ഗൂ​ഗിൾ മാപ്പ് വീണ്ടും പണി കൊടുത്തു; മൂന്നാറിലേക്ക് പോയ സംഘത്തിന്റെ വാഹനം തോട്ടിൽ വീണു

ഗൂ​ഗിൾ മാപ്പ് നോക്കി പോയ സംഘം വീണ്ടും തോട്ടിൽ വീണു. ഇത്തവണ വീണത് തെലങ്കാന സ്വദേശികളുടെ വാഹനമാണ്. മധുരയിൽ നിന്ന് കൊല്ലം- ആലപ്പുഴ വഴി മൂന്നാറിലേക്കു പോവുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. (Looking at google map, the car going to Munnar fell into the canal)

ചേർത്തല തണ്ണീർമുക്കം റോഡിൽ കട്ടച്ചിറ ജം​ഗ്ഷന് തെക്കുവശം കളരിക്കൽ സ്റ്റുഡിയോ ഹെൽത്ത് സെന്റർ റോഡ് തീരുന്ന ഭാഗത്ത് ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. ഹെൽത്ത് സെന്ററിന് സമീപം എത്തിയപ്പോൾ ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ കാണിക്കുന്നത് നിന്നുവെന്നാണ് യുവാക്കൾ പറഞ്ഞത്.

പിന്നീട് വാഹനം തിരിക്കാൻ ശ്രമിച്ചപ്പോഴാണു പുറകുവശത്തെ ടയർ തോട്ടിലേക്ക് ഇറങ്ങിയത്. ജെസിബിയുടെ സഹായത്തോടെ രണ്ട് മണിക്കൂർ കൊണ്ടാണ് തോട്ടിൽ നിന്നു വാഹനം കയറ്റിയത്. സമീപവാസികൾ ഓടിയെത്തി വാഹനം തുറന്ന് യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. വാഹനത്തിന് കാര്യമായ കേടുപാടുകൾ ഇല്ലാത്തതിനെ തുടർന്ന് സംഘം മൂന്നാറിലേക്ക് യാത്ര തിരിച്ചു.

Read More: പന്തീരാങ്കാവ് കേസിലെ പരാതിക്കാരി സംസ്ഥാനം വിട്ടു? യുവതിക്കായി തിരച്ചിൽ ശക്തമാക്കി പോലീസ്

Read More: കുവൈത്ത് തീപിടുത്തം; മരിച്ചവരില്‍ 11 മലയാളികള്‍, ഒമ്പത് പേരെ തിരിച്ചറിഞ്ഞു; വിവരങ്ങൾ പുറത്ത്

Read More: പൂര്‍ണ സഹായം നല്‍കും; എമർജൻസി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പുറത്തിറക്കി; കുവൈറ്റ് തീപിടുത്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടൽ

spot_imgspot_img
spot_imgspot_img

Latest news

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

Other news

ലിസ്ബണിൽ റെയിൽവേ ട്രാം അപകടത്തിൽപ്പെട്ടു: 15 പേർ കൊല്ലപ്പെട്ടു

ലിസ്ബണിൽ റെയിൽവേ ട്രാം അപകടത്തിൽപ്പെട്ടു: 15 പേർ കൊല്ലപ്പെട്ടുപോർച്ചുഗലിലെ ലിസ്ബണിലെ വിനോദ...

കൊല്ലത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം

കൊല്ലത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ മൂന്ന്...

ലഹരിയുമായി മലയാളികളടക്കം ആറുപേർ പിടിയിൽ

ലഹരിയുമായി മലയാളികളടക്കം ആറുപേർ പിടിയിൽ ബെംഗളൂരു: ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്തു...

മിസോറാമിൽ ആദ്യമായി ട്രെയിൻ എത്തുമ്പോൾ

മിസോറാമിൽ ആദ്യമായി ട്രെയിൻ എത്തുമ്പോൾ ഐസോൾ: മലകളുടെ നാടായ മിസോറാമിൽ ആദ്യമായി ട്രെയിൻ...

മാരക വിഷമുള്ള ബ്ലൂ ഡ്രാ​ഗണുകൾ തീരത്തേക്ക്

മാരക വിഷമുള്ള ബ്ലൂ ഡ്രാ​ഗണുകൾ തീരത്തേക്ക് സ്പെയിനിലെ സമുദ്രതീരങ്ങളിൽ വിനോദസഞ്ചാരികളെ ആശങ്കപ്പെടുത്തുന്ന തരത്തിൽ...

ഓണാഘോഷം അതിരുകടക്കല്ലേ!; മുന്നറിയിപ്പ്

ഓണാഘോഷം അതിരുകടക്കല്ലേ!; മുന്നറിയിപ്പ് ഓണം കേരളത്തിലെ ഏറ്റവും വലിയ ഉത്സവം മാത്രമല്ല, മലയാളികളുടെ...

Related Articles

Popular Categories

spot_imgspot_img