ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അനിൽ ആന്റണിക്കെതിരായ ആരോപണത്തിൽ തെളിവുകളുമായി ദല്ലാൾ ടി.ജി. നന്ദകുമാർ. അനിൽ ആന്റണി പണം വാങ്ങിയെന്ന് തെളിയിക്കുന്ന ചിത്രങ്ങളും രേഖകളും ആണ് നന്ദകുമാർ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ കൊണ്ടുവന്നത്. എൻഡിഎ അധികാരത്തിൽ വന്നാലും ഇന്ത്യ അധികാരത്തിൽ വന്നാലും താൻ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കണമെന്ന് നന്ദകുമാർ ആവശ്യപ്പെട്ടു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ശോഭാ സുരേന്ദ്രൻ പത്തുലക്ഷം രൂപ വാങ്ങിയതിന് തെളിവുകൾ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സ്റ്റാൻഡിങ് കോൺസൽ നിയമനത്തിനായി 25 ലക്ഷം രൂപ അനിൽ ആന്റണി കൈപ്പറ്റിയെന്നാണ് നന്ദകുമാറിന്റെ ആരോപണം. സ്റ്റാൻഡിങ് കോൺസിൽ ഇന്റർവ്യൂ കോൾ ലെറ്റർ പകർപ്പ് കയ്യിൽ ഉണ്ട്. നിയമനം നടക്കാതെ വന്നപ്പോൾ അഞ്ചുതവണയായി പണം തിരിച്ചുനൽകുകയും ചെയ്തു. ആൻഡ്രൂസ് ആന്റണിയുടെ അടുപ്പക്കാരനാണ് അനിൽ ആന്റണി. മോദിയും അനിൽ ആന്റണിയും ആന്ഡ്രൂസ് ആന്റണിയും ഒരുമിച്ച് നിൽക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചു.
ബിജെപിയുടെ ക്രൗഡ്പുള്ളർ നേതാവ് എന്റെ കയ്യിൽ നിന്ന് പത്തുലക്ഷം രൂപ വാങ്ങിയിട്ട് മടക്കിത്തന്നിട്ടില്ല എന്നാണ് ശോഭാ സുരേന്ദ്രൻ പണം കൈപറ്റിയതിനെ കുറിച്ച് നന്ദകുമാർ പറഞ്ഞത്. ഇതിന്റെ ബാങ്ക് രസീതും മാധ്യമങ്ങൾക്ക് മുന്നിൽ നന്ദകുമാർ നിരത്തി.
Read Also: ഇടപെടാനാകില്ലെന്ന് ഹൈക്കോടതി; രാജീവ് ചന്ദ്രശേഖറിൻറെ പത്രിക തള്ളണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി