web analytics

മൃതദേഹം കുഴിച്ചിട്ട സ്ഥലത്തു നിന്നും പുറത്തെടുത്ത് കത്തിച്ചു; പൊലീസിനെ കുഴപ്പിച്ച്​ നിരന്തരം മൊഴിമാറ്റി മുഖ്യ പ്രതി നിധീഷ്;നവജാത ശിശുവിന്‍റെ മൃതദേഹ അവശിഷ്ടങ്ങൾ ഇന്നും കണ്ടെത്താനായില്ല

കട്ടപ്പന: കട്ടപ്പനയിലെ ദുർമന്ത്രവാദക്കൊലകേസിൽ പൊലീസ് അന്വേഷണം പ്രതിസന്ധിയിൽ.മുഖ്യ​പ്രതി നിതീഷ്​പൊലീസിനെ കുഴപ്പിച്ച്​ നിരന്തരം മൊഴിമാറ്റുകയാണ്. കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിജയന്‍റേതെന്ന്​ (58) കരുതുന്ന മൃതദേഹം കാഞ്ചിയാർ കക്കാട്ടുകടയിലെ വാടകവീടിന്റെ ഹാളിലെ തറ പൊളിച്ച് കണ്ടെത്തിയിരുന്നു. തുടർന്നാണ്​ കുഞ്ഞിന്‍റെ മൃതദേഹത്തിനായി തിരച്ചിൽ ആരംഭിച്ചത്​. വിജയന്‍റെ കൊലപാതകത്തിൽ ഭാര്യയെയും മകനെയും അറസ്റ്റ്​ ചെയ്ത്​ ചോദ്യംചെയ്യും.

കട്ടപ്പനയിൽ നടന്ന മോഷണ ശ്രമത്തിനിടെ പിടിയിലായ നിതീഷിനെയും വിഷ്‌ണുവിനെയും ചോദ്യംചെയ്തതിനെ തുടർന്നാണ് വിഷ്‌ണുവിന്റെ പിതാവ് വിജയന്റെയും സഹോദരിയുടെ നവജാത ശിശുവിനെയും കൊലപ്പെടുത്തി രഹസ്യമായി മറവുചെയ്ത സംഭവം പുറത്താകുന്നത്. നിതീഷും വിജയന്‍റെ മകളും തമ്മിലുണ്ടായ ബന്ധത്തിൽ ജനിച്ച രണ്ടുദിവസം പ്രായമായ കുഞ്ഞിനെ കൊന്ന്​ കുഴിച്ചിട്ടതായാണ്​ പ്രതികൾ സമ്മതിച്ചത്
കൊല്ലപ്പെട്ട നവജാത ശിശുവിന്‍റെ മൃതദേഹ അവശിഷ്ടങ്ങൾ ഇന്നും കണ്ടെത്താനായില്ല. ഒന്നാം പ്രതി നിതീഷ് മൊഴിമാറ്റിപ്പറയുന്നത് പൊലീസിനെ വലയ്ക്കുകയാണ്. മൃതദേഹം കുഴിച്ചിട്ട സ്ഥലത്തു നിന്നും എടുത്ത് കത്തിച്ചെന്നാണ് നിതീഷിന്റെ പുതിയ മൊഴി.

കട്ടപ്പന കക്കാട്ടുകടയിൽ വാടക്ക്ക താമസിച്ചിരുന്ന 57 കാരൻ വിജയൻ, വിജയന്‍റെ മകളുടെ കുഞ്ഞ്. ഈ രണ്ട് പേരുടേയും കൊലപാതക വാർത്തകളുടെ നടുക്കത്തിലാണ് ഇപ്പോഴും കട്ടപ്പന നിവാസികൾ. പ്രതി സ്ഥാനത്ത് നിൽക്കുന്നത് വിജയന്‍റെ മകൻ വിഷ്ണുവും സുഹൃത്ത് നിതീഷുമാണ്. വിജയന്‍റെ മകളിൽ നിതീഷിനുണ്ടായ കുഞ്ഞാണ് ആദ്യം കൊല്ലപ്പെട്ടത്. 2016 ൽ പൂജ ചെയ്യാനായി വിജയന്‍റെ വീട്ടിലെത്തിയ നിതീഷ്, വിജയന്‍റെ മകളുമായി സൗഹൃദത്തിലായി. ഈ ബന്ധത്തിൽ യുവതി ഗർഭിണിയുമായി.

