സ്വ​ർണ ഇ​ട​പാ​ടി​ലെ ത​ർക്കം; മൂ​ന്നു​പേ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വത്തിൽ പരാതിക്കാരില്ല; ദുരൂഹത ഒഴിയാതെ ആലുവ കേസ്

ആ​ലു​വ: സ്വ​ർണ ഇ​ട​പാ​ടി​ലെ ത​ർക്ക​മാ​ണ് ആ​ലു​വ​യി​ലെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ലേ​ക്കെ​ത്തി​യ​തെ​ന്ന് സൂ​ച​ന. എ​ന്നാ​ൽ, മൂ​ന്നു​പേ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​മു​ണ്ടാ​യി മൂ​ന്നു​ദി​വ​സ​മാ​യി​ട്ടും ആ​രും പ​രാ​തി​യു​മാ​യി വ​ന്നി​ട്ടി​ല്ല. ഇ​രു​കൂ​ട്ട​രും ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി​യ​താ​യും സം​ശ​യ​മു​ണ്ട്. ഇ​തി​നി​ടെ കേ​സി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ലാ​യി. തി​രു​വ​ന​ന്ത​പു​രം വ​ലി​യ​തു​റ സു​ലൈ​മാ​ൻ തെ​രു​വി​ൽ നാ​ഫി​യ മ​ൻസി​ലി​ൽ മാ​ഹി​നെ​യാ​ണ്​ (ച​ക്ക​ച്ചി മാ​ഹി​ൻ -35) ആ​ലു​വ​ പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്ത​ത്.

ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ സം​ഘ​ത്തി​ന് വാ​ട​ക​വാ​ഹ​നം എ​ടു​ത്തു​ന​ൽകി​യ​ത് ഇ​യാ​ളാ​ണ്. എ​ന്നാ​ൽ, വാ​ഹ​നം ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന് ഉ​പ​യോ​ഗി​ക്കു​ന്ന കാ​ര്യം അ​റി​യി​ല്ലാ​യി​രു​ന്നെ​ന്നാ​ണ് ഇ​യാ​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ​ഇ​ത്​ പൊ​ലീ​സ് വി​ശ്വ​സി​ച്ചി​ട്ടി​ല്ല. കൊ​ല​പാ​ത​ക​മ​ട​ക്കം 15ഓ​ളം കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് മാ​ഹി​ൻ.

സ്വ​ർണം ത​രാ​മെ​ന്ന് പ​റ​ഞ്ഞ് പ​ണം വാ​ങ്ങി​യ​ശേ​ഷം വ​ഞ്ചി​ച്ച​താ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന് കാ​ര​ണ​മെ​ന്നാ​ണ് പൊ​ലീ​സ് ക​രു​തു​ന്ന​ത്‌. തി​രു​വ​ന​ന്ത​പു​ര​ത്ത് പൊ​ലീ​സ് പി​ന്തു​ട​ർ​ന്ന​തോ​ടെ സം​ഘം ഇ​ന്നോ​വ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. അ​പ്പോ​ൾ​പോ​ലും ത​ട്ടി​ക്കൊ​ണ്ടു​പോ​ക​പ്പെ​ട്ട​വ​ർ പൊ​ലീ​സി​ന​ടു​ത്തേ​ക്ക് വ​ന്നി​ല്ല.

അ​തി​നാ​ൽ ഇ​രു​കൂ​ട്ട​രും ഒ​രു​മി​ച്ച് ഒ​ളി​വി​ൽ പോ​യ​താ​യി​രി​ക്കാ​നാ​ണ് സാ​ധ്യ​ത. കാ​ർ വാ​ട​ക​ക്കെ​ടു​ത്ത കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് റി​യാ​സ്, അ​ൻവ​ർ എ​ന്നി​വ​രെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.10ന് ​ആ​ലു​വ റെ​യി​ൽവേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് മൂ​ന്ന് യു​വാ​ക്ക​ളെ നാ​ലം​ഗ സം​ഘം കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ബംഗാൾ, ഒഡീഷ സ്വദേശികളായ മൂന്ന് പെരെയാണ് തിരുവനന്തപരും സ്വദേശികളുടെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. എന്നാൽ തട്ടിക്കൊണ്ടുപോയവർക്ക് വേണ്ടി ആരും പരാതി നൽകാത്തത് പൊലീസിനെ കുഴക്കുകയാണ്.

