യുവതിയെ തോക്കുചൂണ്ടി ബലമായി കാറിൽ പിടിച്ചുകയറ്റി അധ്യാപകൻ
ഉത്തർപ്രദേശിലെ ആഗ്രയിൽ സ്ത്രീക്കെതിരെ നടന്ന അതിക്രമം സമൂഹത്തെ ഞെട്ടിച്ചു. തന്റെ കൂടെ വരണമെന്ന് ആവശ്യപ്പെട്ട് ഒരു യുവതിയെ അധ്യാപകനായ ഒരാൾ ഭീഷണിപ്പെടുത്തിയ സംഭവമാണ് പുറത്തുവന്നത്.
കൂടുതൽ ഭയപ്പെടുത്തുന്നതാവട്ടെ, ഇയാൾ തന്റെ കൈയിൽ കരുതിയിരുന്ന ലൈസൻസുള്ള പിസ്റ്റൾ യുവതിക്ക് നേരെ ചൂണ്ടുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
ദൈനിക് ഭാസ്‌കറിന്റെ റിപ്പോർട്ട് പ്രകാരം, മഥുരയിലെ ബൽദേവിലെ ഒരു സ്‌കൂളിലെ അധ്യാപകനായ ശ്യാംവീർ സിംഗ് ആണ് കേസിൽ പ്രതിയായത്. തന്റെ കാറിൽ കയറണമെന്ന് ആവശ്യപ്പെട്ടു.
മധു, ചോശാഖം നക്ഷത്രം! 92ന്റെ നിറവിൽ
ഇയാൾ, കൂടെ വരുന്നതിനായി 5,000 രൂപ വാഗ്ദാനം ചെയ്തതായാണ് ആരോപണം. എന്നാൽ, യുവതി അവനെ അവഗണിച്ചപ്പോൾ ഇയാൾ അക്രമാസക്തനാവുകയും ബലമായി വാഹനത്തിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്തു.
(യുവതിയെ തോക്കുചൂണ്ടി ബലമായി കാറിൽ പിടിച്ചുകയറ്റി അധ്യാപകൻ)
ജഗദീഷ്പൂർ സ്വദേശിയായ 22 കാരി ശനിയാഴ്ച വൈകുന്നേരം കാർഗിൽ സ്‌ക്വയറിന് സമീപം സുഹൃത്തുക്കളോടൊപ്പം പോയപ്പോഴാണ് സംഭവം നടന്നത്.
വെള്ളം കുടിക്കാൻ സ്‌കൂട്ടർ നിർത്തിയപ്പോൾ കാറിൽ എത്തിയ രണ്ട് പുരുഷന്മാർ അവരെ സമീപിച്ചു. പണം വാഗ്ദാനം ചെയ്ത് കൂടെ വരാൻ നിർബന്ധിച്ചെങ്കിലും യുവതി നിരസിച്ചു. തുടർന്ന് അവർ വീണ്ടും ശല്ല്യപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തു.
പ്രതി യുവതിയെ ബലമായി പിടിച്ച് കാറിൽ കയറ്റാൻ ശ്രമിച്ചപ്പോൾ, യുവതി ശക്തമായി പ്രതിരോധിച്ചു. അതോടെയാണ് ശ്യാംവീർ സിംഗ് ലൈസൻസുള്ള പിസ്റ്റൾ പുറത്തെടുത്ത് ഭീഷണിപ്പെടുത്തിയത്.
യുവതി ഉറക്കെ നിലവിളിച്ചപ്പോൾ നാട്ടുകാർ ഓടിക്കൂടി. പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.
സംഭവത്തെ തുടർന്ന് യുവതി സിക്കന്ദ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ആഗ്ര പൊലീസ് 24 മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ചു.
ഇയാളുടെ കാറും പിസ്റ്റളും അധികൃതർ പിടിച്ചെടുത്തു. സംഭവം സമൂഹത്തിൽ വലിയ പ്രതിഷേധത്തിന് വഴിവച്ചിരിക്കുകയാണ്.









