രാഷ്ട്രീയപാർട്ടികൾക്കും നേതാക്കൾക്കും ഇലക്ഷൻ പ്രചാരണത്തിന് മുന്നോടിയായി നിർദ്ദേശങ്ങൾ നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രചാരണവേളകളിൽ നേതാക്കളും രാഷ്ട്രീയ പാർട്ടികളും പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മാതൃക പെരുമാറ്റ ചട്ടത്തിനു മുന്നോടിയായാണ് കമ്മീഷന്റെ നിർദ്ദേശങ്ങൾ. മാതൃക പെരുമാറ്റച്ചാട്ടം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ആരാധനാലയങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്, വോട്ടർമാരോട് വസ്തുതയുടെ അടിസ്ഥാനത്തിൽ മാത്രമേ പ്രസ്താവനകൾ നടത്താവൂ, സമൂഹമാധ്യമങ്ങളിൽ മറ്റ് സ്ഥാനാർത്ഥികളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ ഷെയർ ചെയ്യരുത് തുടങ്ങിയ നിർദ്ദേശങ്ങൾ ആണ് കമ്മീഷൻ നൽകുന്നത്.
പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ ഇവയാണ്:
വോട്ടർമാരുടെ മുന്നിൽ വസ്തുനിഷ്ഠമായ കാര്യങ്ങൾ മാത്രമേ പ്രസ്താവിക്കാവൂ.
ക്ഷേത്രങ്ങളും മസ്ജിദികളും പള്ളികളും ഉൾപ്പെടെ ആരാധനാലയങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്.
ഭാഷ മതം ജാതി എന്നിവ പ്രചരിപ്പിച്ച് വോട്ട് തേടാൻ പാടില്ല.
പാർട്ടികളും സ്ഥാനാർഥികളും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചാൽ കർശന നടപടി നേരിടേണ്ടി വരും.