മഹീന്ദ്രയുടെ ഈ സ്വാതന്ത്ര്യദിനത്തിലെ സർപ്രൈസ്; അത് ഇലക്ട്രിക് ഥാർ എന്ന് വാഹന പ്രേമികൾ

ഥാർ, എക്‌സ്‌യുവി 700, ഥാർ റോക്‌സ് തുടങ്ങിയ വാഹനങ്ങളെല്ലാം സ്വാതന്ത്ര്യദിനത്തിൽ മഹീന്ദ്ര പുറത്തിറക്കിയ പ്രമുഖ വാഹനങ്ങളാണ്. എന്നാൽ ഈ വർഷം എന്തായിരിക്കും മഹീന്ദ്ര ഇന്ത്യയിലെ ഉപയോക്താക്കൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് എന്നറിയാനുള്ള കൗതുകത്തിലാണ് രാജ്യത്തെ വാഹനപ്രേമികൾ. ആകാംക്ഷ ജനിപ്പിക്കുന്ന ഒരു ടീസറും മഹീന്ദ്ര ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.

വിഷൻ ടി എന്ന് വെളിപ്പെടുത്തിയിട്ടുള്ള ടീസറാണ് മഹീന്ദ്ര ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഓഗസ്റ്റ് 15-ന് മുംബൈയിൽ നടക്കുന്ന ചടങ്ങിൽ വെളിപ്പെടുത്തുന്ന വാഹനമോ കൺസെപ്‌റ്റോ ആയിരിക്കും വിഷൻ ടി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് വിലയിരുത്തൽ.

വിഷൻ ടി എന്നത് കഴിഞ്ഞ വർഷം പ്രദർശിപ്പിച്ച ഥാർ ഇലക്ട്രിക് കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പ് ആയിരിക്കുമോയെന്നും അഭ്യൂഹങ്ങൾ ഉണ്ട്. മഹീന്ദ്രയുടെ ഫ്രീഡം എൻയു പ്ലാറ്റ്‌ഫോമിൽ ഒരുങ്ങുന്ന ആദ്യ മോഡലായിരിക്കും വിഷൻ ടി എന്നാണ് വിലയിരുത്തൽ.

ടീസർ പങ്കുവെച്ചെങ്കിലും പുറത്തിറക്കാനൊരുങ്ങുന്ന വാഹനമോ കൺസെപ്‌റ്റോ സംബന്ധിച്ച് മഹീന്ദ്ര മറ്റ് സൂചനകളൊന്നും പുറത്തു വിട്ടിട്ടില്ല. ടീസർ ചിത്രത്തിൽ നിന്ന് ഇത് ഇലക്ട്രിക് ഥാർ തന്നെയായിരിക്കുമെന്നാണ് മഹീന്ദ്ര ആരാധകർ പ്രതീക്ഷിക്കുന്നത്.

വിഷൻ ടി-ക്ക് പുറമെ, വേറെയും ഇലക്ട്രിക്, ഇന്റേണൽ കംബസ്റ്റിയൻ എൻജിൻ മോഡലുകളും ഓഗസ്റ്റ് 15-ന് മഹീന്ദ്ര പ്രദർശനത്തിന് എത്തിക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ബൊലേറൊ നിയോ മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് മാത്രമാണ് ഇതിൽ ഉറപ്പായ മോഡൽ.

ഥാറിന്റെ ഇലക്ട്രിക് മോഡൽ ഇന്ത്യൻ നിരത്തുകളിലും എത്തുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ഉൾപ്പെടെ ഉറപ്പുനൽകിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങൾക്കായി മഹീന്ദ്ര വികസിപ്പിച്ചിട്ടുള്ള ഇൻഗ്ലോ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയായിരിക്കും ഥാർ ഇലക്ട്രിക് ഒരുങ്ങുകയെന്നായിരുന്നു പുറത്തുവന്ന ആദ്യ സൂചനകൾ.

കോമൺ ബാറ്ററി പാക്ക് ഡിസൈനിനൊപ്പം യൂണിഫോം സെൽ-ടു-പാക്ക് സാങ്കേതികവിദ്യയുമാണ് ഈ പ്ലാറ്റ്‌ഫോമിന്റെ സവിശേഷതയായി വിശേഷിപ്പിക്കുന്നത്.

മുൻ വർഷങ്ങളിൽ പ്രദർശിപ്പിച്ചിട്ടുളള കൺസെപ്റ്റ് അനുസരിച്ച്, റെഗുലർ ഥാറിൽ നിന്ന് വ്യത്യസ്തമായ ലുക്കാണ് ഇലക്ട്രിക് മോഡലിന്റേത്. റെട്രോ സ്‌റ്റൈലിലാണ് എക്സ്റ്റീരിയർ.

