പോലീസ് പറഞ്ഞു.”

spot_imgspot_img
spot_imgspot_img

Latest news

അണുബാധ തുമ്പിക്കയ്യിലേക്ക് കൂടി ബാധിച്ചു; മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു

തൃശൂർ: കോടനാട് ചികിത്സാകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന മസ്തകത്തിൽ മുറിവേറ്റ ആതിരപ്പള്ളിയിലെ കൊമ്പൻ ചരിഞ്ഞു....

കണ്ണൂരിൽ വെടിക്കെട്ടിനിടെ അപകടം; അഞ്ചുപേർക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം

കണ്ണൂരിൽ അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉൽസവത്തിനോടാനുബന്ധിച്ച വെടിക്കെട്ടിനിടെ അപകടം. അപകടത്തിൽ...

കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യ; മൂന്നാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യയിൽ മൂന്നാമത്തെ മൃതദേഹവും കണ്ടെത്തി....

കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ടു മൃതദേഹങ്ങൾ; മരിച്ചത് സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണറും സഹോദരിയും; അമ്മയെ കാണാനില്ല

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. ക്വാർട്ടേഴ്സിലെ മുറിക്കുള്ളിൽ...

Other news

യു.കെ.യിൽ നോറോ വൈറസ് ബാധിതരുടെ എണ്ണം ഞെട്ടിപ്പിക്കുന്നത്…! ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം:

യു.കെ.യിൽ നോറോ വൈറസ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന രോഗികളുടെ എണ്ണം കുത്തനെ...

ഇസ്രയേലില്‍ സ്ഫോടന പരമ്പര; നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബസ്സുകൾ പൊട്ടിത്തെറിച്ചു: ജാഗ്രതാ നിർദേശം

ഇസ്രയേലില്‍ സ്ഫോടനപരമ്പര. ടെല്‍ അവീവിന് സമീപമുള്ള ബാറ്റ്‌യാം നഗരത്തില്‍ വിവിധ ഇടങ്ങളിലായി...

ഇടുക്കിയിൽ കൗൺസിലിങ്ങിനിടെ പീഡന ശ്രമം പുറത്ത്; പ്രതി പിടിയിൽ

ഇടുക്കി: ഒൻപതു വയസു പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ...

സഹോദരനെ അപായപ്പെടുത്താൻ കടയിലേക്ക് മിനി ലോറി ഇടിച്ചു കയറ്റി; ഉമ്മർ ചാടി മാറി; അപകടത്തിൽ പരുക്കേറ്റത് മറ്റൊരാൾക്ക്

മലപ്പുറം: സഹോദരനെ അപായപ്പെടുത്താൻ കടയിലേക്ക് പിക്കപ്പ് ലോറി ഇടിച്ചു കയറ്റി. പരിക്കേറ്റത്...

‘യന്തിരൻ’ സിനിമ കോപ്പിയടി ; സംവിധായകൻ ശങ്കറിൻറെ 10.11 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

പ്രശസ്തമായ യന്തിരൻ സിനിമ കോപ്പിയടിച്ചതാണെന്ന കേസിൽ സംവിധായകൻ ശങ്കറിൻറെ സ്വത്തുക്കൾ താൽകാലികമായി...

Related Articles

Popular Categories

spot_imgspot_img