ഫോൺ വിൽക്കാൻ ഒരുങ്ങുകയാണോ? അതിനുമുൻപ് ഇക്കാര്യങ്ങൾ നിർബന്ധമായും ചെയ്യണം

ഫോണുകൾ വില്പന നടത്തുന്നത് സർവ സാധാരണമാണ്. എന്നാൽ ഫോണുകൾ വിൽക്കുമ്പോഴുണ്ടാകുന്ന അശ്രദ്ധ മൂലം പിന്നീട് പല പ്രശ്നങ്ങളും സൃഷ്ടിക്കാറുണ്ട്. സ്വകാര്യമായി സൂക്ഷിച്ച ഫോട്ടോകളും മെസ്സേജുകളും മുതൽ യുപിഐ ആപ്പുകൾ വരെ ഇത്തരത്തിൽ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഫോൺ വില്പന നടത്തുന്നതിന് മുൻപായി പ്രധാനമായും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ നോക്കാം

1. ബാങ്കിങ് യുപിഐ ആപ്പുകൾ ഡിലീറ്റ് ചെയ്യുക

ഫോൺ മറ്റൊരാൾക്ക് വിൽക്കുന്നതിന് മുമ്പ് എല്ലാ യുപിഐ ആപ്പുകളും ഡിലീറ്റ് ചെയ്തെന്നുറപ്പു വരുത്തണം. ഒടിപി ഉപയോഗിച്ച് മാത്രമേ സാമ്പത്തിക ഇടപാടുകൾ നടത്താൻ സാധിക്കു. എങ്കിലും ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് ഈ അപ്പുകളിൽ സേവ് ചെയ്യപ്പെട്ടിട്ടുള്ള വിവരങ്ങൾ മറ്റൊരു വ്യക്തിക്ക് ലഭിക്കുന്നത് വലിയ അപകടങ്ങളിലേക്ക് വഴിവെക്കും. അതുകൊണ്ട് എല്ലാ യുപിഐ ആപ്പുകളും ഡിലീറ്റ് ചെയ്യണം.

2. കോൾ റെക്കോഡുകളും മെസേജുകളും പൂർണമായും നീക്കം ചെയ്യുക

കോണ്ടാക്ടുകൾ ഇ മെയിൽ ഐഡി ഉപയോഗിച്ച് ബാക് അപ്പ് ചെയ്യുന്നതുപോലെ മെസേജുകളും കോൾ റെക്കോഡിങ്ങുകളും ബാക് അപ്പ് ചെയ്യാനുള്ള സൗകര്യം ഉണ്ട്. അതുകൊണ്ട് തന്നെ ഫോൺ കൈമാറ്റം ചെയ്യുന്നതിന് മുൻപ് കോൾ റെക്കോഡുകളും മെസേജുകളും പൂർണമായും നീക്കം ചെയ്യണം. മെസേജുകൾ ഗൂഗിൾ ഡ്രൈവിൽ സ്റ്റോർ ചെയ്യുന്നതിലൂടെ എളുപ്പം പുതിയ ഫോണിലേക്ക് ബാക്കപ്പ് ചെയ്യാൻ സാധിക്കും.

3. ക്ലൗഡ് സ്റ്റോറേജുകൾ ഉപയോഗിക്കുക

ഗൂഗിൾ ഫോട്ടോസ്, ഗൂഗിൾ ഡ്രൈവ്, മൈക്രോസോഫ്റ്റ് വൺ ഡ്രൈവ്, ഡ്രോപ്പ് ബോക്സ് പോലുള്ള ക്ലൗഡ് സ്റ്റോറേജുകളിൽ ഫോട്ടോയും കോണ്ടാക്ടുകളുമുൾപ്പെടെയുള്ള ഡാറ്റ സൂക്ഷിക്കാൻ ഉപയോഗിക്കുന്നത് പെട്ടന്ന് മറ്റൊരു ഫോണിലേക്ക് മാറ്റാൻ സഹായിക്കും.

