തിരുവനന്തപുരം: തൃശൂര്‍ പൂരം വിവാദത്തിൽ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ പൂരം അലങ്കോലപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. പൂരം കലങ്ങി എന്നല്ല കലക്കാൻ ശ്രമം ഉണ്ടായി എന്നാണ് അന്നും ഇന്നും നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.(Thrissur pooram controversy; CM Pinarayi vijayan’s press release) പൂരാഘോഷത്തിലെ ഇടപെടലുകൾ പരിശോധിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഉദ്യോഗസ്ഥ തലത്തിൽ കുറ്റം ചെയ്തെങ്കിൽ ശിക്ഷ നൽകുമെന്നും അറിയിച്ചു. വെടിക്കെട്ട് മാത്രമാണ് വൈകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വാർത്താക്കുറിപ്പിലൂടെയാണ് വിശദീകരണം. […]
തൃശൂർ: തൃശൂർ പൂരം കലക്കൽ വിവാദത്തിൽ പോലീസ് കേസെടുത്തു. പൂരം കലക്കൽ ഗൂഡാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഇൻസ്പെക്ടർ ചിത്തരജ്ഞന്‍റെ പരാതിയിലാണ് നടപടി. എന്നാൽ തൃശൂർ ഈസ്റ്റ് പോലീസ് എടുത്ത കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല.(Thrissur pooram controversy; police case registered) ഈ മാസം മൂന്നിനാണ് തൃശൂർ പൂരം കലക്കലിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. തുടർന്ന് ഒമ്പത് ദിവസം കഴിഞ്ഞാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. എന്നാഷ, പ്രത്യേക സംഘത്തിന് കേസെടുക്കാനോ അന്വേഷണവുമായി മുന്നോട്ട് പോകാനോ കഴിഞ്ഞില്ല. […]
തിരുവനന്തപുരം: സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ ഇന്നത്തെ ആയുധം തൃശൂർ പൂരം കലക്കൽ. നിയമസഭയിൽ ഇന്ന് പൂരം കലക്കലിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കാനാണ് പ്രതിപക്ഷത്തിന്റ നീക്കം.Today’s weapon of the opposition against the government is Thrissur Pooram Kalakal പൂരം കലക്കലിലും എഡിജിപി എം ആർ അജിത് കുമാറിനെ സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. സിപിഐക്കും ഇതേ നിലപാട് ഉള്ളതിനാൽ അത് മുതലെടുത്ത് സർക്കാരിനെതിരെ പ്രയോഗിക്കാൻ പ്രതിപക്ഷം ശ്രമിക്കുമെന്നതിൽ സംശയമില്ല. പൂരം കലക്കലിൽ അന്വേഷണം […]
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും എൻആർഐ സെൽ ഡിവൈഎസ്പിയുമായ എം എസ് സന്തോഷിനെ സസ്പെന്‍ഡ് ചെയ്തു.Thrissur Pooram Kalakal; Failure to respond under RTI; Suspension of State Public Information Officer വിവരാവകാശ പ്രകാരമുള്ള മറുപടി നല്‍കുന്നതിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍ദേശം നല്‍കിയത്. തൃശൂർ പൂരം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്‌ക്ക് തെറ്റായ മറുപടി നൽകി […]
© Copyright News4media 2024. Designed and Developed by Horizon Digital