തൃശ്ശൂർ അത്താണിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. അപകടത്തിൽ നിന്നും യുവാക്കൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്, കുന്നംകുളം സ്വദേശികളായ സഹോദരങ്ങൾ സഞ്ചരിച്ച കാറാണ് കത്തി നശിച്ചത്. അപകടത്തിൽ കാർ പൂർണ്ണമായും കത്തി നശിച്ചു. ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോർട് സർക്യൂട്ട് മൂലമാണ് തീ പിടിച്ചതെന്നു കരുതുന്നു. കാറിലുണ്ടായിരുന്ന യുവാക്കൾ പെട്ടെന്ന് ചാടിയിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Also read; കോഴിയിറച്ചി വാങ്ങാത്തതിലുളള വിരോധം; മലപ്പുറത്ത് ഭാര്യാമാതാവിനെ വെട്ടി കൊലപ്പെടുത്തി യുവാവ്