web analytics

മത്തിയ്ക്ക് എന്താ ഈ ലിസ്റ്റിൽ കാര്യം എന്ന് മലയാളികൾ ; മോശം റേറ്റിംഗ് ഉള്ള വിഭവങ്ങളുടെ പട്ടികയിൽ ഒന്നാമത്

ലോകത്തിലെ ഏറ്റവും മോശം റേറ്റിംഗ് ഉള്ള 100 ഭക്ഷണ വിഭവങ്ങളുടെ പട്ടിക പുറത്തിറക്കി ടേസ്റ്റ് അറ്റ്‌ലസ്. ബ്‌ളോഡ്പാല്‍റ്റ് (ഫിന്‍ലന്‍ഡില്‍ നിന്നുള്ള ബ്ലഡ് ഡംപ്ലിംഗ്‌സ്), ഹകര്‍ല്‍ (സ്രാവിന്റെ മാംസം കൊണ്ട് തയ്യാറാക്കുന്ന ഐസ്ലന്‍ഡില്‍ നിന്നുള്ള വിഭവം), ബൊക്കാഡില്ലോ ഡി സാര്‍ഡിനാസ് (ടിന്നിലടച്ച മത്തികളുള്ള ഒരു സ്പാനിഷ് സാന്‍ഡ്വിച്ച്) എന്നിവയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്. 2024 ജൂലൈയിലെ റാങ്കിംഗ് പ്രകാരമാണ് പട്ടിക പുറത്തിറക്കിയത്.(Taste Atlas Shares Fresh List Of World’s 100 Worst-Rated Dishes)

2024 ജനുവരിയുടെ തുടക്കത്തില്‍ പുറത്തിറക്കിയ പട്ടികയിൽ മലയാളികളുടെ പ്രിയപ്പെട്ട പലഹാരം അച്ചപ്പത്തിന് ഏറ്റവും മോശം റേറ്റിങ്ങാണ് നൽകിയിരുന്നത്. ഈ വര്‍ഷം പുറത്തിറക്കിയ പട്ടികയില്‍ ഏറ്റവും മോശമായ ഭക്ഷണങ്ങളില്‍ ഏഴാമതായാണ് അച്ചപ്പത്തിന്റെ സ്ഥാനം. അച്ചപ്പം കൂടാതെ ഉപ്പുമാവിനും നല്‍കിയത് മോശം റേറ്റിങ്ങാണ്. പട്ടികയില്‍ ഉപ്പുമാവിന്റെ സ്ഥാനം പത്താമതായിരുന്നു.

അതേസമയം ഈ പട്ടിക ഒന്നിനെയും തരംതാഴ്ത്തി കാണിക്കാനല്ലെന്നും മികച്ച ഭക്ഷണ വിഭവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണെന്നും ഗൈഡ് വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും മികച്ച പായസങ്ങളുടെ റാങ്ക് ലിസ്റ്റ് പുറത്തിറക്കിയപ്പോള്‍ ഇന്ത്യന്‍ എന്‍ട്രികള്‍ പട്ടികയില്‍ ഇടം നേടിയിരുന്നു. ഭക്ഷണത്തിന്റെയും യാത്രയുടെയും ഓണ്‍ലൈന്‍ ഗൈഡ് ആണ് ടേസ്റ്റ് അറ്റ്‌ലസ്.

spot_imgspot_img
spot_imgspot_img

Latest news

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

Other news

ഓരോ രാശിക്കാരും ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും അനുഭവയോഗമായ ഫലങ്ങളും അറിയാൻ

ഓരോ രാശിക്കാരും ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും അനുഭവയോഗമായ ഫലങ്ങളും അറിയാൻ തിരുവനന്തപുരം: ഇന്നത്തെ...

കാത്തിരിപ്പിന് വിരാമം!  ഐ.സി.സിയുടെ പ്രായപരിധി കടന്ന് വൈഭവ് ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക്

കാത്തിരിപ്പിന് വിരാമം!  ഐ.സി.സിയുടെ പ്രായപരിധി കടന്ന് വൈഭവ് ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മുംബൈ: ക്രിക്കറ്റിൽ...

പ്രണയം എതിർത്ത അച്ഛന് വിഷം കലർത്തിയ മിൽക്ക് ഷേക്ക്; മകളും ഭർത്താവും 3 വർഷത്തിന് ശേഷം പിടിയിൽ

പ്രണയം എതിർത്ത അച്ഛന് വിഷം കലർത്തിയ മിൽക്ക് ഷേക്ക്; മകളും ഭർത്താവും...

കേരളത്തിലേക്ക് ബുള്ളറ്റ് ട്രെയിൻ: തമിഴ്‌നാടിന്റെ വമ്പൻ നീക്കം! ഇനി മിനിറ്റുകൾക്കുള്ളിൽ കൊച്ചിയിലും തിരുവനന്തപുരത്തുമെത്താം

ചെന്നൈ: ദക്ഷിണേന്ത്യയിലെ യാത്രാ വിപ്ലവത്തിന് തിരികൊളുത്തി തമിഴ്നാട് സർക്കാരിന്റെ അപ്രതീക്ഷിത നീക്കം....

സംസ്ഥാനത്ത് ചൂട് കനക്കും; പാലക്കാട് 39.8°C, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കും; പാലക്കാട് 39.8°C, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img