4. എക്സ്റ്റേണൽ ഡ്രൈവിൽ വിവരങ്ങൾ സൂക്ഷിക്കാം

ക്ലൗഡ് സ്റ്റോറേജുകളാണ് നമുക്കാവശ്യമായ ഫയലുകൾ ഏറ്റവും സുരക്ഷിതമായും എളുപ്പത്തിലും കൈകാര്യം ചെയ്യാൻ സാധിക്കുന്ന സംവിധാനം. എന്നാൽ ഹാർഡ് ഡിസ്‌ക്കുകൾ പോലുള്ള ഒരു എക്സ്റ്റേണൽ സ്റ്റോറേജിൽ വിവരങ്ങൾ സൂക്ഷിക്കുന്നത് കൂടുതൽ ഫയലുകൾ സൂക്ഷിക്കാൻ സഹായിക്കും.

5. എല്ലാ അക്കൗണ്ടുകളിൽ നിന്നും ലോഗ് ഔട്ട് ചെയ്ത്, ആപ്പുകൾ ഡിലീറ്റ് ചെയ്യുക

ഫോണുകൾ കൈമാറുന്നതിന് മുമ്പ് എല്ലാവരും ഫോൺ റീസെറ്റ് ചെയ്യും. എന്നാൽ റീസെറ്റ് ചെയ്യുന്നതിന് മുമ്പ് നമ്മൾ ലോഗ് ഇൻ ചെയ്തിട്ടുള്ള എല്ലാ അകൗണ്ടുകളിൽ നിന്നും ലോഗ് ഔട്ട് ചെയ്ത്, ആപ്പുകൾ അൺ ഇൻസ്റ്റാൾ ചെയ്തു എന്നുറപ്പു വരുത്തണം. ഫാക്ടറി റീസെറ്റ് ചെയ്തതുകൊണ്ട് ഗൂഗിൾ അക്കൗണ്ടുകളിൽ നിന്ന് ലോഗ് ഔട്ട് ആകില്ല. അത് റീസെറ്റ് ചെയ്യുന്നതിന് മുമ്പ് നിർബന്ധമായും ലോഗ് ഔട്ട് ചെയ്യേണ്ടതാണ്. സെറ്റിങ്സിൽ ‘അക്കൗണ്ട്സ്’ എന്ന് സെർച്ച് ചെയ്ത് എവിടെയെല്ലാം നമ്മൾ ഗൂഗിൾ അക്കൗണ്ട് ലോഗ് ഇൻ ചെയ്തിട്ടുണ്ടെന്നു മനസിലാക്കാം.

6. മൈക്രോ എസ് ഡി കാർഡുകൾ നീക്കം ചെയ്യണം

മൈക്രോ എസ് ഡി കാർഡുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഫോൺ കൈമാറുന്നതിന് മുമ്പ് അത് നീക്കം ചെയ്യണം. നീക്കം ചെയ്യുന്നതിന് മുമ്പ് അതിലുള്ള വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

7. സിം കാർഡുകളും ഇ-സിം വിവരങ്ങളും നീക്കം ചെയ്യണം

മൊബൈൽ ഫോൺ കൈമാറുന്ന സമയത്ത് സ്വാഭാവികമായും സിം നീക്കം ചെയ്യും. എന്നാൽ ഇ-സിം വിവരങ്ങൾ കളയാൻ പലപ്പോഴും ആളുകൾ മറക്കാറുണ്ട്. ഫിസിക്കൽ സിമ്മും ഇ-സിം വിവരങ്ങളും ഫോൺ കൈമാറുന്നതിന് മുമ്പ് നിർബന്ധമായും നീക്കം ചെയ്യണം.

8. വാട്സാപ്പ് ബാക് അപ്പ് നിർബന്ധമായും ചെയ്യുക

പുതിയ ഫോണിലേക്ക് മാറുന്നതിനു മുമ്പ് ഗൂഗിൾ ഡ്രൈവിൽ ബാക് അപ്പ് ഫയൽ നിർമിച്ച് വാട്സാപ്പ് പൂർണമായും മറ്റൊരു ഫോണിലേക്ക് മാറ്റാം. ഏതൊക്കെ ഫയലുകൾ നിലനിർത്തണമെന്നും കളയണമെന്നും ബാക് അപ്പ് ഫയൽ ഉണ്ടാക്കുമ്പോൾ തന്നെ തീരുമാനിക്കാവുന്നതാണ്.

