സംസ്ഥാനത്തെ ആംബുലൻസുകൾക്ക് താരിഫ്, ഡ്രൈവര്‍മാര്‍ക്ക് ഐഡി കാര്‍ഡും യൂണിഫോമും; രാജ്യത്ത് തന്നെ ഇതാദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആംബുലന്‍സുകള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഐസിയു സംവിധാനം ഉള്ള ആംബുലന്‍സിന് 10 കിലോമീറ്ററില്‍ 2,500 രൂപയും സി ലെവല്‍ ആംബുലന്‍സിന് 1,500 രൂപയും ബി ലെവല്‍ ആംബുലന്‍സിന് 1000 രൂപയുമാണ് മിനിമം ചാര്‍ജ് ഈടാക്കുക.(Tariff for ambulance in kerala)

രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം ആംബുലന്‍സിന് താരിഫ് പ്രഖ്യാപിക്കുന്നത്. ഐസിയു സംവിധാനം ഉള്ള ആംബുലന്‍സ് അധിക കിലോമീറ്ററിന് 50 രൂപയും മറ്റുള്ളവയ്ക്ക് 40, 30 രൂപ വീതവും ഈടാക്കും. വെന്റിലേറ്റര്‍ ആംബുലന്‍സ് ഉപയോഗിക്കുന്ന ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് 20 ശതമാനം ഇളവ് ഉണ്ടാകും. കാന്‍സര്‍ രോഗികള്‍ക്കും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ഓരോ കിലോമീറ്ററും രണ്ടു രൂപ വെച്ച് ഇളവ് നല്‍കുമെന്നും മന്ത്രി അറിയിച്ചു.

താരിഫുകള്‍ ആംബുലന്‍സില്‍ പ്രദര്‍ശിപ്പിക്കും. യാത്രാ വിവരങ്ങള്‍ അടങ്ങിയ ലോഗ് ബുക്ക് ആംബുലന്‍സില്‍ നിര്‍ബന്ധമാക്കുകയും സംശയം തോന്നുന്ന ആംബുലന്‍സുകളില്‍ പരിശോധന നടത്തുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡും യൂണിഫോമും ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

പത്തു ദിവസത്തിനിടെ വിറ്റത് 826.38 കോടി രൂപയുടെ മദ്യം

പത്തു ദിവസത്തിനിടെ വിറ്റത് 826.38 കോടി രൂപയുടെ മദ്യം തിരുവനന്തപുരം: പ്രതീക്ഷിച്ചതുപോലെ, ഈ...

പീച്ചി സ്റ്റേഷനിലും പൊലീസ് ക്രൂരത

പീച്ചി സ്റ്റേഷനിലും പൊലീസ് ക്രൂരത തൃശൂർ: പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെ.പി....

ആരോഗ്യരംഗത്ത് അമേരിക്കയെപ്പോലും പിന്നിലാക്കി കേരളം

ആരോഗ്യരംഗത്ത് അമേരിക്കയെപ്പോലും പിന്നിലാക്കി കേരളം തിരുവനന്തപുരം:കേരളം വീണ്ടും ആരോഗ്യരംഗത്ത് അഭിമാനകരമായ നേട്ടം സ്വന്തമാക്കി. ശിശുമരണ...

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച...

പ്രായത്തിന് റിവേഴ്സ് ഗിയറിട്ട ഇച്ചാക്കക്ക് ഇന്ന് പിറന്നാൾ

പ്രായത്തിന് റിവേഴ്സ് ഗിയറിട്ട ഇച്ചാക്കക്ക് ഇന്ന് പിറന്നാൾ കൊച്ചി: മമ്മൂട്ടിക്ക് ഇന്ന് 74-ാം...

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച ആലപ്പുഴ: സംസ്ഥാനത്തെ രാസപരിശോധനാ ലാബുകളുടെ പ്രവർത്തനരീതിയിൽ ഗുരുതരമായ...

Related Articles

Popular Categories

spot_imgspot_img