വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: അച്ചൻകോവിൽ ആറ്റിൽ ഒഴുക്കിൽ പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി. നബീൽ നിസാം എന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയോടെ കല്ലറകടവിലാണ് അപകടം നടന്നത്. ഒഴുക്കിൽപ്പെട്ട പത്തനംതിട്ട ചിറ്റൂർ സ്വദേശി അജ്സൽ അജി എന്ന വിദ്യാർത്ഥിയുടെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു.

സ്കൂളിൽ നിന്നും പരീക്ഷ കഴിഞ്ഞെത്തി പുഴയിൽ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

ഏഴംഗ സംഘമാണ് പുഴയിൽ ഇവിടെ കുളിക്കാനെത്തിയത്. ഇതിൽ രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു. നബീലിനായി രണ്ട് ദിവസമായി ഫയർഫോഴ്സിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തുകയായിരുന്നു.

ഇതിനിടയിലാണ് ഇന്ന് മെയിൻ കടവ് എന്ന ഭാഗത്ത് നിന്നും നബീലിന്‍റെ മൃതദേഹവും കണ്ടെത്തിയത്. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

ഇന്നും കനത്തമഴ; ജാ​ഗ്രതാ നിർദ്ദേശം ആറു ജില്ലകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കുള്ള സാധ്യത തുടരുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ ജില്ലകളിലാണ് കൂടുതൽ ജാഗ്രത ആവശ്യമായ സാഹചര്യമെന്ന് അധികൃതർ വ്യക്തമാക്കി.

ശക്തമായ മഴയോടൊപ്പം ശക്തമായ കാറ്റും അനുഭവപ്പെടാനിടയുള്ളതിനാൽ, പൊതുജനങ്ങളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പുലർത്തണമെന്ന നിർദേശം നൽകി.

തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് മുന്നറിയിപ്പ്.

കാലാവസ്ഥാ വകുപ്പിന്റെ മാനദണ്ഡപ്രകാരം, 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്ററിൽ നിന്ന് 115.5 മില്ലിമീറ്റർ വരെയുള്ള മഴയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒട്ടേറെ പ്രദേശങ്ങളിൽ വെള്ളക്കെട്ടും ചെറുകിട മണ്ണിടിച്ചിലും സംഭവിച്ചതോടെ, മുന്നറിയിപ്പ് ഗൗരവമായി കാണണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശം.

വടക്കൻ കേരളം കൂടുതൽ മഴ ലഭിക്കാനിടയുള്ള പ്രദേശമാണെന്ന് പ്രവചനം സൂചിപ്പിക്കുന്നു. ഇതോടെ നദീതടങ്ങളിലും മലപ്രദേശങ്ങളിലും ജലനിരപ്പ് ഉയരാനുള്ള സാധ്യത ഒഴിവാക്കാനാകില്ല.

തെക്കൻ ജില്ലകളിൽ ഇടിയോടു കൂടിയ മഴ


അതേസമയം, തെക്കൻ ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്ക്കുള്ള സാധ്യതയും നിലനിൽക്കുന്നു.

ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വീശുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പ് വ്യക്തമാക്കുന്നു.

കേരള – കർണാടക തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള – കർണാടക തീരങ്ങളിൽ ഇന്ന് കടലിൽ പോകുന്നത് അപകടകരമാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കടലിൽ ഉയർന്ന തിരമാലകളും മോശം കാലാവസ്ഥയും നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ തീരത്തേക്ക് മടങ്ങിവരണമെന്ന നിർദേശം നൽകി. ലക്ഷദ്വീപ് തീരത്ത് മോശം കാലാവസ്ഥ 29-ാം തീയതി വരെയും തുടരുമെന്നാണു മുന്നറിയിപ്പ്.

കടലിൽ പോകുന്നവർക്ക് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനിടയുണ്ട്. ചില സമയങ്ങളിൽ ഇത് 60 കിലോമീറ്റർ വരെയും ഉയർന്നേക്കാം.

Summary: The body of Nabeel Nizam, a Class 9 student, was recovered after being swept away in Achankovil river. The tragic incident occurred at Kallarakadavu on Tuesday noon.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി വണ്ടിപ്പെരിയാർ: ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ...

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി പത്തനംതിട്ട: പാട്ടത്തിനെടുത്ത സ്ഥലത്ത് തെങ്ങിനും വാഴയ്ക്കുമൊപ്പം കഞ്ചാവുചെടികള്‍...

എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ്

എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ് ന്യൂഡൽഹി: എഞ്ചിനിൽ തീപടർന്നതിനെ തുടർന്ന് എയർ...

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി ജന്മദിന പാർട്ടിയിൽ തുടങ്ങിയ തർക്കം ന്യൂഡൽഹി: ന്യൂഡൽഹിയിലെ രോഹിണിയിൽ ഇരട്ടകൊലപാതകം....

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു എറണാകുളം: കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റിൽ കാട്ടാന...

Related Articles

Popular Categories

spot_imgspot_img