ഇനിയൊരു മഹാപ്രളയത്തെ താങ്ങാൻ മുല്ലപ്പെരിയാറിന് ശേഷിയില്ല! റിപ്പോർട്ട് നൽകിയത് 100 വർഷം മുമ്പ്

കൊച്ചി: മഴ കനക്കുന്നതിനൊപ്പം കനക്കുന്ന ഒരു ആശങ്കയാണ് കേരളത്തെ സംബന്ധിച്ചിടത്തോളം മുല്ലപ്പെരിയാർ ഡാം. മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്തെ കനത്ത മഴ കേരളത്തിന് ആശങ്കയാണെങ്കിൽ തമിഴ്നാടിന് അതൊരു ആശ്വാസമാണ്.

തമിഴ്നാടിന്റെ ആവശ്യവും കേരളത്തിന്റെ ആശങ്കയും പരിഹരിക്കും വിധം ഈ പ്രശ്നത്തിന് ഒരു തീരുമാനം കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.

നൂറു വർഷം മുമ്പത്തെ മഹാപ്രളയത്തിന് 99ലെ പ്രളയം മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള അധിക ജലപ്രവാഹവും കാരണമായെന്നും സമാനമായൊരു പ്രളയമുണ്ടായാൽ അണക്കെട്ടിന് അപകടമുണ്ടാകുമെന്നുമുള്ള ആധികാരിക റിപ്പോർട്ട് പുറത്ത്. അന്നത്തെ ഡാം സൂപ്രണ്ട് ജെ. ജോൺസൻ തയ്യാറാക്കി മദ്രാസ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടാണിത്.

1924 ജൂലായ് 16,17 തീയതികളിൽ വൃഷ്ടിപ്രദേശത്ത് പെയ്ത കനത്ത പേമാരിയിൽ അണക്കെട്ട് നിറഞ്ഞുകവിഞ്ഞു. സ്പിൽവേയിലെ എല്ലാ ഷട്ടറുകളും തുറന്നിട്ടാണ് ജലപ്രവാഹത്തെ അന്ന് അതിജീച്ചതെന്നും ജെ. ജോൺസൻ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

1924 ജൂലായ് 16ന് വൈകിട്ട് 5.30 മുതൽ 17ന് രാവിലെ 10 വരെ 10 ഷട്ടറുകളും തുറന്നിട്ട് സെക്കൻഡിൽ 89,217 ഘനയടി ജലമൊഴുക്കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് താണില്ല.

152 അടി പരമാവധി സംഭരണശേഷിയും കവിഞ്ഞ് 153.90 അടി വരെ ജലനിരപ്പെത്തി. ഗുരുതരാവസ്ഥ തിരുവിതാംകൂർ സർക്കാർ അറിഞ്ഞില്ല.

അണക്കെട്ടിലെ സ്ഥിതിഗതികളെക്കുറിച്ച് അറിയിക്കാൻ തിരുവിതാംകൂർ സർക്കാരിലേക്ക് നാലു തവണ ടെലിഗ്രാം അയച്ചെങ്കിലും സന്ദേശം ലക്ഷ്യത്തിലെത്തിയില്ലെന്നും റിപ്പോർട്ടിലുണ്ട്.

അണക്കെട്ട് തുറുന്നുവിടേണ്ട സാഹചര്യമുണ്ടായാൽ തിരുവിതാംകൂർ ചീഫ് സെക്രട്ടറി, കോട്ടയം ദിവാൻ പേഷ്കാർ, തിരുവിതാംകൂർ ചീഫ് എൻജിനിയർ, കൊച്ചി ദിവാൻ, ദേവികുളം കമ്മിഷണർ എന്നിവർക്ക് ഉൾപ്പെടെ 11 കേന്ദ്രങ്ങളിൽ മുൻകൂട്ടി അറിയിക്കണമെന്നായിരുന്നു മുല്ലപ്പെരിയാർ പാട്ടക്കരാറിലെ വ്യവസ്ഥ.

ദുരന്തം ആവർത്തിച്ചാൽ1924ന് സമാനമായ രീതിയിൽ പ്രളയമുണ്ടായാൽ മുല്ലപ്പെരിയാർ അണക്കെട്ട് അപകടത്തിലാകുമെന്ന് സൂചിപ്പിക്കുന്ന മറ്റൊരു റിപ്പോർട്ടും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്.

ഡാം സൂപ്രണ്ടിന്റെ റിപ്പോർട്ടിന് അനുബന്ധമായുള്ളതാണിത്. അണക്കെട്ടിന്റെ വലതുവശത്തെ പാർശ്വഭിത്തിയുടെ (മൺതിട്ട) ദുർബലാവസ്ഥയാണ് ഇതിൽ ചൂണ്ടിക്കാട്ടുന്നത്. ഇത് പരിഹരിക്കണമെന്ന നിർദ്ദേശം പാലിക്കപ്പെട്ടിട്ടില്ല.

99ലെ വെള്ളപ്പൊക്കം1924 (കൊല്ലവർഷം 1099 കർക്കടകം 1) ജൂലായ് 15 മുതൽ മൂന്ന് ആഴ്ചയോളം നീണ്ടുനിന്ന പേമാരിയും മഹാപ്രളയവുമാണ് 99ലെ വെള്ളപ്പൊക്കം. നാശനഷ്ടങ്ങളും ആയിരങ്ങളുടെ ജീവഹാനിയും സംബന്ധിച്ച കൃത്യമായ കണക്കുകൾ ലഭ്യമല്ല.

spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

ഓണാഘോഷത്തിനിടെ സംഘർഷം

ഓണാഘോഷത്തിനിടെ സംഘർഷം തിരുവനന്തപുരം: ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ പെൺകുട്ടിയടക്കം മൂന്നുപേർക്ക് വെട്ടേറ്റു. തിരുവനന്തപുരം ചിറയൻകീഴാണ്...

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം കോഴിക്കോട്: കേരളത്തെ പിടിമുറുക്കി...

എംഡിഎംഎയുമായി ജനറൽ ആശുപത്രിയിലെ ഡോക്ടര്‍ പിടിയില്‍

കൊച്ചി: എംഡിഎംഎയുമായി ഡോക്ടര്‍ പിടിയില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശി അംജാദ് ഹസ്സനാണ്...

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും പത്തനംതിട്ട: ലൈംഗികാരോപണങ്ങൾക്കിടയിൽ വിവാദങ്ങളിലായിരുന്ന റാപ്പർ വേടൻ, താൻ...

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു കൊല്ലം: ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു. കൊല്ലം...

കളിക്കുന്നതിനിടെ വെടിയൊച്ച കേട്ടു; ഓടിയെത്തിയ അയൽവാസികൾ കണ്ടത്…അഞ്ചുവയസുകാരന് ദാരുണാന്ത്യം; അറിയാതെ മാതാപിതാക്കൾ

കളിക്കുന്നതിനിടെ വെടിയൊച്ച കേട്ടു; ഓടിയെത്തിയ അയൽവാസികൾ കണ്ടത്…അഞ്ചുവയസുകാരന് ദാരുണാന്ത്യം; അറിയാതെ മാതാപിതാക്കൾ വീട്ടിൽ...

Related Articles

Popular Categories

spot_imgspot_img