ക്ലാസ്സിൽ സംസാരിച്ചെന്നാരോപിച്ച് കുട്ടികൾക്ക് നേരെ പ്രധാനാധ്യാപികയുടെ ക്രൂരത. തഞ്ചാവൂർ ഒറത്തനാടിനടുത്ത് അയ്യമ്പട്ടിയിലെ സർക്കാർ പ്രൈമറി സ്കൂളിലാണു ക്രൂരത അരങ്ങേറിയത്. സംസാരിച്ചതിന് അഞ്ച് നാലാം ക്ലാസ് വിദ്യാർഥികളുടെ വായിൽ പ്രധാനാധ്യാപിക പുനിത ടേപ് ഒട്ടിച്ചതായാണ് പരാതി. The cruelty of the headmistress by sticking tape on the mouths of the fourth class students
ഒരു പെൺകുട്ടി അടക്കം 5 കുട്ടികളുടെ വായിൽ ടേപ് ഒട്ടിച്ച നിലയിലുള്ള ചിത്രങ്ങളാണ് പുറത്തു വന്നത്. കഴിഞ്ഞ മാസം 21നു നടന്ന സംഭവത്തിന്റെ ചിത്രങ്ങൾ സ്കൂളിലെ മറ്റൊരു അധ്യാപിക മാതാപിതാക്കൾക്ക് അയക്കുകയായിരുന്നു.
ചിത്രങ്ങൾ പുറത്തുവന്നതോടെ കലക്ടർ അന്വേഷണം പ്രഖ്യാപിച്ചു.
ടേപ്പ് ഒട്ടിച്ച നിലയിൽ നാലു മണിക്കൂറോളം കുട്ടികളെ ഇതേ രീതിയിൽ നിർത്തിയതോടെ ഒരു കുട്ടിയുടെ വായിൽനിന്നു രക്തം വന്നെന്നും പരാതിയിൽ പറയുന്നു. ചില കുട്ടികൾക്ക് ശ്വാസതടസ്സവും അനുഭവപ്പെട്ടു.
എന്നാൽ, പ്രാഥമിക വിദ്യാലയങ്ങളിലെ പ്രധാനാധ്യാപികയും ജില്ലാ വിദ്യാഭ്യാസ ഓഫീസറും കുറ്റം നിഷേധിച്ചു. അധ്യാപികയ്ക്ക് പങ്കില്ലെന്നാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ പറയുന്നത്.
അധ്യാപിക വിദ്യാർത്ഥികളെ ക്ലാസ്സ് റൂം നോക്കാൻ ഏൽപ്പിച്ച് പുറത്തു പോയപ്പോഴാണ് സംഭവം നടന്നതെന്നും തേപ്പ് വിദ്യാർത്ഥികൾ തനിയെ പരസ്പരം ഒട്ടിച്ചതാണെന്നും ഇവർ പറയുന്നു.. സംഭവത്തിൽ കലക്ടർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.