കഴിഞ്ഞ ഞായറാഴ്ചയാണ് ആലുവ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്ന് മൂന്ന് പേരെ അജ്ഞാത സംഘം കാറിൽ കയറ്റി കൊണ്ടുപോയത്. സിസിടിവി ദൃശ്യം കേന്ദ്രീകിരിച്ച് പൊലീസ് അന്വേഷണം തുടരുന്നതിനിയെ ചുവന്ന ഇന്നോവ കാർ തിരുവനനന്തപുരം കണിയാപുരത്ത് നിന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് കാർ വാടകക്കെടുത്ത അബ്ദുൾ റിയാസ്, അൻവർ, മാഹിൻ എന്നിവരെ ആലുവ പൊലീസ് പിടികൂടിയതോടെയാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത്. ബംഗാൾ , ഒഡിഷ എന്നിവിടങ്ങളിലുള്ള മൂന്ന് പേരെയാണ് തിരുവനന്തപുരം സ്വദേശിയുടെ നേതൃത്വത്തിൽ തട്ടികൊണ്ടുപോയത് എന്നാണ് ലഭിച്ച വിവരം. എല്ലാവരും പരസ്പരം അറിയാവുന്നവരാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

തിരുവനന്തപുരം സ്വദേശി ഒരു ക്വട്ടേഷൻ മൂന്ന് പേരെ ഏൽപ്പിക്കുകയും ഇതിനായി അഞ്ച് ലക്ഷം രൂപ കൈമാറുകയും ചെയ്തു. എന്നാൽ ഏൽപ്പിച്ച ജോലി ചെയ്യാതെ പണവുമായി സംഘം മുങ്ങി. ഇവരെ പിന്തുടർന്ന സംഘം ആലുവ റെയിൽവേ സ്റ്റേഷന് പരിസരത്ത് വെച്ച് കണ്ടെത്തുകയും പണം തിരികെ ആവശ്യപ്പടുകയുമായിരുന്നു. ഇതിന് തയ്യാറായില്ല. രണ്ട് പേർ ചർച്ചകൾക്കായി സ്വമേധയാ കാറിൽ കയറിയപ്പോൾ ഒരാൾ എതിർത്തു. ഇയാളെ ബലംപ്രയോഗിച്ച് കാറിയിൽ കയറ്റിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. കസ്റ്റഡിയിലെടുത്ത കാറിൽ നിന്ന് പൊലീസിന് ലഭിച്ച വിവരങ്ങളിലുള്ളവരുടെ വിരലടയാളം ലഭിച്ചിട്ടുണ്ട്. എന്നാൽ തട്ടിക്കൊണ്ടുപോയവർക്കെതിരെ ഇരകൾക്ക് പരാതിയൊന്നുമില്ല. ബന്ധുക്കളും പൊലീസിനെ സമീപിച്ചിട്ടില്ല. മാത്രമല്ല എല്ലാവരും ഒരുമിച്ചാണോ മുങ്ങിയതെന്ന സംശയവും പൊലീസിനുണ്ട്. പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതോടെ സംഭവത്തിലെ മുഴുവൻ ദുരൂഹതയും മാറ്റാമെന്നാണ് പൊലീസ് കരുതുന്നത്. തിരുവനന്തപുരം കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും ജീവനെടുത്ത് കാട്ടാന; 57 കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്...

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്; 11 എംബിബിഎസ് വിദ്യാർഥികൾക്കെതിരെ നടപടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ...

അനന്തുകൃഷ്ണൻ ബിനാമിയോ?പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ആനന്ദ കുമാറോ? പോലീസ് പറയുന്നത്…

പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സായി ഗ്രാമം ഗ്ലോബൽ...

Other news

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

അജ്ഞാത രോഗബാധ; കീടനാശിനി സ്റ്റോറുകൾക്ക് പൂട്ടുവീണു

രജൗരി: ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ ബദാൽ ഗ്രാമത്തിൽ അജ്‍ഞാത രോഗം ബാധിച്ച്...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; ഒളിവിൽ കഴിഞ്ഞ യുവാവ് പൊലീസ് പിടിയിൽ

തൃശൂർ: രണ്ടുവർഷമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ...

സ്കൂൾ വിട്ട് മടങ്ങുംവഴി മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് 8 വയസ്സുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സ്കൂൾ വിട്ട് മടങ്ങുംവഴി മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് 8...

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തിനുള്ള സർക്കാർ വിലക്കിനെ വിമർശിച്ചതിന് അറസ്റ്റ് ചെയ്യാൻ ഉത്തരവ്; താലിബാൻ മന്ത്രി രാജ്യംവിട്ടു

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തിനുള്ള വിലക്കിനെ വിമർശിച്ച താ​ലി​ബാ​ൻ മ​ന്ത്രി​ക്ക് അ​റ​സ്റ്റ് വാ​റ​ന്റ്. താ​ലി​ബാ​ൻ...

കാക്കനാട് വൻ തീപിടിത്തം; ഹ്യുണ്ടായി കാർ സർവീസ് സെന്ററിന് തീപിടിച്ചു

കൊച്ചി: കാക്കനാട് വൻ തീപിടിത്തം. ഹ്യുണ്ടായി കാർ സർവീസ് സെന്ററിനാണ് തീപിടിച്ചത്....

Related Articles

Popular Categories

spot_imgspot_img