web analytics

ഷവർമക്കുള്ളിൽ കടത്താൻ ശ്രമിച്ചത് കറൻസികൾ; കള്ളക്കടത്തിനുള്ള ശ്രമം അധികൃതർ പൊളിച്ചു

കുവൈറ്റ് സിറ്റി: കെയ്റോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കറൻസി കള്ളക്കടത്തിനുള്ള ശ്രമം അധികൃതർ പൊളിച്ചു. ഒരു മില്യൺ ഈജിപ്ഷ്യൻ പൗണ്ടാണ് ഷവർമ സാൻഡ്‌വിച്ച് പൊതിഞ്ഞ് കടത്താൻ ശ്രമിച്ചത്.The authorities foiled the smuggling attempt

ഈജിപ്ത് എയർ വിമാനത്തിൽ കുവൈറ്റിലേക്ക് യാത്ര ചെയ്യാനത്തിയ ഈജിപ്ഷ്യൻ പൗരനാണ് പിടിയിലായത്. എയർപോർട്ട് സെക്യൂരിറ്റിക്ക് ഇയാളുടെ ലഗേജുകളിൽ സംശയം തോന്നിയെന്ന് വിമാനത്താവളത്തിൽ നിന്നുള്ള വൃത്തങ്ങൾ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

പരിശോധനയിൽ, അധികാരികൾ 1,253,000 ഈജിപ്ഷ്യൻ പൗണ്ട് (ഏകദേശം 21,79,855) ഷവർമ പൊതിയുന്നതുപോലെ പായ്ക്ക് ചെയ്തതായി കണ്ടെത്തി. ഈജിപ്ത് എയർ 615 നമ്പർ വിമാനത്തിൽ യാത്രക്കാർക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടെയാണ് അറസ്റ്റ്.

സംശയം തോന്നിയതോടെ ഈജിപ്ഷ്യൻ പൗരൻറെ ബാഗുകൾ പരിശോധിക്കുകയായിരുന്നു. സ്റ്റാൻഡേർഡ് പാസഞ്ചർ സ്ക്രീനിങ്ങിൽ തന്നെ ഉദ്യോഗസ്ഥർക്ക് സംശയം ഉയർന്നു. വ്യക്തിയുടെ ലഗേജുകൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ എയർപോർട്ട് അധികൃതർ ഷവർമക്കുള്ളിൽ വലിയ തുകകൾ ശ്രദ്ധാപൂർവ്വം ഒളിപ്പിച്ചതായി കണ്ടെത്തി. സുരക്ഷാ ജീവനക്കാരെ കബളിപ്പിക്കാനായിരുന്നു ഒളിച്ചുകളി.

spot_imgspot_img
spot_imgspot_img

Latest news

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

Other news

Related Articles

Popular Categories

spot_imgspot_img