കോഴിക്കോട്: കാശ്മീരിൽ മലയാളികൾ സഞ്ചാരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് ഒരു മരണം. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തൻപീടികയിൽ സഫ്‌വാൻ (23) ആണു മരിച്ചത്. നാട്ടിൽനിന്നു വിനോദയാത്ര പോയപ്പോഴായിരുന്നു അപകടം.വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം ബെനിഹാളിലാണ് അപകടത്തിൽപ്പെട്ടത്. 14 പേർക്ക് പരുക്കേറ്റു. ഇവരിൽ 12 പേർ മലയാളികളാണ്. തിരുവനന്തപുരത്തെ ഐടി കമ്പനിയിൽ ജീവനക്കാരനാണ് സഫ്‌വാൻ. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ 6 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മലപ്പുറം ജാമിയ സലഫിയ ഫാർമസി കോളജിലെ പൂർവ വിദ്യാർഥികളാണ് അപകടത്തിൽപെട്ടവരിൽ ആറുപേർ. ബുധനാഴ്ച വൈകിട്ടോടെ ജമ്മുവിൽനിന്ന് ശ്രീനഗറിലേക്ക് വരികയായിരുന്ന ടെംപോ ട്രാവലർ ബനിഹാളിലെ ഷബൻബാസ് മേഖലയിൽ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കേരളത്തിൽ നിന്നുള്ള 12 വിനോദസഞ്ചാരികളടക്കം 16 യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്.
