2021 ഓഗസ്റ്റിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതു മുതൽ, പൊതു ഇടങ്ങളിൽ നിന്ന് സ്ത്രീകളെ അകറ്റിനിർത്തുകയാണ്. സ്ത്രീകൾ പൊതുസ്ഥലത്ത് പാടുകയോ കവിതകൾ വായിക്കുകയോ ചെയ്യുന്നത് പോലും താലിബാൻ സർക്കാരിന്റെ ഇസ്ലാലിമിക നിയമത്തിൽ കർശനമായി വിലക്കിയിരുന്നു. Taliban issues strange orders: Houses should not have windows that can see women
എന്നാൽ ഇപ്പോളിതാ വീടുകളും കെട്ടിടങ്ങളും പണിയുമ്പോൾ സ്ത്രീകളെ കാണാനിടയാകുന്ന ജനാലകൾ ഉണ്ടാകരുതെന്ന് ഉത്തരവിട്ട് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം വീണ്ടും എത്തിയിരിക്കുകയാണ്.
സമീപത്തെ വീടുകൾ കാണാത്ത വിധമാണ് കെട്ടിടങ്ങളുടെ നിർമാണമെന്ന് മുനിസിപ്പൽ അധികാരികളും ബന്ധപ്പെട്ട വകുപ്പുകളും ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഇപ്പോഴത്തെ വീടുകൾക്ക് ഇത്തരം ജാലകങ്ങൾ ഉണ്ടെങ്കിൽ അവ മറയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു.
മുറ്റം, അടുക്കള, കിണർ തുടങ്ങി സ്ത്രീകൾ സാധാരണയായി ഉപയോഗിക്കാറുളള സ്ഥലങ്ങൾ കാണാൻ കഴിയുന്ന നിലയിലുള്ള ജനാലകൾ പുതിയ കെട്ടിടങ്ങളിൽ ഉണ്ടാകരുതെന്നാണ് താലിബാൻ പ്രസ്താവനയിൽ പറയുന്നത്.
സ്ത്രീകൾ വീടുകൾക്കുള്ളിലും മുറ്റത്തുമെല്ലാം പണിയെടുക്കുന്നതും കിണറിൽ നിന്നും വെള്ളമെടുക്കുന്നതും മറ്റുള്ളവർ കാണുന്നത് അശ്ലീലത്തിന് കാരണമാകും എന്നാണ് താലിബാന്റെ കണ്ടെത്തൽ. സ്ത്രീകളെ അയൽക്കാർ കാണാത്ത തരത്തിൽ എല്ലാ വീടുകൾക്കും മതിൽ വേണമെന്നും താലിബാന്റെ ഉത്തരവിൽ പറയുന്നു.