ഇന്ത്യൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് സ്ഥാനത്തേക്ക് അപേക്ഷിക്കാൻ കഴിയുന്ന അവസാന ദിവസമായിരുന്ന ഇന്നലെ പരിശീലകനാകാൻ ലഭിച്ച അപേക്ഷകളിൽ വാജന്മാരുടെ വിളയാട്ടം. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും പേരിൽവരെ വ്യാജ അപേക്ഷകൾ എത്തിയിട്ടുണ്ട്. നരേന്ദ്ര മോദി, അമിത് ഷാ, ഷാരൂഖ് ഖാൻ തുടങ്ങിയ പ്രമുഖരുടെ പേരുകൾ ഉൾപ്പെടെ 3400 ഓളം വ്യാജ അപേക്ഷകളാണ് മുഖ്യ പരിശീലക സ്ഥാനത്തേക്ക് ബിസിസിഐക്ക് ലഭിച്ചത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സൂക്ഷ്മപരിശോധനയിൽ, നരേന്ദ്ര മോദി, അമിത് ഷാ, വീരേന്ദർ സെവാഗ്, ഷാരൂഖ് ഖാൻ, സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി തുടങ്ങി നിരവധി ആളുകളുടെ പേരുടെ പേരുകളിൽ ബിസിസിഐ ക്ക് വ്യാജ അപേക്ഷകൾ ലഭിച്ചതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. മുമ്പും ബി സി സി ഐ അപേക്ഷ ക്ഷണിച്ചപ്പോൾ ഇതുപോലെ ധാരാളം വ്യാജ അപേക്ഷകൾ വന്നിരുന്നു. ഇപ്പോൾ ലഭിച്ച വ്യാജമല്ലാത്ത അപേക്ഷകളിൽ നിന്ന് ബി സി സി ഐ കൂടുതൽ പരിശോധന നടത്തി ഇനി പരിശീലകരെ ഷോർട്ട് ലിസ്റ്റ് ചെയ്ത് അവരെ ഇന്റർവ്യൂ ചെയ്യും എന്നാണു അധികൃതർ അറിയിച്ചിരിക്കുന്നത്. അടുത്ത തവണ മുതൽ അപേക്ഷകർ നിശ്ചിത തുക കെട്ടിവെച്ച് അപേക്ഷ നൽകുന്ന രീതിയിൽ ആക്കാൻ ആണ് ബിസിസിഐ ആലോചിക്കുന്നത്. എന്നാൽ മാത്രമെ ഇത്തരം വ്യാജ അപേക്ഷകൾ തടയാൻ ആകൂ എന്നാണു അധികൃതരുടെ അഭിപ്രായം.