നാണക്കേട് ഭയന്ന് ഈ കുഞ്ഞിനെ നിതീഷും വിഷ്ണുവും വിജയനും ചേർന്ന് കൊല്ലുകയായിരുന്നു.മൃതദേഹം കുഴിച്ചിട്ടത് സാഗര ജംഗ്ഷനിലെ വീട്ടിലെ തൊഴുത്തിലും. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇവിടെ ഇന്നലെയും ഇന്ന് വൈകീട്ടും അന്വേഷണ സംഘം തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. ഇവിടുത്തെ വീടും സ്ഥലവും വിറ്റപ്പോൾ മൃതദേഹം എടുത്ത് കത്തിച്ചു കളഞ്ഞു വെന്നാണ് നിതീഷ് ഇപ്പോൾ പറയുന്നത്.

രണ്ടാം ദിവസത്തെ അന്വേഷണവും വഴിമുട്ടിയതോടെ കൊല്ലപ്പെട്ട കുഞ്ഞിന്‍റെ അമ്മയെയും സഹോദരനെയും വീണ്ടും വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. പ്രതികളുടെ മൊഴി അനുസരിച്ച് 2016 ൽ ആണ് വീട്ട് വിൽക്കുന്നത്. ശേഷം വടക വീട്ടിൽ കഴിഞ്ഞപ്പോഴൊക്കം സ്ത്രീകൾ രണ്ടു പേരും വീട്ടിനുള്ളിൽ തന്നെ കഴിയുകയായിരുന്നു. നിതീഷിൻറെ നിയന്ത്രണത്തിലായിരുന്നു കുടുംബം മുഴുവൻ. കഴിഞ്ഞ ഓഗസ്റ്റിലാണ് വിജയനെ നിതീഷ് കൊന്നത്. വിജയൻ ജോലിക്ക് പോകാൻ മടി കാണിച്ചതായിരുന്നു കൊലപാതക കാരണം.

മൃതദേഹം വീട്ടിൽ കുഴിച്ചിടാൻ ഭാര്യ സുമയും മകൻ വിഷ്ണുവും കൂട്ടു നിന്നുവെന്നാണ് മൊഴി. പൊലീസ് അന്വേഷണത്തിൽ വിജയന്‍റെ മൃതദേഹ അവശിഷ്ടങ്ങൾ കാഞ്ചിയാറിന് സമീപത്തെ കക്കാട്ടുകടയിലെ വാടക വീട്ടിൽ നിന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. തലയോട്ടിയും അസ്ഥികളും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു മോഷണ കേസിൽ നിതീഷും വിഷ്ണുവും പിടിയിലായപ്പോഴാണ് കട്ടപ്പനയിലെ ഇരട്ടക്കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്”

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

10000 രൂപ ശമ്പളം, മൂന്നാമത്തെ കുഞ്ഞ്; വാച്ച്മാനെക്കുറിച്ചുള്ള കുറിപ്പ് വൈറൽ

10000 രൂപ ശമ്പളം, മൂന്നാമത്തെ കുഞ്ഞ്; വാച്ച്മാനെക്കുറിച്ചുള്ള കുറിപ്പ് വൈറൽ ബിഹാർ: മാസം...

മെസി വരില്ല! കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് കണ്ണീർ വാർത്ത; അർജന്റീനയുടെ പ്ലാൻ മാറി, വില്ലനായത് ഖത്തർ

തിരുവനന്തപുരം: കേരളക്കര ഒന്നടങ്കം ആവേശത്തോടെ കാത്തിരുന്ന ആ വലിയ സ്വപ്നത്തിന് തിരിച്ചടി....

അവൻ എന്റെ ചങ്കും പറിച്ചങ്ങ് പോയി… ഹൃദയം നുറുങ്ങുന്ന വാക്കുകളുമായി ലക്ഷ്മി ദേവൻ

അവൻ എന്റെ ചങ്കും പറിച്ചങ്ങ് പോയി… ഹൃദയം നുറുങ്ങുന്ന വാക്കുകളുമായി ലക്ഷ്മി...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

തന്നെ വധിച്ചാൽ ഇറാനെ പൂർണമായി നശിപ്പിക്കാൻ മുൻകൂട്ടി നിർദേശം നൽകിയിട്ടുണ്ടെന്ന് ട്രംപ്; സംഘർഷം പുകയുന്നു

തനിക്കെതിരെ ഉയർന്ന വധഭീഷണിക്ക് ശക്തമായ മറുപടിയുമായി ഡൊണാൾഡ് ട്രംപ് വാഷിങ്ടൺ ∙ ഇറാനെതിരായ...

വിസ്മയ ‘തുടക്കം’; മോഹൻലാലിന്റെ മകളുടെ സിനിമയിൽ ആരാണാ താടിക്കാരൻ

വിസ്മയ ‘തുടക്കം’; മോഹൻലാലിന്റെ മകളുടെ സിനിമയിൽ ആരാണാ താടിക്കാരൻ മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ...

Related Articles

Popular Categories

spot_imgspot_img