കൊടും ചൂട്, ഇന്നും നാളെയും എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഉയർന്ന താപനില കൂടുതൽ ജില്ലകളിൽ അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടുതൽ ജില്ലകളിൽ കൊടും ചൂട് അനുഭവപ്പെടും. ഇന്നും നാളെയും എട്ടു ജില്ലകളിൽ ഉയർന്ന താപനില യെല്ലോ അലർട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചു.ഇന്ന് ഉച്ചയ്ക്കാണ് പുതിയ ഉയർന്ന താപനില മുന്നറിയിപ്പ് പുറത്തിറക്കിയത്.

ഇന്നും നാളെയും കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ്വരെയും (സാധാരണയെക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് കൂടുതൽ) താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് താപനില ഉയർന്ന നിലയിൽ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതകൾ കൂടുതലായതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.സൂര്യാഘാത സാധ്യത പരിഗണിച്ച് വെയിലത്ത് ജോലി ചെയ്യുന്നവരുടെ ജോലി സമയം സംസ്ഥാനത്ത് പുനഃക്രമീകരിച്ചിട്ടുണ്ട്. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയം ഏപ്രിൽ 30വരെയാണ് പുനഃക്രമീകരിച്ചത്. താപനില ഉയരുന്ന സാഹചര്യത്തിലാണ് ലേബർ കമ്മിഷണറേറ്റിൻറെ ജോലി സമയം പുനഃക്രമീകരിച്ച ഉത്തരവ്.

Read Also ; ഫിയോക്കിന്റെ സമരപ്രഖ്യാപനത്തിനെതിരെ ഫെഫ്ക ; നിലപാട് പുന: പരിശോധിക്കണം

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനം; കഴകം ജോലിക്കില്ലെന്ന് ബാലു

തൃശ്ശൂർ: കൂടൽമാണിക്യം ക്ഷേത്രത്തിലെ വിവാദത്തിൽ പ്രതികരണവുമായി ജാതി വിവേചനത്തിന് ഇരയായ ബാലു....

ഏകദിനത്തിൽ നിന്നു വിരമിക്കുമോ? മറുപടിയുമായി രോഹിത് ശർമ

ദുബായ്: ചാംപ്യൻസ് ട്രോഫി കിരീടം നേടിയ കിനു പിന്നാലെ പതിവ് ചോദ്യം...

ഈ എ.ടി.എമ്മിൽ പിൻ നമ്പർ മാറ്റിയാലും പണം കിട്ടും; ദമ്പതികൾക്ക് ലഭിച്ചത് 20000 രൂപ

കാ​ഞ്ഞ​ങ്ങാ​ട്: എ.​ടി.​എം കാ​ർ​ഡി​ന്റെ പി​ൻ ന​മ്പ​ർ മാ​റാ​നെ​ത്തി​യ ദ​മ്പ​തി​ക​ൾ​ക്ക് എ.​ടി.​എ​മ്മി​ൽ​നി​ന്ന് ലഭിച്ചതാകട്ടെ...

കൂടൽമാണിക്യത്തിലെജാതി വിവേചനം: മനുഷ്യാവകാശ കമ്മീഷൻകേസെടുത്തു

കൂടൽ മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത്...

യുകെയിൽ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പരിചയപ്പെട്ട പെൺകുട്ടികളെ പീഡിപ്പിച്ച് ഇന്ത്യക്കാരൻ !

യുകെയിൽ കൗമാരക്കാരായ രണ്ട് പെൺകുട്ടികളെ ശാരീരികമായി പീഡിപ്പിച്ച കണ്ടെത്തിയ ഇന്ത്യൻ വംശജന്...

ഈ ദൃശ്യങ്ങൾ വ്യാജമല്ല; കരുവാരകുണ്ടിൽ ശരിക്കും കടുവയിറങ്ങി

മലപ്പുറം: കരുവാരകുണ്ടിൽ കടുവയിറങ്ങിയതായി സ്ഥിരീകരണം. കരുവാരകുണ്ടിലെ കേരള എസ്റ്റേറ്റിൽ വെച്ചാണ് കടുവയെ...

Related Articles

Popular Categories

spot_imgspot_img