തമിഴ്‌നാട് അരിയല്ലൂരില്‍ പിഞ്ചുകഞ്ഞിനെ മുത്തച്ഛന്‍ ശുചിമുറിയിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. 38 ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞിനെയാണ് മുത്തച്ഛന്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ജ്യോതിഷിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു കൊലപാതകം എന്നാണ് വിവരം. (Grandfather booked for allegedly killing 38-day-old infant over superstition)
അന്‍പത്തിയെട്ടുകാരനായ മുത്തച്ഛൻ വീരമുത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിത്തിരമാസത്തിലുണ്ടായ കുഞ്ഞ് കുടുംബത്തിന് ദോഷമാകുമെന്ന് കരുതിയാണ് മുത്തച്ഛന്‍ കൊലപാതകം നടത്തിയത്. ജ്യോതിഷുടെ നിര്‍ദേശപ്രകാരമാണ് കൊല നടത്തിയതെന്നാണ് പ്രതി പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.
മൂന്ന് ദിവസം മുന്‍പാണ് കുട്ടിയെ കുളിമുറിയിലെ ബാരലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ കുഞ്ഞ് മരിച്ചത് എങ്ങനയെന്ന് സംശയമുയര്‍ന്നതോടെ മുത്തച്ഛന്‍ ഉള്‍പ്പടെയാണ് അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുത്തച്ഛനാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയത്.
ജ്യോതിഷിക്കെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിലും അയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
Read More: അല്ലു അര്‍ജുന്‍ അറ്റ്ലി ചിത്രം ഉപേക്ഷിച്ചു; കാരണം ഇതാണ്
Read More: ട്രൂ കോളറിന് മുട്ടൻ പണി; കോളര്‍ ഐഡി സേവനവുമായി ടെലികോം കമ്പനികൾ
Read More: ചോറ്റാനിക്കര ക്ഷേത്രത്തില്‍ അഗ്നിബാധ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്