9. ഫാക്ടറി റീസെറ്റ് ചെയ്യുക

എല്ലാ ഫയലുകളും ബാക് അപ്പ് ചെയ്തു എന്നുറപ്പാക്കിയതിനു ശേഷം ഫാക്ടറി റീസെറ്റ് ചെയ്യേണ്ടത് ഫോൺ വിൽക്കുന്നതിന് മുമ്പ് ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. സെറ്റിങ്സിൽ റീസെറ്റ് എടുത്ത്, ഇറേസ് ഓൾ ഡാറ്റ എന്ന് സെലക്ട് ചെയ്യുന്നതിലൂടെ ഫോണിൽ നമ്മൾ സേവ് ചെയ്തിരുന്ന എല്ലാ വിവരങ്ങളും ഇല്ലാതാകും.

10. ഫോൺ വിൽപ്പനയ്ക്ക് തയാറാക്കാം

വിൽക്കുന്നതിന് മുമ്പ് ഫോൺ പൂർണമായും വൃത്തിയാക്കുക എന്നത് പ്രധാനമാണ്. ഇലക്ട്രോണിക് ഉപകരണങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ദ്രാവകങ്ങളുപയോഗിച്ച് വൃത്തിയാക്കാം. ഫോൺ വാങ്ങിയപ്പോഴുള്ള പെട്ടിയും അതിനോടൊപ്പം ലഭിച്ച മറ്റു സാധനങ്ങളും രേഖകളും തയാറാക്കി വയ്ക്കുകയും ചെയ്യണം.

 

Read Also: ഐഫോൺ 16-ന് ‘ആവശ്യമായ ബാറ്ററികൾ ഇന്ത്യയിൽ നിർമ്മിക്കും ആഗ്രഹം പറഞ്ഞ് ടെക് ഭീമൻ ആപ്പിൾ

 

spot_imgspot_img
spot_imgspot_img

Latest news

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

തിരുത്തി നൽകണം; മുകേഷിനെതിരായ കുറ്റപത്രം മടക്കി

കൊച്ചി: മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം കോടതി മടക്കി. തീയതികളിലുണ്ടായ പിഴവിനെ...

വീണ്ടും കള്ളക്കടൽ; കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ...

നെന്മാറ ഇരട്ട കൊലപാതകം; പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷ

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്...

Other news

വരച്ചവരയ്ക്ക് കൈക്കൂലി; റവന്യൂ വിഭാഗം ജീവനക്കാരൻ വിജിലൻസ് പിടിയിൽ; പ്രതിയെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കി

ആലപ്പുഴ: വസ്തുവിന്റെ ലൊക്കേഷൻ സ്‌കെച്ചിനു 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ...

ചരിത്ര തീരുമാനവുമായി യു കെ; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് ഇനി നടക്കില്ല !

ബ്രിട്ടൻ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് വർധിക്കുന്ന...

യു.കെ. ഡംഗനണിൽ തീപിടിച്ച വീട്ടിൽ അകപ്പെട്ടത് നാലുപേർ; നിമിഷങ്ങൾക്കകം പാഞ്ഞെത്തി അഗ്നിരക്ഷാസേന

യു.കെ. നോർത്തേൺ അയർലൻഡിലെ ഡംഗനണിൽ തീപിടിച്ച വീട്ടിൽ നാലുപേർ അകപ്പെട്ടു. അഗ്നിരക്ഷാസേനയെത്താൻ...

ഭിക്ഷാടനത്തിന് നിരോധനം ഏർപ്പെടുത്തി ഭോപ്പാൽ

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാൽ ജില്ലയിൽ ഭിക്ഷാടനത്തിന് പൂർണ നിരോധനം പ്രഖ്യാപിച്ച് ജില്ലാ...

വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചു, കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി; ഒറ്റഫോൺ കോളിൽ എല്ലാം വെളിച്ചത്ത് !

ഗവ. കോളജ് ശുചിമുറിയിൽ വിദ്യാർഥിനി പ്രസവിച്ചു. പ്രസവിച്ചയുടനെ കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി....

Related Articles

Popular Categories

spot_imgspot_img