റോഡിൽ കുഴിയുടെ സമീപം വച്ചിരുന്ന മുന്നറിയിപ്പ് ബോർഡിൽ ബൈക്ക്തട്ടി; വീണത് റോഡിലേക്ക്; എതിരെ വന്ന കാർ കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം

കൊല്ലം: വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കൊട്ടിയം തഴുത്തല സുനിൽ ഭവനിൽ സുനിൽ ക്ലീറ്റസ് (38) ആണ് മരിച്ചത്. റോഡിന് കുറുകെ കലുങ്ക് നിർമ്മിക്കുന്നതിനെടുത്ത കുഴിയുടെ സമീപം വച്ചിരുന്ന മുന്നറിയിപ്പ് ബോർഡിൽ തട്ടി റോഡിലേയ്ക്ക് തെറിച്ചുവീണ സുനിലിന്റെ ശരീരത്തിലൂടെ എതിരെ വന്ന കാർ കയറിയിറങ്ങുകയായിരുന്നു.

തഴുത്തല വൈദ്യശാല മുക്കിനടുത്ത് ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. കൊട്ടിയം ഭാഗത്തു നിന്നും ബുള്ളറ്റിൽ വന്ന സുനിൽ ക്ലീറ്റസിൻ്റെ ബൈക്ക് സൂചക ബോർഡിൽ തട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ സുനിലിൻ്റെ മുകളിലൂടെ എതിരെ വന്ന ആഡംബര കാർ കയറിയിറങ്ങി. കാറിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ സുനിലിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കൊട്ടിയം നിത്യസഹായ മാതാ ദേവാലയത്തിൻ്റെ സെമിത്തേരിയിൽ നടക്കും. ഭാര്യ രേഷ്മ. മക്കൾ. ഷെറിൻ, ഷെറീന. കൊട്ടിയം പോലീസ് കേസെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

Other news

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; സോഷ്യൽ മീഡിയ താരം ‘തൃക്കണ്ണൻ’ കസ്റ്റഡിയിൽ

ആലപ്പുഴ: വിവാഹ വാഗ്‌ദാനം​ നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ സോഷ്യൽ മീഡിയ...

ഇടുക്കിയിൽ ഗ്രാമ്പു വിളവെടുപ്പിനിടെ മരത്തിൽ നിന്നും വീണ് കർഷകൻ മരിച്ചു

ഇടുക്കി മേട്ടുക്കുഴിയിൽ കൃഷിയിടത്തിലെ ഗ്രാമ്പു വിളവെടുക്കുന്നതിനിടെ മരത്തിൽ നിന്നും വീണ് കർഷകൻ...

പുലർച്ചെയോടെ പൊട്ടിത്തെറി ശബ്ദം! വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന അഞ്ചോളം വാഹനങ്ങൾ കത്തിനശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഇൻഫോസിസിന് സമീപമുള്ള വീട്ടിലാണ് സംഭവം നടന്നത്. കുളത്തൂർ കോരാളം...

15 വയസുകാരന്റെ തൊണ്ടയിൽ കുടുങ്ങിയത് ഹാങ്ങർ ഹുക്ക്; 3 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ തിരികെ ജീവിതത്തിലേക്ക്

കൊച്ചി: 15 വയസുകാരന്റെ തൊണ്ടയിൽ കുടുങ്ങിയ ഹാങ്ങർ ഹുക്ക് എൻഡോസ്കോപ്പി ശസ്ത്രക്രിയയിലൂടെ...

‘നാൻസി റാണി’വിവാദത്തിൽ പ്രതികരണവുമായി നടി അഹാന കൃഷ്ണ രംഗത്ത്

കൊച്ചി: 'നാൻസി റാണി' എന്ന ചിത്രത്തിന്റെ പ്രമോഷന് നടി അഹാന കൃഷ്ണ...

വീണ്ടും കൗമാര ആത്മഹത്യ! അഞ്ചലിൽ 17കാരി വീടിനുള്ളിൽ മരിച്ച നിലയിൽ

കൊല്ലം: അഞ്ചൽ ഏരൂർ കരിമ്പിൻകോണത്ത് 17കാരി തൂങ്ങിമരിച്ച നിലയിൽ. കരിമ്പിൻകോണം തടത്തിവിള...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!