ചതുത്തിൽ ഒരുങ്ങിയിട്ടുള്ള ഡിആർഎല്ലും ഹെഡ്‌ലൈറ്റും. പുതുമയോടെ തീർത്തിരിക്കുന്ന ഗ്രില്ല്, ഓഫ്‌റോഡ് വാഹനങ്ങളെ ഓർമപ്പെടുത്തുന്ന ബമ്പർ, ഹമ്മറിലേതിന് സമാനമായി ഒരുക്കിയിട്ടുള്ള വിൻഡ് ഷീൽഡ് എന്നിവ മുഖഭാവം അലങ്കരിക്കുമ്പോൾ, എൽ.ഇ.ഡി. ടെയ്ൽലൈറ്റും മസ്‌കുലർ ബമ്പറുമെല്ലാമാണ് പിൻഭാഗം ആകർഷകമാക്കുന്നത്.

ലളിതമായ ഡിസൈനിലാണ് ഇലക്ട്രിക് ഥാർ കൺസെപ്റ്റിന്റെ അകത്തളം ഒരുങ്ങിയിരുന്നത്. വലിപ്പം കൂടിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് അകത്തളത്തിലെ ഒരേയൊരു ആഡംബരം.

ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഫുൾ ഡിജിറ്റലായാണ് നൽകിയിരിക്കുന്നത്. ഫ്യൂച്ചറിസ്റ്റിക്കായാണ് സ്റ്റിയറിങ്ങ് വീൽ ഡിസൈൻ ചെയ്തിട്ടുള്ളത്. ആംറെസ്റ്റിൽ അവസാനിക്കുന്ന വലിയ സെന്റർ കൺസോളും ഇതിൽ ഒരുക്കുന്നുണ്ട്. എ.സി. വെന്റുകളിൽ ഉൾപ്പെടെ പുതുമയുള്ള ഡിസൈനും ഇതിൽ നൽകിയിരുന്നു.

ENGLISH SUMMARY:

Thar, XUV700, and Thar Roxx are among the popular vehicles previously launched by Mahindra on Independence Day. This year, automobile enthusiasts across India are eagerly waiting to see what Mahindra has in store. The company has now released a teaser, further heightening anticipation.

spot_imgspot_img
spot_imgspot_img

Latest news

ഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ

ഭീകരൻ അബൂബക്കർ സിദ്ദിഖ് (60) പിടിയിൽ. ആന്ധ്രപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്നാണ് അബൂബക്കറിനെ...

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു...

ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ...

നടുവേദനയ്ക്ക് കീഹോൾ സര്‍ജറി; യുവാവിന് ദാരുണാന്ത്യം; ആലുവ രാജിഗിരി ആശുപത്രിക്കെതിരെ കേസ്

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി...

Other news

ടോയ് കാറിനുള്ളിൽ രാജവെമ്പാല; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

കണ്ണൂര്‍: കുട്ടിയുടെ കളിപ്പാട്ട കാറിനുള്ളിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. കണ്ണൂര്‍ ചെറുവാഞ്ചേരിയിലാണ്...

30 കൊല്ലം ഞാനനുഭവിച്ച വേദനയാണ് സർ, ഞാൻ മീഡിയ വക്താവാണ്, ഇതിനൊരു മറുപടി താ… പുതിയ പോലീസ് മേധാവിയുടെ പത്രസമ്മേളനത്തിനിടെ നാടകീയ രം​ഗങ്ങൾ

തിരുവനന്തപുരം: ഡിജിപി റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റതിന് പിന്നാലെ...

സംസ്ഥാനത്തെ ആദ്യ റോഡ് സുരക്ഷാ ക്ലിനിക്ക്; റോഡ് സുരക്ഷാ അംബാസിഡർമാരാകാൻ മെഡിക്കൽ വിദ്യാർത്ഥികൾ

ആലപ്പുഴ: മെഡിക്കൽ വിദ്യാർത്ഥികൾ റോഡ് സുരക്ഷാ അംബാസിഡർമാരാകും. റോഡപകടസാദ്ധ്യത കുറയ്ക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ...

പരീക്ഷപ്പേടിയിൽ വിദ്യാർഥിനിയുടെ ആത്മഹത്യ; സംഭവം പെരുമ്പാവൂരിൽ

പെരുമ്പാവൂർ: പരീക്ഷപ്പേടിയെ തുടർന്ന് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ചേലാമറ്റം പിലപ്പിള്ളി വീട്ടിൽ...

Related Articles

Popular Categories

spot_imgspot_img